കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മലയാളി കുടുംബത്തിന്‍റെ കാറിൽ മോഷണം; പ്രതി പിടിയിൽ

മംഗളൂരു: കുക്കെ സുബ്രഹ്മണ്യ ക്ഷേത്ര ദർശനത്തിനെത്തിയ മലയാളി കുടുംബത്തിന്‍റെ കാറിന്റെ ചില്ലുകൾ തകർത്ത് സ്വർണവും രേഖകളും കവർന്ന കേസിൽ പ്രതിയെ സുബ്രഹ്മണ്യ പൊലീസ് അറസ്റ്റ് ചെയ്തു. പ്രഭാകരൻ ഹൊന്നവള്ളി എന്നയാളാണ് അറസ്റ്റിലായത്.  ഒക്‌ടോബർ ഒമ്പതിനാണ് സംഭവം നടന്നത്. കണ്ണൂർ സ്വദേശിയായ സുയീഷിൻറെ (34) കാറിൽ നിന്നാണ് പണവും രേഖകളും മോഷ്ടിച്ചത്. ബന്ധുവിനൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ സുയീഷ് ക്ഷേത്രത്തിലെ പാർക്കിംഗ് ഏരിയയിൽ വാഹനം നിർത്തിയതായിരുന്നു. പൂജ കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ, കാറിന്റെ പിൻഭാഗത്തെ ചില്ല് തകർത്ത് കാറിലുണ്ടായിരുന്ന സ്വർണവും രേഖകളും …

നീലേശ്വരത്ത് അമ്മയെ പലകകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിൽ;പ്രകോപനം അമിത ഫോൺ ഉപയോഗം ചോദ്യം ചെയ്തത്; ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ അമ്മ ചികിത്സയിൽ

കാസർകോട്: അമ്മയെ പലകൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ.നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മണിയെ (57)യാണ് മകൻ സുജിത്ത് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്. ഇന്നു പുലർച്ചെ 3 മണിയോടെയാണ് സംഭവം. തുടർച്ചയായി ഫോൺ ചെയ്തത് ചോദിച്ചപ്പോഴാണ് തലക്കടിച്ച് വീഴ്ത്തിയത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രുഗ്മണി അതിവ ഗുരുതരാവസ്ഥയിലാണ്. സംഭവത്തിൽ മകൻ സുജിത്ത് പൊലീസ് കസ്റ്റഡിയിലാണ്. രുഗ്മണിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ സുജിത്ത് രുഗ്മണിയെ അക്രമിക്കുന്നതാണ് കണ്ടത്.തടയാൻ ശ്രമിച്ച അയല്‍വാസികളെ ഇയാൾ …

ഉളിക്കലിൽ ആന ഇറങ്ങിയ വഴിയിൽ പരിക്കുകളോടെ മൃതദേഹം;ആന ചവുട്ടിക്കൊന്നതെന്ന് സംശയം;മൃതശരീരം കണ്ടത് ആന്തരീകാവയവങ്ങൾ പുറത്ത് വന്ന നിലയിൽ

കണ്ണൂർ: കണ്ണൂർ  ഉളിക്കലിൽ കാട്ടാന ഇറങ്ങിയ വഴിയിൽ മൃതദേഹം കണ്ടെത്തി. ആനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്നാണ് സംശയം. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അത്രശേരി ജോസ് (65)എന്നയാളാണ് മരിച്ചത്. ജോസിന്‍റെ ആന്തരീകാവയവങ്ങളെല്ലാം പറത്തുവന്ന നിലയിലും കൈകള്‍ ഒടിഞ്ഞ് തൂങ്ങിയ നിലയിലുമാണ്.ബസ്റ്റാന്റിന് സമീപം മല്‍സ്യ മാര്‍ക്കറ്റിനടുത്ത് കുറ്റിക്കാട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.ഇന്നലെ ആന ഇത് വഴി പോകുന്നതിനിടയില്‍ മുന്നില്‍പെട്ട ജോസിനെ ചവിട്ടിക്കൊന്നതായിട്ടാണ് സൂചന.ഇന്നലെ പകല്‍ മുഴുവന്‍ ഉളിക്കല്‍ പ്രദേശത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആന സന്ധ്യയോടെ വനത്തിലേക്ക് …

