പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാർഥിനി മരിച്ചു, അപകടം പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ

കണ്ണൂർ: കൂട്ടുകാർക്കൊപ്പം പാളം മുറിച്ചു കടക്കുന്നതിനി ടെ ട്രെയിനിടിച്ച് വിദ്യാർഥിനി മരിച്ചു. ഉരുവച്ചാൽ ഗണപതി വിലാ സം സ്കൂളിനു സമീപം പുതിയ പുരയിൽ നവാസിന്റെയും നസറിയുടെയും ഏക മകൾ തസ്നി (20)ആണ് മരിച്ചത്. കണ്ണൂർ തോട്ടട ഗവ.ഐടിഐയിൽ
ഒന്നാം വർഷ വിദ്യാർഥിനിയാണ്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ താഴെചൊവ്വ കീഴുത്തള്ളിയിലാണ് അപകടമുണ്ടായത്. ഐടിഐയിൽ നിന്ന് വീട്ടിൽ പോകാൻ കിഴുത്തളിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പോകാനായി സഹപാഠികളോടൊപ്പം റെയിൽപാളം മുറിച്ച് കടക്കുമ്പോഴാണ് അപകടം. മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടതിനു ശേഷം മൃതദേഹം ഇന്ന് കബറക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page