ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയെ തോക്ക് ചൂണ്ടി പണവും സ്വർണവും കവർന്ന സംഭവത്തിൽ സി സി ടിവി ദൃശ്യം പുറത്ത് വിട്ട് പൊലീസ്; പുറത്ത് വിട്ടത് ബൈക്കിൽ പോകുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങൾ

കൊല്ലം: ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയെ തോക്ക് ചൂണ്ടി പണവും സ്വര്‍ണവും കവര്‍ന്ന സംഭവത്തില്‍ പ്രതികളെന്ന് കരുതുന്ന യുവാക്കളുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടു.കരുനാഗപ്പള്ളിയിലെ തൊടിയൂരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനമായചെട്ടിയത്ത് മുക്ക് ബി.ആര്‍ഫൈനാൻസിലാണ് കവര്‍ച്ച നടന്നത്.ചൊവാഴ്‌ച വൈകുന്നരം 4.15 ഓടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പണവും സ്വര്‍ണവും കവര്‍ന്നത്. സ്കൂട്ടറില്‍ ഹെല്‍മറ്റ് ധരിച്ച്‌ എത്തിയ രണ്ട് യുവാക്കളാണ് മോഷ്ടാക്കൾ. ഇവരെ  പൊലീസിന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
48,300 രൂപയും 33.8 ഗ്രാം സ്വര്‍ണവുമാണ് നഷ്ടമായത്. സ്ഥാപനത്തിന് മുന്നില്‍ ബൈക്കിലെത്തിയ രണ്ടു പേരില്‍ ഒരാള്‍ ഹെല്‍മെറ്റ് ധരിച്ച്‌ അകത്ത് കടന്ന് വനിതാ ജീവനക്കാരി പ്രീതയെ തോക്ക് ചൂണ്ടി പണമടങ്ങിയ ബാഗും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page