ബാങ്കിൽ ബിജെപിയുമായി സഖ്യം; ജില്ലാ പഞ്ചായത്ത് മുൻ അംഗം അർഷാദ് വോർക്കാടി അടക്കമുള്ള നേതാക്കളെ പുറത്താക്കിയില്ലെന്ന് ജില്ലാ കോൺഗ്രസ്സ് നേതൃത്വം; ബ്ലോക്ക് കമ്മിറ്റിയോട് വിശദീകരണം തേടിയെന്ന് ഡിസിസി; ബ്ലോക്ക് കമ്മിറ്റിയുടെ നടപടി പാർട്ടി വിരുദ്ധമെന്നും വിശദീകരണം

കാസർകോട്: വോർക്കാടി സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് മുൻ അംഗം അർഷാദ് വോർക്കാടി അടക്കമുള്ള 3 നേതാക്കളെ പുറത്താക്കിയെന്ന വാർത്ത നിഷേധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി.കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റിന്  പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള അധികാരം ഇല്ലെന്നും ബ്ലോക്ക് പ്രസിഡന്‍റിന്‍റെ നടപടി അച്ചടക്ക വിരുദ്ധ പ്രവർത്തനമാണെന്നും കാണിച്ച് ഡിസിസി വിശദീകരണം തേടി. കെ.പി.സി.സി നിർദേശാനുസരണമാണ് മശ്ചേശ്വരം ബ്ലോക്ക് പ്രസിഡന്‍റ്  പി സോമപ്പയോട് വിശദീകരണം തേടിയത്.5 ദിവസത്തിനകം മറുപടി നൽകാനാണ് ഡിസിസി പ്രസിഡന്‍റ് …

കരുവന്നൂരിലെ പദയാത്രയിൽ സുരേഷ് ഗോപി, കെ സുരേന്ദ്രൻ അടക്കം മുഴുവൻ ബിജെപി നേതാക്കൾക്കെതിരെയും കേസ്; രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി

തൃശ്ശൂർ:സഹകരണ കൊള്ള വിഷയത്തിൽ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി തൃശ്ശൂരിൽ നടത്തിയ പദയാത്രക്കെതിരെ കേസ്സെടുത്ത് പൊലീസ്.ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, മുതിർന്ന നേതാക്കളായ എം.ടി രമേശ്,ശോഭ സുരേന്ദ്രൻ, ജില്ലാ പ്രസിന്‍റ് കെ.കെ അനീഷ് കുമാർ തുടങ്ങിയവരടക്കം 500 ഓളം പേർക്ക് എതിരെയാണ് കേസ്സെടുത്തത്.പദയാത്ര നടത്തി വാഹന ഗതാഗതത്തിന് തടസ്സമുണ്ടാക്കിയതിനാണ് കേസ്സെടുത്തതെന്നാണ് തൃശ്ശൂർ ഈസ്റ്റ് പൊലീസ് വ്യക്തമാക്കുന്നത്.ഈ മാസം 2 ന് ആയിരുന്നു കരുവന്നൂർ മുതൽ തൃശ്ശൂർ വരെ സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണ പദയാത്ര.കെ. …

ലൈംഗിക പീഡന പരാതിയിൽ കുടുംബശ്രീ പ്രോഗ്രാം മാനേജറെ പുറത്താക്കി: ജോലി നഷ്ടമായത് നീലേശ്വരം സ്വദേശിക്ക്; നടപടി പടന്ന സ്വദേശിനിയുടെ പരാതിയിൽ

കാസര്‍കോട്: ലൈംഗിക പീഡന പരാതിയില്‍ കുടുംബശ്രീ വയനാട് ജില്ലാ പ്രോഗ്രാം മാനേജറെ പുറത്താക്കി. കാസര്‍കോട് നീലേശ്വരം സ്വദേശി തതിലേഷ് പി.വിയെ ആണ്‌ സംസ്ഥാന കുടുംബശ്രീ മിഷൻ പുറത്താക്കിയത്.കാസര്‍കോട് പടന്ന സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. കാസര്‍കോട് ജില്ലാ പ്രോഗ്രാം മാനേജറായി പ്രവര്‍ത്തിക്കുമ്പോഴാണ് ഇയാള്‍ക്കെതിരെ പടന്ന സ്വദേശിനി പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്നാണ് തതിലേഷിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. അന്വേഷണ വിധേയമായാണ് ഇപ്പോൾ ജോലിയിൽ നിന്നും പുറത്താക്കിയത്.

