ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തി;ചെറുവത്തൂരിലെ മാ-പാർക്ക് റസ്റ്റോറന്റ് അടച്ചുപൂട്ടി
കാസർകോട്: ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ റസ്റ്റോറന്റ് അടപ്പിച്ചു.ചെറുവത്തൂർ യൂണിറ്റി ഹോസ്പിറ്റലിന് സമീപത്തെ മാ- പാർക്ക് റസ്റ്റോറന്റിൽ നിന്നും ബുധനാഴ്ച രാത്രി 7 മണിക്ക് ചെറുവത്തൂർ കാരി സ്വദേശി ശ്രീജിത്തിനും കുടുംബത്തിനും നൽകിയ ഭക്ഷണത്തിൽ നിന്നാണ് ചത്ത പാറ്റയെ കണ്ടെത്തിയത്.തുടർന്ന് രാത്രി ഹെൽത്ത് ഇൻസ്പെക്ടറെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാവിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി,ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും ശിക്ഷാ നടപടികളുടെ ഭാഗമായി ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തനം താൽകാലികമായി നിർത്തിവെയ്ക്കാൻ നിർദ്ദേശം നല്കുകയും ചെയ്തു.പരിശോധനയ്ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ .ബിജുകുമാർ , ഹെൽത്ത് ഇൻസ്പെക്ടർ പി.കെ മധു ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.വി സജീവൻ എന്നിവർ നേതൃത്വം നല്കി