കനേഡിയൻ പൗരന്മാർക്കുള്ള വീസ സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ; നയതന്ത്ര ബന്ധം മെച്ചപ്പെടുമെന്ന് സൂചന

ന്യൂഡൽഹി: കനേഡിയൻ പൗരന്മാര്‍ക്കുള്ള വീസ സേവനങ്ങള്‍ ഇന്ത്യ ഇന്നുമുതല്‍ പുനരാരംഭിക്കും. കാനഡയില്‍ ഉള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ വിലയിരുത്തിയ ശേഷമാണ് വീസ സേവനങ്ങള്‍ പുനരാരംഭിക്കാൻ തീരുമാനമെടുത്തത് ടൂറിസ്റ്റ്, മെഡിക്കല്‍, ബിസിനസ്, കോണ്‍ഫറൻസ് വീസകളാണ് പുനരാരംഭിക്കുക. സാഹചര്യം കൂടുതല്‍ വിലയിരുത്തിയ ശേഷം ഉചിതമായ തീരുമാനങ്ങള്‍ തുടര്‍ന്ന് കൈക്കൊള്ളുമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.ഖാലിസ്ഥാൻ നേതാവ് ഹര്‍ദീപ്സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന്റെ പേരില്‍ ഉണ്ടായ നയതന്ത്ര സംഘര്‍ഷത്തിന്റെ ഭാഗമായി, കഴിഞ്ഞ മാസമാണ് കനേഡിയൻ പൗരന്മാര്‍ക്കുള്ള വീസ സേവനങ്ങള്‍ ഇന്ത്യ നിര്‍ത്തിവെച്ചത്.ഇരു …

അമേരിക്കയിൽ രണ്ടിടത്ത്  വെടിവെയ്പ്പ്; 22 പേർ കൊല്ലപ്പെട്ടു 60 ൽ ഏറെ പേർക്ക് പരിക്ക് ; ജാഗ്രതാ നിർദേശവുമായി പൊലീസ്

വാഷിങ്ടടൺ :അമേരിക്കയെ നടുക്കി വീണ്ടും വെടിവെയ്‌പ്പ്. മെയ്‌നിലെ ലൂവിസ്റ്റന്‍ സിറ്റിയില്‍ ബുധനാഴ്ച പലയിടങ്ങളിലായി നടന്ന വെടിവെപ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടിടത്താണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാനിര്‍ദേശം നല്‍കി.സ്പെയര്‍ടൈം റിക്രിയേഷൻ, സ്കീംഗീസ് ബാര്‍ & ഗ്രില്‍ റെസ്റ്റോറന്റ്, വാള്‍മാര്‍ട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്.  അക്രമികൾ ആരെന്നതിൽ വ്യക്തതയില്ല.പ്രതികളില്‍ ഒരാളുടേതെന്ന് സംശയിക്കുന്ന ഫോട്ടോകള്‍ ആൻഡ്രോസ്‌കോഗിൻ കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് …

പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാർഥിനി മരിച്ചു, അപകടം പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ

കണ്ണൂർ: കൂട്ടുകാർക്കൊപ്പം പാളം മുറിച്ചു കടക്കുന്നതിനി ടെ ട്രെയിനിടിച്ച് വിദ്യാർഥിനി മരിച്ചു. ഉരുവച്ചാൽ ഗണപതി വിലാ സം സ്കൂളിനു സമീപം പുതിയ പുരയിൽ നവാസിന്റെയും നസറിയുടെയും ഏക മകൾ തസ്നി (20)ആണ് മരിച്ചത്. കണ്ണൂർ തോട്ടട ഗവ.ഐടിഐയിൽഒന്നാം വർഷ വിദ്യാർഥിനിയാണ്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ താഴെചൊവ്വ കീഴുത്തള്ളിയിലാണ് അപകടമുണ്ടായത്. ഐടിഐയിൽ നിന്ന് വീട്ടിൽ പോകാൻ കിഴുത്തളിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പോകാനായി സഹപാഠികളോടൊപ്പം റെയിൽപാളം മുറിച്ച് കടക്കുമ്പോഴാണ് അപകടം. മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടതിനു …

രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞ് വീണ് ഡോക്ടർ മരിച്ചു;വിടവാങ്ങിയത് പൊതു പ്രവർത്തന രംഗത്ത് സജീവമായ ഡോ.എ. എ അമീൻ

കൊല്ലം: രോഗികളെ  പരിശോധിക്കുന്നതിനിടെ ഡോക്ടർ മരിച്ചു.കൊല്ലം ഓച്ചിറ സ്റ്റാർ ഹോസ്പിറ്റലിലെ ഡോക്ടറും(ന്യൂറോ സൈക്യാട്രിസ്‌റ്റ് )രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന കാഞ്ഞിപ്പുഴ വേളൂർ ഡോ. എ. എ. അമീൻ ആണ് മരിച്ചത്.ആശുപത്രിയിൽ രോഗികളെ പരിശോധിച്ചു കൊണ്ടിരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഉടൻ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.ഇന്ത്യൻ നാഷണൽ ലീഗിന്റെ ദേശീയ ട്രഷറർ, ടൂറിസം ഡവലപ്പ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡോക്ടർ എ. എ അമീൻ കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ നിന്ന്എൽ. ഡി.എഫ് സ്ഥാനാർത്ഥിയായി …

കർണാടക നിർമ്മിത മദ്യ വിതരണം: ചെർക്കളയിൽ ഒരാൾ അറസ്റ്റിൽ; വിതരണത്തിനെത്തിച്ചത് വ്യാജമദ്യമെന്നും സംശയം

കാസർകോട്: കാസർകോട് ചെര്‍ക്കള ടൗണിലും പരിസരവും കേന്ദ്രീകരിച്ച്‌ കര്‍ണ്ണാടക നിര്‍മ്മിത മദ്യവില്‍പ്പന വ്യാപകം. രണ്ടു ദിവസത്തിനുള്ളില്‍ എക്‌സൈസ്‌ നടത്തിയ റെയ്‌ഡില്‍ നാലു പേർ അറസ്റ്റിലായി. ചെര്‍ക്കള ടൗണില്‍ കാസര്‍കോട്‌ എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ്‌ ഓഫീസര്‍ ബി എസ്‌ മുഹമ്മദ്‌ കബീറും സംഘവും നടത്തിയ റെയ്‌ഡില്‍ നിരവധി അബ്‌കാരി കേസുകളില്‍ പ്രതിയായ ഷാജഹാനെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാളില്‍ നിന്നു പാക്കറ്റ്‌ മദ്യവും വില്‍പനയ്‌ക്കു ഉപയോഗിച്ച സ്‌കൂട്ടറും പിടികൂടി. എക്‌സൈസ്‌ സംഘത്തില്‍ സിവിൽ എക്‌സൈസ്‌ ഓഫീസര്‍ അഭിലാഷ്‌, ദീപു, …

ഫോൺ കോൾ തട്ടിപ്പ് വീണ്ടും; കോളുകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യാം; തട്ടിപ്പുകോളുകൾ എങ്ങിനെ പ്രതിരോധിക്കാം  എന്നറിയാം

തിരുവനന്തപുരം:  ഫോൺ കോളുകൾ ഉപയോഗിച്ച്  പലതരത്തിൽ സാമ്പത്തികത്തട്ടിപ്പ് വ്യാപകമാകുന്ന വാർത്തകൾ നാം ദിവസവും കേൾക്കാറുണ്ട്.നമ്മുക്ക് ഇത്തരം തട്ടിപ്പുകളൊന്നും പറ്റാറില്ലെന്നാണ് ഓരോരുത്തരുടെയും പൊതു ധാരണ.എന്നാൽ  സ്പാം കോളുകൾ ആണ് പുതിയതായി തട്ടിപ്പിന് വ്യാപകമായി  ഉപയോഗിക്കുന്നത്.ഇതിൽ പലരും വീഴാറുണ്ട് എന്നതാണ് വാസ്തവം. ഓൺലൈനായി ഷോപ്പിംഗ് നടത്തുന്ന വരെയാണ് തട്ടിപ്പു സംഘം പ്രധാനമായും കെണിയിൽ കുടുക്കുന്നത്.എന്തെങ്കിലും സമ്മാനം ലഭിച്ചെന്നും അല്ലെങ്കിൽ ഓ‍‍ഡർ ഡെലിവറി ചെയ്യുന്ന ആളെ വിളിക്കണമെന്നും, അതുമല്ലെങ്കിൽ മറ്റേതെങ്കിലും കാര്യം പറഞ്ഞും .*401*എന്ന നമ്പർ ടൈപ്പ് ചെയ്ത ശേഷം  അവർ …

ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു;നാടിനെ നടുക്കിയ സംഭവം പയ്യന്നൂരിൽ

കണ്ണൂർ : കണ്ണൂർ  പയ്യന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.പയ്യന്നൂർ കാങ്കോലിലാണ് നാടിനെ ഞെട്ടിച്ച സംഭവം.കാങ്കോൽ ബെമ്മാരടി കോളനിയിലെ വികെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. മുപ്പത്തി എട്ട് വയസായിരുന്നു. കൊലപാതകത്തിനുശേഷം ഭർത്താവ് ഷാജി പൊലീസിൽ കീഴടങ്ങി. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണം.  ഇരുവരും തമ്മിൽ  നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. പരസ്പരം വാക്കേറ്റമുണ്ടായതിന് ഇടയിൽ കത്തി എടുത്ത് ഷാജി ഭാര്യയെ വെട്ടുകയായിരുന്നു  ശബ്ദംകേട്ട്  സമീപവാസികൾ ഓടിയെത്തിയപ്പോൾ  പ്രസന്ന നിലത്ത് വെട്ടേറ്റനിലയിൽ കിടക്കുകയായിരുന്നു. നാട്ടുകാർ ആശുപത്രിലെത്തിച്ചെങ്കിലും …

ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതെന്ന് സംശയം;ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊച്ചി: ഷവർമ്മ കഴിച്ച് അവശനിലയിലായ യുവാവ് മരിച്ചു.കോട്ടയം സ്വദേശി രാഹുൽ ഡി നായർ(24)ആണ് മരിച്ചത്.ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതാണ് മരണ കാരണമെന്നാണ് സംശയം. ശനിയാഴ്ചയാണ് പാഴ്സൽ ആയി വാങ്ങിയ ഷവർമ്മ യുവാവ് കഴിച്ചത് കാക്കനാടുള്ള ഹോട്ടൽ ഹയാത്തിൽ നിന്നുമാണ് ഷവർമ്മ വാങ്ങി കഴിച്ചത്. ഓൺലൈനായി ഓർഡർ ചെയ്താണ് ഷവർമ്മ വാങ്ങിയത്. അടുത്ത ദിവസം മുതൽ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. കാക്കനാട് സെസ്സിലെ ജീവനക്കാരനാണ് രാഹുൽ.ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് വീട്ടുകാർ ആരോപിച്ചു.യുവാവിന്‍റെ രക്തപരിശോധനാ ഫലം വന്നാൽ മാത്രമേ മരണ …

വാളയാർ പീഡന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ  കേസിലെ നാലാം പ്രതി കൊച്ചിയില്‍ തൂങ്ങി മരിച്ച നിലയില്‍. പാലക്കാട് സ്വദേശി ചെറിയ മധു (33 എന്ന എം മധുവിനെയാണ് കൊച്ചി ബിനാനി സിങ്ക് കമ്പനിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രവര്‍ത്തനം നിലച്ച കമ്പനിയാണ് ഇത്.സ്‌ക്രാപ്പ് നീക്കുന്ന കരാര്‍ എടുത്ത കമ്പനിയുടെ മണ്ണ് പരിശോധനാ വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു മരിച്ച മധു. കേസില്‍ ജാമ്യം കിട്ടിയതിനുശേഷം ഇയാള്‍ കൊച്ചിയിലെത്തിയതാണ്. വാളയാര്‍ കേസില്‍ സിബിഐ പുനരന്വേഷണം തുടരുന്നതിനിടെയാണ് പ്രതിയുടെ മരണം. പീഡനത്തിനിരയായ …

കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ ഇടിമിന്നലേറ്റു;യുവതിയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു; യുവതിക്ക് കേൾവി ശക്തിക്ക് തകരാർ

