കുടകില്‍ അനധികൃത മദ്യനിര്‍മ്മാണ കേന്ദ്രം; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കുടക്: ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം എന്ന ലേബലില്‍ അനധികൃതമായി മദ്യം ഉത്പാദിപ്പിച്ച് വില്‍പന നടത്തുന്ന മലയാളി കുടകില്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി കെ. ഹാശിം(47) ആണ് കുടക് ബാഗമണ്ഡലം തവുരു ഗ്രാമത്തില്‍ നിന്ന് അറസ്റ്റിലായത്. പ്രദേശവാസിയായ യുവതിയെ വിവാഹം ചെയ്ത ശേഷം ഇവിടെ താമസിച്ച് മദ്യം നിര്‍മ്മാണവും വിതരണവും ആരംഭിക്കുകയായിരുന്നുവെന്ന് കുടക് ജില്ല പൊലീസ് മേധാവി കെ. രാമരാജന്‍ പറഞ്ഞു. നിര്‍മ്മാണ ശാലയില്‍ നടത്തിയ പരിശോധനയില്‍ 60 കിലോഗ്രാം മദ്യനിര്‍മ്മാണ വസ്തുക്കളും 2000 കാലി കുപ്പികളും ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം ലേബലുകളും പിടിച്ചെടുത്തു. കര്‍ണാടകയിലും കേരളത്തിലുമാണ് വ്യാജമദ്യം വില്പനക്ക് അയക്കുന്നത്. പിടിച്ചെടുത്ത സാധനങ്ങള്‍ ആരോഗ്യ ഹാനിയുണ്ടാക്കുന്നവയാണ്. രഹസ്യ വിവരം ലഭിച്ച എസ്.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മടിക്കേരി ഡിവൈ.എസ്.പി എ. ജഗദീഷ്, ഇന്‍സ്‌പെക്ടര്‍ കെ.വി. അനൂപ് മണ്ഡപ്പ എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയാണ് അനധികൃത മദ്യനിര്‍മ്മാണം കണ്ടെത്തിയത്. വ്യാജ മദ്യത്തിന്റെ വിതരണ ശൃംഖല അറിയാന്‍ കണ്ണൂര്‍, കാസര്‍കോട് ജില്ല പൊലീസുമായി സഹകരിച്ച് അന്വേഷണം നടത്തുമെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ശസ്ത്രക്രിയക്കിടയില്‍ കുട്ടിയുടെ മരണം: ഇയാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി; ജനറല്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, കനത്ത പൊലീസ് സുരക്ഷ
Scroll to top

You cannot copy content of this page