ബീഹാറിൽ  ട്രയിൻ പാളം തെറ്റി 4 മരണം; നൂറിലധികം പേർക്ക് പരിക്ക്

പാട്‌ന: ബീഹാറിലെ ബക്‌സറിന് സമീപം നോര്‍ത്ത് ഈസ്റ്റ് സൂപ്പര്‍ഫാസ്റ്റ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ നിന്ന് അസമിലെ കാമാഖ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാത്രി 9.35 ഓടെയാണ് സംഭവം. ട്രെയിനിന്റെ 12 കോച്ചുകളാണ് പാളം തെറ്റിയത്.ബക്‌സറിന് സമീപമുള്ള രഘുനാഥ്പൂര്‍ സ്റ്റേഷന് സമീപത്ത് വച്ചാണ് ട്രെയിൻ പാളം തെറ്റിയതെന്ന് റെയില്‍വേ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള 12 ട്രെയിനുകൾ റദ്ദാക്കി മറ്റ്  പാസഞ്ചര്‍, …

കെഎസ്‌ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം; 21 വയസുകാരിയുടെ പരാതിയില്‍ ടെലിവിഷൻ താരം ബിനു ബി കമല്‍ അറസ്റ്റില്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി ടിവി- സ്റ്റേജ് കോമഡി താരം ബിനു ബി.കമാലിനെ (40) തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. തമ്പാനൂരിൽ നിന്നു നിലമേലേക്കു പോകുന്ന ബസിൽ വട്ടപ്പാറയ്ക്കു സമീപം വൈകിട്ട് നാലേമുക്കാലിനായിരുന്നു സംഭവം.കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ വിദ്യാർഥിനിയെ കടന്നുപിടിക്കുകയായിരുന്നു.കൊല്ലം കടയ്ക്കൽ സ്വദേശിനിയാണു പരാതി നൽകിയത്. പെൺകുട്ടി ബഹളം വച്ചതോടെ ബസ് നിർത്തി. ഇതിനിടെ ബസിൽനിന്ന് ബിനു ഇറങ്ങിയോടി. യാത്രക്കാരും നാട്ടുകാരും പിന്നാലെയെത്തിയെങ്കിലും കടന്നുകളഞ്ഞ ബിനുവിനെ പിന്നീട് വട്ടപ്പാറ ശീമമുള് …

ഇസ്രായേലിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവരെ കൊണ്ട് വരാനുള്ള പദ്ധതി തയ്യാറാക്കി വിദേശകാര്യ മന്ത്രാലയം; പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തും; ദൗത്യത്തിന് പേര് ‘ഓപ്പറേഷൻ അജയ്’

ന്യൂഡൽഹി: ഹമാസുമായുള്ള യുദ്ധം മുറുകുന്ന സാഹചര്യത്തിൽ ഇസ്രയേലില്‍ നിന്ന് ഇന്ത്യൻ പൗരന്മാരെ  ഒഴിപ്പിക്കാനുള്ള ദൗത്യം പ്രഖ്യാപിച്ച്‌ ഇന്ത്യ. ഓപ്പറേഷൻ അജയ് എന്നാണ് ദൗത്യത്തിന് പേരിട്ടിക്കുന്നത്ഇന്ത്യയിലേക്ക് മടങ്ങാൻ  താല്‍പര്യമുള്ളവരെ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ഇതിനായി പ്രത്യേക ചാര്‍ട്ടേർഡ് വിമാനങ്ങളടക്കമുള്ള ക്രമീകരണങ്ങൾ  സജ്ജമാക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. അതേസമയം, സ്ഥിതി നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂര്‍ കണ്ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യാക്കാര്‍ക്ക് ബന്ധപ്പെടാൻ കൂടുതല്‍ …

കസ്റ്റഡിയിലെടുത്ത ജെ സിബി പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും  മോഷ്ടിച്ചു പകരം മറ്റൊന്ന് വെക്കാൻ ശ്രമം; 5 പേർ അറസ്റ്റിൽ ; മോഷ്ടിച്ചത് യുവാവ് മരിക്കാനിടയായ  അപകടമുണ്ടാക്കിയ ജെ സി ബി

