ട്രെയിന്‍ യാത്രക്കിടേ കാസര്‍കോട് സ്വദേശിനിയായ അഭിഭാഷകയെ കാണാതായി
കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടെ ഗുജറാത്തിലെ ഹൈക്കോടതി അഭിഭാഷകയായ കാസര്‍കോട് സ്വദേശിനിയെ കാണാതായതായി പരാതി. കാസര്‍കോട് ചിറ്റാരിക്കാല്‍ സ്വദേശിനി ഷീജ ഗിരീഷ് നായരെയാ(49)ണ് തിങ്കളാഴ്ച ഉച്ചമുതല്‍ കാണാതായത്. തിങ്കളാഴ്ച രാവിലെ അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്കുള്ള ട്രെയിനില്‍ പുറപ്പെട്ടിരുന്നു. തുടര്‍ന്ന് ഉച്ചമുതല്‍ വീട്ടുകാര്‍ക്ക് ബന്ധപ്പെടാനായില്ല. ഇതേത്തുടര്‍ന്ന് മകള്‍ അനുഗ്രഹ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസിന്റെ ആവശ്യത്തിനായാണ് ഇവര്‍ മുംബൈയിലേക്ക് പോയതെന്നാണ് വിവരം. അഹമ്മദാബാദ്, ഗോതക്കടുത്ത് സുരമ്യ ഫ്‌ളവേഴ്‌സില്‍ ആര്‍ 402, ഫ്‌ലാറ്റിലാണ് ഇവരും കുടംബവും താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ 7.10ന് ഗുജറാത്ത് എക്സ്പ്രസിലാണ് ഷീജ ഗിരീഷ് നായര്‍ അഹമ്മദാബാദില്‍നിന്നു മുംബൈയിലേക്കു പോയത്. വാപി എന്ന സ്ഥലത്ത്എത്തിയെന്നു പറഞ്ഞാണ് ഏറ്റവും ഒടുവില്‍ വിളിച്ചത്. മൂന്നു മണിക്ക് മുംബൈയില്‍ എത്തിയ ശേഷം വിളിക്കാമന്നും പറഞ്ഞിരുന്നു. പക്ഷേ പിന്നീട് തിരിച്ചു ഫോണ്‍ വിളിച്ചിട്ടില്ലെന്ന് മാത്രമല്ല വിളിച്ചപ്പോഴും എടുക്കുകയും ചെയ്തില്ല. രാത്രി ഏഴരയോടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതായും കുടുംബം പരാതിയില്‍ വ്യക്തമാക്കുന്നു. അഭിഭാഷക മുംബൈയില്‍ എത്തിയിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവരെ കണ്ടെത്തുന്നതിനായി ബന്ധുക്കള്‍ പൊലീസിന്റെയും ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും മലയാളി സംഘടനകളുടെയും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഒരുകക്ഷിയില്‍ നിന്ന് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പൊലിസിനോട് സൂചിപ്പിച്ചിട്ടുണ്ട്. കാളുപൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സൈബര്‍ സെല്ല് വഴി ഫോണ്‍ വിളികളുടെ വിശദാംശങ്ങളും പരിശോധിച്ചു വരികയാണ്. വ്യാഴാഴ്ചയാണ് പൊലിസ് കേസെടുത്തത്.