മദ്യവുമായി പിടിയിലായ യുവാവിനെ മോചിപ്പിക്കാന്‍ ശ്രമം; ചെറുക്കുന്നതിനിടെ എക്‌സൈസ്‌ ഉദ്യോഗസ്ഥന്‌ പരിക്ക്‌


കാസർകോട്:  കര്‍ണ്ണാടക നിര്‍മ്മിത പാക്കറ്റ്‌ ചാരായവുമായി പിടിയിലായ യുവാവിനെ എക്‌സൈസ്‌ സംഘത്തെ ആക്രമിച്ച്‌ മോചിപ്പിക്കുവാന്‍ ശ്രമം. തടയുന്നതിനിടെ എക്‌സൈസ്‌ ഉദ്യോഗസ്ഥനു പരിക്കേറ്റു. തിങ്കളാഴ്ച  വൈകുന്നേരം പെര്‍മുദെ ജംഗ്‌ഷനിലാണ്‌ സംഭവം. രഹസ്യ വിവരത്തെ തുടര്‍ന്നാണ് കുമ്പള എക്‌സൈസ്‌ പ്രിവന്റീവ്‌ ഓഫീസര്‍ രാജീവന്‍ ഐ.ബി പ്രിവന്റീവ്‌ ഓഫീസര്‍ കെ.ഷിജു എന്നിവരുടെ നേതൃത്വത്തില്‍ എക്‌സൈസ്‌ സംഘം എത്തിയത്‌. പ്രദേശത്ത്  5.2 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പ്ലാസ്റ്റിക്ക്‌ കവറിലാക്കി നില്‍ക്കുകയായിരുന്ന കയ്യാര്‍, പെരിയടുക്കയിലെ പി.സന്ദേശി(25) നെ ഇവിടെ വച്ച്  കാണുകയും   ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അപ്പോൾ  കിരണ്‍ കുമാര്‍ എന്നയാള്‍ സ്ഥലത്തെത്തി തടയുകയും മോചിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തതെന്നാണ് എക്സ്സൈസ് സംഘം വ്യക്തമാക്കുന്നത്.തുടര്‍ന്നുണ്ടായ ഉന്തും തള്ളലിലുമാണ്‌ എക്‌സൈസ്‌ ഉദ്യോഗസ്ഥന് പരിക്കേറ്റത്‌. അക്രമം നടത്തിയ കിരണ്‍ കുമാറിനെതിരെ എക്‌സൈസ്‌ പ്രിവന്റീവ്‌ ഓഫീസര്‍ കുമ്പള പൊലീസില്‍ പരാതി നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പളയില്‍ ശക്തമായ കാറ്റും മഴയും; വീടിനു മുകളില്‍ തെങ്ങ് കടപുഴകി വീണു; ആരിക്കാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഓടുകള്‍ പാറിപ്പോയി, തെങ്ങ് വീണ് കഞ്ചിക്കട്ട പാലം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു
പാലക്കുന്നില്‍ നിയന്ത്രണം തെറ്റിയ ലോറി ഡിവൈഡറില്‍ ഇടിച്ച് തെരുവു വിളക്കിന്റെ തൂണ് തകര്‍ത്തു; മുന്നോട്ട് നീങ്ങിയ ലോറി മറുഭാഗത്തെ കടയിലേക്ക് ഇടിച്ചു കയറി, ഒഴിവായത് വന്‍ ദുരന്തം

You cannot copy content of this page