ഇസ്രായേല്‍ പാലസ്തീൻ യുദ്ധ പ്രതിസന്ധി: കുടിയിറക്കപ്പെട്ട പാലസ്തീനികൾക്കിടയിൽ രോഗങ്ങൾ പടരുന്നു.

വെബ് ഡെസ്ക്: ഇസ്രായേൽ ബോംബാക്രമണത്തെ തുടർന്ന് ഭവന രഹിതരായ പാലസ്തീൻ അഭയാർത്ഥികളിൽ രോഗങ്ങൾ പടരുന്നതായി റിപ്പോർട്ട്.
എക്കാലത്തെയും വലിയ ബോംബാക്രമണത്തിൽ പാലസ്തീനില്‍ 1.4 ദശലക്ഷത്തിലധികം ആളുകൾ  താൽക്കാലിക കേന്ദ്രങ്ങളിൽ അഭയം തേടിയിരിക്കുകയാണ്. സുരക്ഷിതമല്ലാത്തതിനെ തുടർന്ന് വീടുകൾ ഉപേക്ഷിച്ച് ആശുപത്രികളിൽ എത്തുന്ന രോഗികൾ തിക്കും തിരക്കും ശുചിത്വക്കുറവും മൂലമുണ്ടാകുന്ന പല രോഗങ്ങളുടെയും ലക്ഷണങ്ങൾ കാണിക്കുന്നതായി ഗാസയിലെ ഡോക്ടർമാർ അറിയിച്ചു.
പാലസ്തീൻ എൻക്ലേവിലെ ആരോഗ്യ പ്രതിസന്ധിയെക്കുറിച്ച് എയ്ഡ് ഏജൻസികൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈദ്യുതിയും ശുദ്ധജലവും ഇന്ധനവും ഇവിടെ വിച്ഛേദിച്ചിരിക്കുകയാണ്. ഭക്ഷണവും മരുന്നും മാത്രമുള്ള ചെറിയ യുഎൻ വാഹനങ്ങൾ മാത്രമാണ്  എത്തുന്നത്. അഭയകേന്ദ്രങ്ങളായി ഉപയോഗിക്കുന്ന മിക്ക സ്‌കൂളുകളും ധാരാളം ആളുകളെ പാർപ്പിക്കുന്നവയാണ്, ഇതും രോഗം പടരുന്നതിനുള്ള ഒരു പ്രധാന  കേന്ദ്രമാകുന്നുണ്ട്.

ബോംബുകളിൽ നിന്ന് സുരക്ഷിതത്വം പ്രതീക്ഷിച്ച് ആളുകള്‍  കുടുംബത്തോടൊപ്പം തിങ്ങിപ്പാർക്കുന്ന താൽക്കാലിക കേന്ദ്രങ്ങളിൽ, വയറുവേദന, ശ്വാസകോശ അണുബാധ, ശരീരത്തിൽ തിണർപ്പ് എന്നിവ പലരിലും കണ്ടു തുടങ്ങിയിരിക്കുന്നു. താല്‍ക്കാലിക കൂടാരത്തിലെ പകല്‍ സമയത്തെ ചൂടും, രാത്രിയിലെ തണുപ്പും വസ്ത്രവും പുതപ്പും ഇല്ലാത്തതിനെ തുടർന്ന് ആളുകള്‍ക്ക് സഹിക്കാനാവുന്നില്ല. പ്രാണികളും ഈച്ചകളും രോഗം പരത്തുന്നുണ്ട്. രോഗികളിൽ ഏറെയും കുട്ടികളാണ്.ആശുപത്രികളില്‍ ജനറേറ്ററുകൾ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം തീർന്നതിനാൽ, നവജാതശിശുക്കൾക്കുള്ള ഇൻകുബേറ്ററുകൾ പോലെയുള്ള നിർണായക ഉപകരണങ്ങൾ നിലയ്ക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒക്‌ടോബർ 7 ന് ശേഷമുള്ള വിവിധ  ആക്രമണങ്ങളിലായി 5,800 ഓളം പേർ കൊല്ലപ്പെട്ടതായി പാലസ്തീൻ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page