സി.പി.സി.ആര്‍.ഐയില്‍ ലോക നാളികേര ദിനാഘോഷത്തിന് തുടക്കം
കാസര്‍കോട്: നാളികേര വികസന ബോര്‍ഡിന്റെയും കാസര്‍കോട് സി.പി.സി.ആര്‍.ഐയുടെയും സംയുക്താഭിമുഖ്യത്തില്‍ 25ാം ലോക നാളികേര ദിനാഘോഷ പരിപാടികൾ സിപിസിആർഐയിൽ നടന്നു. കേന്ദ്ര കൃഷി,കര്‍ഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ ഉദ്‌ഘാടനം ചെയ്‌തു. ഐ.സി.എ.ആര്‍- സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ.കെ. ബി.ഹെബ്ബാര്‍, നാളികേര വികസന ബോര്‍ഡ് മുഖ്യ നാളികേര വികസന ഓഫീസര്‍ ഡോ.ബി.ഹനുമന്ത ഗൗഡ എന്നിവര്‍ ആമുഖ പ്രഭാഷണം നടത്തി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ വിശിഷ്ടാതിഥിയായിരുന്നു. ഐ.സി.എ.ആറിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ.വി.ബി.പട്ടേല്‍, നാളികേര ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ബി.എച്ച്.രേണുകുമാര്‍, ബാംകോ പ്രസിഡന്റ് പി.ആര്‍.മുരളീധരന്‍ എന്നിവരും പങ്കെടുത്തു.
ഐ.സി.എ.ആര്‍, നാളികേര വികസന ബോര്‍ഡ് ഉദ്യോഗസ്ഥര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍ കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പുരോഗമന കര്‍ഷകരും സംരംഭകരും ഉത്‌പാദകരും ഗവേഷകരും പരിപാടിയില്‍ പങ്കെടുത്തു. വര്‍ത്തമാന – ഭാവി തലമുറയ്‌ക്കായി നാളികേര മേഖലയെ സുസ്ഥിരമാക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക നാളികേര ദിനത്തിന്റെ പ്രമേയം. 25ലധികം സംരംഭകരുടെ സാങ്കേതികവിദ്യകളുടേയും ഉത്‌പന്നങ്ങളുടേയും പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.