വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം; വനം വകുപ്പിന് കീഴിലുള്ള ഓഫീസ് അടിച്ചു തകർത്തു;പോസ്റ്റർ പതിച്ച് മടങ്ങി മാവോയിസ്റ്റുകൾ

മാനന്തവാടി: വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് ആക്രമണം.  തലപ്പുഴ     കമ്പമലയിൽ വനംവകുപ്പിന്  കീഴിലുള്ള കെ എഫ് ഡി സി ഓഫീസിലാണ് മാവോയിസ് സംഘം  ആക്രമണം നടത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ എത്തിയ ആറംഗസംഘം മുദ്രാവാക്യം വിളിക്കുകയും ഓഫീസിലെ കമ്പ്യൂട്ടർ അടക്കമുള്ള സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. പിന്നീട് മലയാളത്തിലും തമിഴിലുമായി എഴുതിയ  പോസ്റ്ററുകൾ പതിച്ചു.കമ്പമല പാടിയിലെ തൊഴിലാളികൾക്ക് വീട് നൽകുക,തോട്ടം ഭൂമി തൊഴിലാളികൾക്കും, ആദിവാസികൾക്കും , അടിമത്വത്തിൽ നിന്ന് മുന്നേറാൻ സായുധ കാർഷിക വിപ്ലവപാതയിൽ അണിനിരക്കുക എന്നീ കാര്യങ്ങളാണ് പോസ്റ്ററിൽ ഉളളത്. മാനന്തവാടി ഡിവൈഎസ്പി PL  ഷൈജുവിന്റെ നേതൃത്വത്തിലുള്ള   പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. തണ്ടർ ബോൾട്ട് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഒരിടവേളക്ക് ശേഷമാണ് വയനാട്ടിൽ ഒരു ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം ഉണ്ടാകുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page