രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവം; ഡോ.വെങ്കിട്ട ഗിരിയെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു
കാസര്‍കോട്: രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടര്‍ വെങ്കിട്ട ഗിരിയെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റുചെയ്തു. വിജിലന്‍സ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് നടപടിയെടുത്തത്. നേരത്തെയും കൈക്കൂലി കേസില്‍ ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടായിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്. ഹര്‍ണിയ അസുഖത്തിന് ചികിത്സയ്ക്കായി എത്തിയ മധൂര്‍ പട്ള സ്വദേശി പിഎം അബ്ബാസിനോടാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ സപ്തംബര്‍ ഏഴിനാണ് ഇയാള്‍ …