ന്യൂഡല്‍ഹി: പീഡനങ്ങള്‍ തുടര്‍ക്കഥയായ ഡല്‍ഹിയില്‍ വയോധികക്കും രക്ഷയില്ല. 85 കാരിയായ വയോധികയെ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ഡല്‍ഹി നേതാജി സുഭാഷ് പ്ലേസ് ഏരിയയില്‍ വെള്ളിയാഴ്ചയാണ് സംഭവം. വീട്ടില്‍ ഉറങ്ങുകയായിരുന്ന 85 കാരിയാണ് പീഡനത്തിന് ഇരയായത്. 28 കാരനായ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി വൃദ്ധയെ പീഡിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് പ്രതി മദ്യപിച്ച് വയോധികയുടെ വീട്ടിലെത്തിയത്. വാതില്‍ തള്ളിത്തുറന്ന് വീട്ടിനുള്ളില്‍ ഉറങ്ങുകയായിരുന്ന വയോധികയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ വൃദ്ധയെ അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ബ്ലേഡ് ഉപയോഗിച്ച് ചുണ്ടുകള്‍ മുറിക്കുകയും ചെയ്തു. വയോധികയുടെ സ്വകാര്യഭാഗങ്ങളിലും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് ആകാശ്(28) എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊലീസിനെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാള്‍ രംഗത്തുവന്നിരുന്നു.