ചെന്നൈ: തഞ്ചാവൂർ പാപനാശത്ത് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. പി കോകില എന്ന 33കാരിയാണ് മരിച്ചത്. ചാർജ് ചെയ്യുകയായിരുന്ന ഫോണിൽ സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. കപിസ്ഥലയിൽ മൊബൈൽ ഫോൺ റിപ്പയർ കട നടത്തി വരികയായിരുന്നു കോകില.ഇന്നലെയാണ് അപകടം നടന്നത്.ഫോൺ പൊട്ടിതെറിച്ചതോടെ ഇതോടെ കടയിൽ തീ പിടിക്കുകയും കോകിലയ്ക്ക് പൊള്ളലേൽക്കുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കടയിലെ തീ അണച്ചത്. കോകിലയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ് യുവതി ആശുപത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.