തൃശ്ശൂർ:  ആറുമാസം പ്രായമായ കുഞ്ഞിനെ വീട്ടിൽ മുലയൂട്ടുന്നതിനിടെ അമ്മയ്ക്ക് ഇടിമിന്നലേറ്റു.  പൊള്ളലേറ്റ അമ്മയും കൈയിലിരുന്ന കുഞ്ഞും ബോധരഹിതരായി തെറിച്ചു വീണു. തൃശൂർ കൽപറമ്പ്  സ്വദേശി ഐശ്വര്യയ്ക്കാണ്(36) പരിക്കേറ്റത്.  കുഞ്ഞ് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മിന്നലേറ്റ് ഐശ്വര്യയുടെ ഇടത് ചെവിയുടെ കേൾവിക്കും തകരാറുണ്ടായി. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. പൂമംഗലം ഗ്രാമപ്പഞ്ചായത്തിലെ വെങ്ങാട്ടുമ്പിള്ളി ശിവക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പാണത്ത് സുബീഷിന്റെ ഭാര്യയാണ് ഐശ്വര്യ. വീടിന്റെ ഭിത്തിയിൽ ചാരിയിരുന്ന് കുഞ്ഞിന് മുലയൂട്ടുമ്പോഴാണ് ഐശ്വര്യക്ക് മിന്നലേറ്റത്. ശക്തമായ മിന്നലിൽ വീടിനുള്ളിലെയും …

ബില്‍ഡറുടെ വീട്ടിൽ വൻ മോഷണം;  27.50 ലക്ഷം രൂപയും 126 ഗ്രാം സ്വര്‍ണ്ണവും കവര്‍ച്ച ചെയ്‌തു; മഞ്ചേശ്വരം സ്വദേശിക്കായി അന്വേഷണം

മംഗ്‌ളൂരു: മംഗളൂരുവിൽ പ്രമുഖ ബിൽഡറുടെ വീട്ടില്‍ നിന്നു 27.50 ലക്ഷം രൂപയും 4.96 ലക്ഷം രൂപ വില മതിക്കുന്ന 126 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും മോഷണം പോയി. വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന മഞ്ചേശ്വരം സ്വദേശിയായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ഇയാളുടെ മൊബൈല്‍ ഫോൺ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത നിലയിലാണ്. സംഭവത്തില്‍ ബണ്ട്വാൾ റൂറല്‍ പൊലീസ്‌ കേസെടുത്തു അന്വേഷണം തുടങ്ങി. മഞ്ചേശ്വരം സ്വദേശി ആലിയെ ആണ് കാണാതായത്‌. മംഗ്‌ളൂരുവിലെ പ്രമുഖ ബില്‍ഡേഴ്സ്  ആയ ഇമാദ്‌ ബില്‍ഡേര്‍സ്‌ ഉടമ പറങ്കിപ്പേട്ടയിലെ …

വയനാട്ടിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം; സ്ഥിരീകരിച്ചത് ഐസിഎംആ‌ർ; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം

കൽപ്പറ്റ: വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആർ അറിയിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ബത്തേരി, മാനന്തവാടി താലൂക്കുകളിൽ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐസിഎംആർ അറിയിച്ചത്. ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. രോഗ ലക്ഷണങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.കോഴിക്കോട് നിപ നിയന്ത്രിക്കാൻ കഴിഞ്ഞു.നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ 42 ദിവസം ഇൻക്യുബേഷൻ പിരീഡ് നാളെയവസാനിക്കും. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം തുടക്കത്തിലെ തിരിച്ചറിഞ്ഞതും …

മദ്യവുമായി പിടിയിലായ യുവാവിനെ മോചിപ്പിക്കാന്‍ ശ്രമം; ചെറുക്കുന്നതിനിടെ എക്‌സൈസ്‌ ഉദ്യോഗസ്ഥന്‌ പരിക്ക്‌