കോഴിക്കോട്: ബൈക്കിലിടിച്ച്    യുവാവിൻ്റെ മരണത്തിനിടയാക്കിയ    ജെ.സി.ബി പൊലീസ്  സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും  മോഷ്ടിച്ചു കൊണ്ടു പോയ ആറു പേരിൽ  അഞ്ചു പേരെ  മുക്കം പൊലീസ് അറസ്റ്റ് ചെയ്തു .മുക്കം പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും കഴിഞ്ഞ ദിവസം പുലർച്ചെ  ഒന്നര മണിയോടെ ജെസിബി   കൊണ്ടുപോയി പകരം മറ്റൊന്ന് കൊണ്ട് വന്ന് ഇടുകയായിരുന്നു. അപകടത്തിനിടയാക്കിയ ജെ സി ബി ക്ക് ഇൻഷൂറൻസ് ഉണ്ടായിരുന്നില്ല.കൊടിയത്തൂർ പഞ്ചായത്തിലെ വാലില്ലാപ്പുഴ തൊട്ടുമുക്കം റോഡിലെ പുതിയനിടത്ത് സെപ്റ്റംബർ 19ന്  വൈകിട്ട് 7 മണിയോടെയിരുന്നു ജെസി …

നിയന്ത്രണം വിട്ട ബൈക്ക് ട്രക്കിലിടിച്ച് 21 കാരന്‍ മരിച്ചു; അപകടം നേത്രാവതി പാലത്തിന് മുകളില്‍

മംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് ട്രക്കിലിടിച്ച് ഇരുചക്രവാഹന യാത്രികനായ 21 കാരന്‍ മരിച്ചു. കോട്ടേക്കരയില്‍ താമസിക്കുന്ന ഹനീഫയുടെ മകന്‍ അസ്വിന്‍ (21) ആണ് മരിച്ചത്. മല്‍സ്യത്തൊഴിലാളിയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചേ നേത്രാവതി പാലത്തിന് മുകളില്‍ വച്ചാണ് അപകടം. പുലര്‍ച്ചെ 3.30 ന് വീട്ടില്‍ നിന്ന് മല്‍സ്യബന്ധനത്തിനായി ബൈക്കില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്നു അസ്വിന്‍. മുമ്പിലുണ്ടായിരുന്ന മീന്‍ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് ബൈക്ക് മറ്റൊരു ട്രക്കിലിടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്തു വച്ചു തന്നെ അസ്വിന്‍ മരിച്ചു. മൃതദേഹം മംഗളൂരു വെന്‍ലോക് ആശുപത്രിയിലേക്ക് …

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കണ്ണാലയം നാരായണനും രവീന്ദ്രന്‍ കൊടക്കാടിനും ജീനോം സേവിയര്‍ പുരസ്‌കാരം

കാസര്‍കോട്: കാസര്‍കോട് ജില്ലാപഞ്ചായത്ത് ജൈവവൈധ്യ പുരസ്‌ക്കാരങ്ങള്‍ പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചു. ദിവാകരന്‍ കടിഞ്ഞി മൂലയാണ് ഹരിത വ്യക്തി പുരസ്‌കാരത്തിന് അര്‍ഹനായത്. കണ്ണാലയം നാരായണന്‍, രവീന്ദ്രന്‍ കൊടക്കാട് എന്നിവര്‍ക്കാണ് ജീനോം സേവിയര്‍ പുരസ്‌കാരം.കെ.വി അഭയ് ഹരിത വ്യക്തി പ്രത്യേക പരാമര്‍ശം നേടി. മികച്ച പക്ഷി/ജന്തു സംരക്ഷകനുള്ള പുരസ്‌കാരം ഹരിദാസ് പെരിയ നേടി. ഹരിത വിദ്യാലയം പുരസ്‌കാരത്തിന് ജിഎഫ്എച്ച്എസ്എസ് ബേക്കല്‍, ജി യു പി എസ് പാടിക്കീല്‍ എന്നീ സ്‌കൂളുകള്‍ നേടി. ഗവണ്‍മെന്റ് കോളേജ് കാസര്‍കോടിന് ഹരിത കലാലയം …

