കണ്ണൂര്‍: പയ്യന്നൂർ രാമന്തളിയിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൈക്ക് അജ്ഞാതർ തീവച്ച് നശിപ്പിച്ചു. കുരിശുമുക്കിലെ എം പി ഷൈനേഷിന്റെ ബൈക്കാണ് തീവച്ച് നശിപ്പിച്ചത്. പുലർച്ചെ 1.30 ഓടെ ഹെൽമറ്റ് ധരിച്ചെത്തിയ മൂന്നു പേർ ചേർന്നാണ് കത്തിച്ചത്. ബൈക്ക് പെട്രോൾ ഒഴിച്ച് കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഹോണ്ട യുണീകോര്ണ് ബൈക്കിനടത്ത് മഴക്കോട്ടും ഹെല്‍മെറ്റും ധരിച്ച് മൂന്ന് പേര് എത്തുന്നതും അതില്‍ ഒരാള്‍ കയ്യില്‍ കരുതിയ പെട്രോള്‍ വാഹനത്തിന് പുറത്ത് ഒഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ അല്പം നീങ്ങി മറ്റ് രണ്ട് പേരുടെ അടുത്ത് എത്തിയ ശേഷം തീപ്പെട്ടി കത്തിച്ചെറിയുന്നതും മൂവരും ഓടി രക്ഷപ്പെടുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
![](https://malayalam.karavaldaily.com/wp-content/uploads/2024/07/car-jsgdvb.jpg)