കൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തിരുവല്ല സ്വദേശി വിനയ് മാത്യുവാണ് കൊച്ചിയിൽ മരിച്ചത്. ഇന്നലെ രാത്രി രണ്ട് മണിക്ക് കൊച്ചി വില്ലിംഗ്ടൺ ഐലന്റിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരായ പങ്കജ്കുമാർ വർമ, അന്തരീക്ഷ് ഡാഗ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പങ്കജ്കുമാർ വർമയാണ് അപകട സമയത്ത് കാറ് ഓടിച്ചിരുന്നത്. ബൈക്ക് യാത്രക്കാരൻ തല്‍ക്ഷണം മരിച്ചു എന്നാണ് പൊലീസ് പറയുന്നത്.അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. കാറിൽ നിന്ന് ഇറങ്ങി ഇരുവരും നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് കാര്യം അന്വേഷിച്ചപ്പോഴാണ് അപകട വിവരം അറിയുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർ മദ്യ ലഹരിയിലാണോ എന്നും സംശയം ഉയരുന്നുണ്ട്.