കാസർകോട്:  കര്‍ണ്ണാടക നിര്‍മ്മിത പാക്കറ്റ്‌ ചാരായവുമായി പിടിയിലായ യുവാവിനെ എക്‌സൈസ്‌ സംഘത്തെ ആക്രമിച്ച്‌ മോചിപ്പിക്കുവാന്‍ ശ്രമം. തടയുന്നതിനിടെ എക്‌സൈസ്‌ ഉദ്യോഗസ്ഥനു പരിക്കേറ്റു. തിങ്കളാഴ്ച  വൈകുന്നേരം പെര്‍മുദെ ജംഗ്‌ഷനിലാണ്‌ സംഭവം. രഹസ്യ വിവരത്തെ തുടര്‍ന്നാണ് കുമ്പള എക്‌സൈസ്‌ പ്രിവന്റീവ്‌ ഓഫീസര്‍ രാജീവന്‍ ഐ.ബി പ്രിവന്റീവ്‌ ഓഫീസര്‍ കെ.ഷിജു എന്നിവരുടെ നേതൃത്വത്തില്‍ എക്‌സൈസ്‌ സംഘം എത്തിയത്‌. പ്രദേശത്ത്  5.2 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പ്ലാസ്റ്റിക്ക്‌ കവറിലാക്കി നില്‍ക്കുകയായിരുന്ന കയ്യാര്‍, പെരിയടുക്കയിലെ പി.സന്ദേശി(25) നെ ഇവിടെ വച്ച്  കാണുകയും   ഇയാളെ കസ്റ്റഡിയിലെടുക്കുകയും …

നിരോധനത്തിന് പുല്ലുവില; നാട്ടിലെങ്ങും കോഴിയങ്കം; കടമ്പാറില്‍ ആറുപേര്‍ അറസ്റ്റില്‍; 8 കോഴികളെയും അങ്കത്തിന് കൊണ്ട് വന്ന പണവും പൊലീസ് പിടികൂടി

കാസർകോട് : കാസർകോട് ഉപ്പള കടമ്പാർ ഹൊസക്കട്ടയില്‍ കോഴിയങ്കം നടത്തുകയായിരുന്ന ആറുപേര്‍ അറസ്റ്റില്‍. എട്ടു അങ്കകോഴികളെയും 4700 രൂപയും പിടികൂടി. ഹൊസക്കട്ടയ്‌ക്കു സമീപത്ത്‌ കോഴിയങ്കം നടക്കുന്ന വിവരമറിഞ്ഞാണ്‌ മഞ്ചേശ്വരം എസ്‌.ഐ നിഖിലിന്റെ നേതൃത്വത്തില്‍ പൊലീസെത്തിയത്‌. പൊലീസിനെ കണ്ടതോടെ ആള്‍ക്കൂട്ടം ചിതറി ഓടി. പ്രദേശത്ത് നിന്ന്  ബാളിയൂര്‍, സന്തടുക്കയിലെ രാജീവന്‍, ചിഗറുപാദയിലെ ഹരീഷ, മജിബയലിലെ സന്തോഷ്‌, രാജേഷ്‌, ഹൊസക്കട്ടയിലെ പുഷ്‌പരാജ്‌ ഷെട്ടി, കുഞ്ചത്തൂരിലെ സന്ദീപ്‌ എന്നിവരെ അറസ്റ്റു ചെയ്‌തതായി പൊലീസ്‌ പറഞ്ഞു.പൊലീസ്‌ സംഘത്തില്‍ ചന്ദ്രകാന്ത, അഫ്‌സല്‍, സുഭാഷ്‌, മഹേഷ്‌ …

ഇസ്രായേല്‍ പാലസ്തീൻ യുദ്ധ പ്രതിസന്ധി: കുടിയിറക്കപ്പെട്ട പാലസ്തീനികൾക്കിടയിൽ രോഗങ്ങൾ പടരുന്നു.

