സൂര്യനെ അറിയാൻ ആദിത്യൻ കുതിച്ചു: അഭിമാനത്തോടെ രാജ്യം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ എൽ 1 കുതിച്ചുയർന്നു. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് പിഎസ്എൽവി  സി 57 റോക്കറ്റിലാണ് രാവിലെ 11.50 ന് ആദിത്യ എൽ1  വിജയകരമായി പ്രയാണം തുടങ്ങിയത്. ദൗത്യത്തിലെ ആദ്യമൂന്ന് ഘട്ടങ്ങൾ വിജയകരമാണെന്ന് ഐഎസ്ആർറോ അറിയിച്ചു. പേലോഡുകൾ കൃത്യമായ ഇടവേളകളിൽ വേർപ്പെട്ടതായും ഇസ്റോ അറിയിച്ചു.125 ദിവസത്തിനിടെ 4 തവണയായി ഭ്രമണപഥം ഉയ‍ർത്തി 15 ലക്ഷം  കിലോമീറ്റർ സഞ്ചരിച്ച് ഹാലോ ഓ‌ർബിറ്റിൽ എത്തുകയാണ് ആദിത്യ എൽ 1 ന്‍റെ ലക്ഷ്യം. 4 മാസം കൊണ്ടാണ് ഭൂമിക്കും സൂര്യനും ഇടക്കുളള എൽ പോയിന്‍റിലെത്തുക. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ, സൗരകൊടുങ്കാറ്റ് എന്നിവ ഉള്‍പ്പടെ സൂര്യനെ കുറിച്ചുള്ള വിശദമായ പര്യവേക്ഷണമാണ് ആദിത്യ എല്‍-1 ന്റെ ദൗത്യം.അഞ്ച് വർഷവും 8 മാസവുമാണ് ആദിത്യ എൽ 1 ന്‍റെ കാലാവധി. വിവിധ പഠനങ്ങൾക്കായി വെൽക്, സ്യൂട്ട്, സോളക്സ്,ഹെലിയസ്,അസ്പെക്സ്,പാപ, മാഗ് എന്നിങ്ങനെ 7പേലോഡുകളാണ് ആദിത്യയിൽ ഉള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പിടിയിലായ നാട്ടക്കല്ല് സ്വദേശിയായ യുവാവ് പൊലീസിനെ തള്ളിമാറ്റി രക്ഷപ്പെട്ടു; സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി റെയില്‍വേ പൊലീസ്

You cannot copy content of this page