കള്ളനോട്ട് കേസിലെ പ്രതി 20 വർഷത്തിന് ശേഷം അറസ്റ്റിൽ
മംഗളൂരു : കള്ളനോട്ട് കേസിൽ 20 വർഷമായി ഒളിവിൽ കഴിയുന്ന ആളെ ബണ്ട്വാളിൽ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.നെല്യാടി കൗക്രാടി വില്ലേജിലെ മന്നഗുണ്ടി സ്വദേശിഇബ്രാഹിം ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2004ലെ കള്ളനോട്ട് കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഇബ്രാഹ്രിം ഉൾപ്പെടെ രണ്ട് പേർക്കെതിരെയായിരുന്ന കേസെടുത്തിരുന്നത്. ഇതിൽ ഒരു പ്രതി ഉടൻ കീഴടങ്ങുകയും ഇബ്രാഹിം ഒളിവിൽ പോവുകയും ചെയ്തു. സിറ്റി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഇൻസ്പെക്ടർ അനന്ത പത്മനാഭ, പിഎസ്ഐ രാമകൃഷ്ണ, ഉദ്യോഗസ്ഥരായ ഗണേഷ്, ഗോപാൽകൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇബ്രാഹിമിനെ പിടികൂടിയത്.