ആവശ്യത്തിന് ജീവനക്കാരില്ല; പഞ്ചായത്ത് സെക്രട്ടറിയെയും ജീവനക്കാരെയും ഓഫീസിനകത്ത് താഴിട്ട് പൂട്ടി ബി.ജെ.പി അംഗങ്ങള്‍

കാസര്‍കോട്: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് ബിജെപി അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെയും ജീവനക്കാരെയും ഓഫീസിനകത്താക്കി താഴിട്ടു പൂട്ടി. മംഗല്‍പാടി ഗ്രാമപഞ്ചായത്തില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. മാസങ്ങളോളമായി പഞ്ചായത്തില്‍ ആവശ്യത്തിന് ജീവനക്കാരുടെ കുറവാണുള്ളത്. നാമാത്രമായ ജീവനക്കാരാണ് നിലവിലുള്ളത്. ഇതുകാരണം പല ആവശ്യങ്ങള്‍ക്കായി പഞ്ചായത്തിലെത്തുന്ന പൊതുജനങ്ങള്‍ നിരാശരായി തിരിച്ചുപോവുകയാണിപ്പോള്‍. കൂടാതെ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളും താറുമാറായി കിടക്കുകയാണ്. ജീവനക്കാരുടെ കുറവിനെ തുടര്‍ന്ന് നേരത്തെ പഞ്ചായത്ത് ഡപ്യൂട്ടി ഡയരക്ടര്‍ ഓഫീസിന് മുന്നില്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ധര്‍ണാസമരം വരെ നടത്തിയിരുന്നു. ബുധനാഴ്ച …

ഗാസാ അതിര്‍ത്തിയില്‍ പോരാട്ടം കനക്കുന്നു; ഇസ്രായേല്‍ സൈന്യം കരയുദ്ധത്തിനൊരുങ്ങി

ഗാസ: ഗാസാ അതിര്‍ത്തിയില്‍ നാല് ദിവസത്തെ വ്യോമാക്രമണത്തിന് ശേഷം ഹമാസിനെതിരെ കര ആക്രമണം നടത്താന്‍ ഇസ്രായേല്‍ പ്രതിരോധസേന ഒരുങ്ങി. പാലസ്തീനെതിരെയുള്ള കരയുദ്ധ ആക്രമണത്തിനായി മൂന്നുലക്ഷത്തോളം സൈനീകരെയാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. റസര്‍വ്ഡ് സൈനീകരും, പീരങ്കിപ്പടകളും യുദ്ധരംഗത്തുണ്ടെന്ന് ഇസ്രായേലി എയര്‍ഫേഴ്‌സ് വക്താവ് ഡാനിയേല്‍ ഹഗാറി വെളിപ്പെടുത്തി. യുദ്ധം ശക്തമാകുന്നതോടെ ഹമാസിന്റെ സൈനീക ശേഷി ഇല്ലാതാകുമെന്ന് വക്താക്കള്‍ അറിയിച്ചു. ആക്രമണത്തിനിടേ ഇസ്രയേലുകാരുടെ മരണ സംഖ്യ 1,200 ആയി ഉയര്‍ന്നു, സൈനീകരടക്കം 2,700 ലധികം ആളുകള്‍ക്ക് പരിക്കേറ്റു, അവരില്‍ പലരുടെയും നില ഗുരുതരമാണ്. …

ഉംറ വിസ വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌; ലക്ഷങ്ങൾ വാങ്ങി യുവാവ്‌ മുങ്ങി; പാസ്പോർട്ടുകളും തട്ടിയെടുത്തു

കാസർകോട്: ഉംറ വിസ വാഗ്‌ദാനം ചെയ്‌ത്‌ നിരവധി പേരില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയ യുവാവ്‌ മുങ്ങി. സംഭവത്തില്‍ പണം നഷ്‌ടമായ നീലേശ്വരം പരപ്പ ക്ലായിക്കോട്ടെ ജമീലയുടെ പരാതിയില്‍ ക്ലായിക്കോട്ടെ അബ്‌ദുല്‍ റൗഫിനെതിരെ വെള്ളരിക്കുണ്ട്‌ പൊലീസ്‌ കേസെടുത്തു. ജമീലയ്‌ക്ക്‌ 80,000 രൂപയാണ്‌ നഷ്‌ടമായത്‌.സമാന രീതിയില്‍ അബ്‌ദുല്‍ റൗഫ്‌ നിരവധി പേരില്‍ ഉംറ വിസ വാഗ്‌ദാനം ചെയ്‌ത്‌ എണ്‍പതിനായിരം രൂപ മുതല്‍ ലക്ഷം രൂപ വരെ വാങ്ങിയിരുന്നു. പണം വാങ്ങിയവരോട്‌ യാത്രയ്‌ക്കുള്ള ഒരുക്കങ്ങളുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തണമെന്നു ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച്‌ …

