കാസർകോട്: മദ്യലഹരിയില്‍ കാർ ഓടിച്ച് അപകടം ഉണ്ടാക്കിയ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നു മോചിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ നീലേശ്വരം പൊലീസ് അറസ്റ്റു ചെയ്‌തു.മടിക്കൈ, ചേടിറോഡിലെ വി.വി.ദിലീപ്(39) ഇയാളുടെ സുഹൃത്ത് തൈക്കടപ്പുറത്തെ ടി.എച്ച്.ഇല്യാസ് (38) എന്നിവരെയാണ് അറസ്റ്റു ചെയ്‌തത്. ഇന്നലെ രാത്രി 7.45 മണിയോടെ ഓര്‍ച്ചയിലാണ് സംഭവം. ചേടിറോഡിലെ വി.വി.ദിലീപ് ഓടിച്ചിരുന്ന കാര്‍, ഓര്‍ച്ചയിലെ രാഹുലിന്റെ കാറില്‍ ഇടിച്ചിരുന്നു. സംഭവത്തില്‍ മദ്യലഹരിയില്‍ കാറോടിച്ചതിനു ദീലീപിനെ നീലേശ്വരം എസ്.ഐ ടി.വിശാഖ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് സ്റ്റേഷനിലേയ്‌ക്കു കൊണ്ടുപോകുന്നതിനിടയില്‍ ദിലീപിന്റെ സുഹൃത്തായ ടി.എച്ച്.ഇല്യാസ് പിന്‍തുടര്‍ന്നെത്തി പൊലീസ് സ്റ്റേഷനു മുന്നില്‍ ജീപ്പ് തടഞ്ഞു നിര്‍ത്തി മോചിപ്പിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് കൂടുതൽ പൊലീസെത്തി മദ്യപിച്ചു കാറോടിച്ചതിനു ദിലീപിനെയും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനു ഇല്യാസിനെയും അറസ്റ്റു ചെയ്‌തു.