കാസർകോട്‌ നെല്ലിക്കുന്നിൽ റെയിൽവേ ട്രാക്കിൽ കല്ല്‌ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി

കാസർകോട് :നേത്രാവതി എക്‌സ്‌പ്രസിന്‌ കല്ലേറുണ്ടായതിനു പിന്നാലെ കാസർകോട്‌ സ്‌റ്റേഷനുസമീപം ട്രാക്കിൽവച്ച കല്ലുകൾ ട്രെയിൻ കയറി പൊടിഞ്ഞനിലയിൽ കണ്ടെത്തി. ശനി വൈകിട്ട്‌ 5.30ന്‌ കാസർകോട്‌ സ്‌റ്റേഷന്‌ സമീപം നെല്ലിക്കുന്നിലാണ്‌ സംഭവം. ചെറിയ കല്ലുകളായതിനാൽ മംഗളൂരു–- ചെന്നൈ സൂപ്പർ ഫാസ്‌റ്റ്‌ അപകടമില്ലാതെ കടന്നുപോയി. കുലുക്കം അനുഭവപ്പെട്ടതിനെതുടർന്ന്‌ യാത്രക്കാർ കാസർകോട്‌ റെയിൽവേ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് റെയിൽവേ പോലീസ് ട്രാക്കിൽ പരിശോധന നടത്തിയപ്പോഴാണ്‌ കല്ലുകൾ പൊടിഞ്ഞനിലയിൽ കണ്ടത്‌. സമീപത്ത്‌ വീട്ടിൽ കല്യാണത്തിനെത്തിയ കുട്ടികൾ കല്ലുകൾ നിരത്തിവച്ചതായിരിക്കാമെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. രണ്ടാഴ്‌ച മുമ്പ്‌ കോയമ്പത്തൂർ മംഗളൂരു ഇൻറർ സിറ്റി എക്സ്പ്രസ്സ് കടന്നുപോകുന്നതിനിടെ കളനാട് തുരങ്കത്തിന് സമീപം തകർന്ന ക്ലോസറ്റും ചെത്തുകല്ലും പാളത്തിൽ വച്ച് ട്രെയിൻ അട്ടിമറി ശ്രമമുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page