ഹോട്ടലില്‍ അതിക്രമിച്ചു കയറി അക്രമം; ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

കാസര്‍കോട്: ഹോട്ടലില്‍ അതിക്രമിച്ചു കയറി ഉടമയെയും ജീവനക്കാരെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. നെല്ലിക്കട്ട, ചര്‍ളടുക്ക സ്വദേശി സൈറാസി(32)നെയാണ് ബദിയഡുക്ക എസ്ഐ പികെ വിനോദ് കുമാര്‍ ബുധനാഴ്ച പുലര്‍ച്ചെ അറസ്റ്റു ചെയ്തത്. ഒളിവില്‍ പോയ ഇയാള്‍ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം പരിശോധനക്കെത്തിയത്. കഴിഞ്ഞ മാസം 25ന് രാത്രി 11.30മണിയോടെയാണ് കേസിനാസ്പദമായ സംഭവം. അന്‍വര്‍ സാദത്തിന്റെ ഉടമസ്ഥതയില്‍ ചര്‍ളടുക്കയില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ ഫാമിലി റസ്റ്റോറന്റിലാണ് അക്രമം നടന്നത്. രാത്രി 11.30 മണിയോടെ എത്തിയ സൈറാസ് മരക്കസേരയുടെ …

കടയില്‍ അതിക്രമിച്ചു കയറി യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച 4 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കടയില്‍ അതിക്രമിച്ചു കയറി യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച നാലുപേര്‍ പൊലിസ് പിടിയിലായി. കാസര്‍കോട്, തളങ്കര സ്വദേശി മുഹമ്മദ് നവാസ്, അണങ്കൂര്‍ സ്വദേശികളായ ഷാനു എന്ന ഷാനവാസ്, ഇയാച്ചു എന്ന മുഹമ്മദ് റിയാസ്, ജംസീര്‍, മുഹമ്മദ് റിയാസ് എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. തട്ടികൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ കാസര്‍കോട്, ചക്കര ബസാറിലാണ് സംഭവമുണ്ടായത്. മുട്ടത്തൊടി, മിനിസ്റ്റേഡിയത്തിനു സമീപത്തെ ഷംല മന്‍സിലിലെ എ.എം.അബൂബക്കറിന്റെ മകന്‍ സവാദി(25)നെയാണ് കാറിലെത്തിയ …

പുത്തന്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യന്നതിനിടേ പൊട്ടിത്തെറിച്ചു; കിടപ്പുമുറി കത്തി നശിച്ചു, യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

പാലക്കാട്: ദിവസങ്ങള്‍ക്കു മുന്‍പു വാങ്ങിയ പുത്തന്‍ മൊബൈല്‍ പൊട്ടിത്തെറിച്ചു കിടപ്പുമുറി കത്തിനശിച്ചു.യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്. തിങ്കളാഴ്ച രാത്രി 7 മണിയോടെ പൊല്‍പ്പുള്ളി വേര്‍കോലി ബി.ഷാജുവിന്റെ (40) വീട്ടിലാണ് അപകടമുണ്ടായത്. വീട്ടിലെ കിടപ്പുമുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച മൊബൈല്‍ ഫോണ്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സുഹൃത്ത് വാങ്ങിയ പുത്തന്‍ മൊബൈല്‍ ഫോണ്‍ ഷാജുവിന് ഉപയോഗിക്കാന്‍ കൊടുത്തിരുന്നു. ചാര്‍ജ് ചെയ്യാന്‍ വച്ച് വാതിലടച്ചു പുറത്തേക്കുപോയി. അല്‍പസമയത്തിനു ശേഷം പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു വാതില്‍ തുറന്നുനോക്കിയപ്പോഴാണു മുറിയിലാകെ തീപടരുന്നത് കണ്ടത്. ഇലക്ട്രിഷ്യനായ ഷാജു …