വെബ് ഡെസ്ക്: ഇസ്രായേൽ ബോംബാക്രമണത്തെ തുടർന്ന് ഭവന രഹിതരായ പാലസ്തീൻ അഭയാർത്ഥികളിൽ രോഗങ്ങൾ പടരുന്നതായി റിപ്പോർട്ട്.എക്കാലത്തെയും വലിയ ബോംബാക്രമണത്തിൽ പാലസ്തീനില്‍ 1.4 ദശലക്ഷത്തിലധികം ആളുകൾ  താൽക്കാലിക കേന്ദ്രങ്ങളിൽ അഭയം തേടിയിരിക്കുകയാണ്. സുരക്ഷിതമല്ലാത്തതിനെ തുടർന്ന് വീടുകൾ ഉപേക്ഷിച്ച് ആശുപത്രികളിൽ എത്തുന്ന രോഗികൾ തിക്കും തിരക്കും ശുചിത്വക്കുറവും മൂലമുണ്ടാകുന്ന പല രോഗങ്ങളുടെയും ലക്ഷണങ്ങൾ കാണിക്കുന്നതായി ഗാസയിലെ ഡോക്ടർമാർ അറിയിച്ചു.പാലസ്തീൻ എൻക്ലേവിലെ ആരോഗ്യ പ്രതിസന്ധിയെക്കുറിച്ച് എയ്ഡ് ഏജൻസികൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈദ്യുതിയും ശുദ്ധജലവും ഇന്ധനവും ഇവിടെ വിച്ഛേദിച്ചിരിക്കുകയാണ്. ഭക്ഷണവും മരുന്നും …

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തിരുവല്ല സ്വദേശി വിനയ് മാത്യുവാണ് കൊച്ചിയിൽ മരിച്ചത്. ഇന്നലെ രാത്രി രണ്ട് മണിക്ക് കൊച്ചി വില്ലിംഗ്ടൺ ഐലന്റിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരായ പങ്കജ്കുമാർ വർമ, അന്തരീക്ഷ് ഡാഗ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പങ്കജ്കുമാർ വർമയാണ് അപകട സമയത്ത് കാറ് ഓടിച്ചിരുന്നത്. ബൈക്ക് യാത്രക്കാരൻ തല്‍ക്ഷണം മരിച്ചു എന്നാണ് പൊലീസ് പറയുന്നത്.അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. കാറിൽ നിന്ന് ഇറങ്ങി ഇരുവരും നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് കാര്യം അന്വേഷിച്ചപ്പോഴാണ് …

തെരഞ്ഞെടുപ്പ് കോഴക്കേസ് ; സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികൾക്കും ജാമ്യം

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തില്ല.കേസ് അടുത്ത മാസം 15 ന്  വീണ്ടും പരിഗണിക്കും.സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളും ഇന്ന് കോടതിയിൽ ഹാജരായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദരക്ക് പണം നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണുമാണ് നല്‍കിയത്. സുന്ദര തന്നെയാണ് …

ശക്തി പദ്ധതി തിരിച്ചടിയായത് സ്വകാര്യ ബസ്സുകൾക്ക്;20,000 ബസ്സുകൾ സർവ്വീസ് നിർത്തി;കർണാടകയിൽ വനിതകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ബാധിച്ചത് സാധാരണക്കാരെയെന്ന് റിപ്പോർട്ട്

ബംഗളൂരു:സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന  കർണാടക സർക്കാരിന്‍റെ ശക്തി പദ്ധതിയെ തുടർന്ന് സ്വകാര്യ ബസ്സുകൾ വൻ പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ടുകൾ.ഏകദേശം  ഇരുപതിനായിരം സ്വകാര്യ ബസ്സുകൾ സംസ്ഥാനത്ത് സർവ്വീസ് നിർത്തിയെന്നാണ് കണക്കുകൾ.ഗ്രാമീണ മേഖലയിലും മറ്റും സർവ്വീസ് നടത്തിയിരുന്ന ബസ്സുകൾ നിരത്തൊഴിഞ്ഞതോടെ ജനങ്ങൾ കടുത്ത ബുദ്ധിമുട്ടിലായി. പ്രതിസന്ധി പരിഹരിക്കാൻ സ്വകാര്യ ബസ്സുകൾക്ക് നികുതി ഇളവ് നൽകണമെന്ന് ബസ്സുടമകളുടെ ഫെഡറേഷൻ ആവശ്യപ്പെടുന്നു. പ്രതിസന്ധിയിലായ ബസ്സ് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായം നൽകണമെന്നും സ്വകാര്യ ബസ്സുടകളുടെ സംഘടന സർക്കാരിനോടാവശ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറി വരുകയായിരുന്ന …