മരം മുറിക്കുന്നതിടെ അപകട; മരം ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
കാസർകോട്: മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. കാസർകോട് നീലേശ്വരം പാലായിലാണ് അപകടമുണ്ടായത്. ഒഡീഷ സ്വദേശിയായ ഗോവിന്ദ മജി(20) ആണ് മരിച്ചത്. വൈകീട്ട് 4മണിയോടെ ആണ് സംഭവം. അപകട സ്ഥലത്തു വച്ചു തന്നെ ഗോവിന്ദ മജി മരിച്ചു. മൃതദേഹം നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നീലേശ്വരം പോലീസ് എത്തി ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും