നിരോധനത്തിന് പുല്ലുവില; നാട്ടിലെങ്ങും കോഴിയങ്കം; കടമ്പാറില്‍ ആറുപേര്‍ അറസ്റ്റില്‍; 8 കോഴികളെയും അങ്കത്തിന് കൊണ്ട് വന്ന പണവും പൊലീസ് പിടികൂടി


കാസർകോട് : കാസർകോട് ഉപ്പള കടമ്പാർ ഹൊസക്കട്ടയില്‍ കോഴിയങ്കം നടത്തുകയായിരുന്ന ആറുപേര്‍ അറസ്റ്റില്‍. എട്ടു അങ്കകോഴികളെയും 4700 രൂപയും പിടികൂടി. ഹൊസക്കട്ടയ്‌ക്കു സമീപത്ത്‌ കോഴിയങ്കം നടക്കുന്ന വിവരമറിഞ്ഞാണ്‌ മഞ്ചേശ്വരം എസ്‌.ഐ നിഖിലിന്റെ നേതൃത്വത്തില്‍ പൊലീസെത്തിയത്‌. പൊലീസിനെ കണ്ടതോടെ ആള്‍ക്കൂട്ടം ചിതറി ഓടി. പ്രദേശത്ത് നിന്ന്  ബാളിയൂര്‍, സന്തടുക്കയിലെ രാജീവന്‍, ചിഗറുപാദയിലെ ഹരീഷ, മജിബയലിലെ സന്തോഷ്‌, രാജേഷ്‌, ഹൊസക്കട്ടയിലെ പുഷ്‌പരാജ്‌ ഷെട്ടി, കുഞ്ചത്തൂരിലെ സന്ദീപ്‌ എന്നിവരെ അറസ്റ്റു ചെയ്‌തതായി പൊലീസ്‌ പറഞ്ഞു.
പൊലീസ്‌ സംഘത്തില്‍ ചന്ദ്രകാന്ത, അഫ്‌സല്‍, സുഭാഷ്‌, മഹേഷ്‌ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page