നെടുമ്പാശ്ശേരി  വിമാനത്താവളം വഴി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം;ഒരാൾ പിടിയിൽ

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ അനധികൃതമായി കടത്തുവാൻ ശ്രമിച്ച 26.93 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.എയര്‍ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് അബുദാബിയില്‍ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് റഷിമിന്‍റെ പക്കല്‍നിന്ന് 499 .90 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം കണ്ടെത്തിയത്. നാലു സ്വര്‍ണമാലകള്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താൻ ശ്രമിച്ചത്. ഇയാള്‍ക്കെതിരേ സിഎ 162 വകുപ്പ് പ്രകാരം കേസെടുത്തു.

ഷവർമ്മ കഴിച്ച് യുവാവിന് ഭക്ഷ്യവിഷബാധയേറ്റ ഹോട്ടലിൽ നിന്നും വീണ്ടും ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ചു

കൊച്ചി: ഷവർമ്മ കഴിച്ചതിനെ തുടർന്ന് യുവാവിന് ഭക്ഷ്യവിഷബാധയേറ്റ ‘ലെ ഹയാത്ത്’ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആറുപേര്‍ക്ക് കൂടി ആരോഗ്യപ്രശ്‌നങ്ങള്‍. ബുധൻ, വ്യാഴം ദിവസങ്ങളില്‍ ഹയാത്തില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്.ആരോഗ്യവകുപ്പ് ഇവരില്‍ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തി. ഷവര്‍മ്മ, അല്‍ഫാം തുടങ്ങിയ ചിക്കൻ വിഭവങ്ങള്‍ കഴിച്ചവര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്. കാക്കനാട് സ്വദേശികളായ ആറ് പേരുടേയും നില തൃപ്തികരമാണ്.ഹയാത്തില്‍ നിന്ന് ഷവര്‍മ്മ കഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി രാഹുല്‍ ബുധനാഴ്ചയായിരുന്നു …

മാവേലി എക്സ്പ്രസ് ട്രെയിൻ ട്രാക്ക് മാറി വന്നു, ഒഴിവായത് വൻ ദുരന്തം, യാത്രക്കാർ പരിഭ്രാന്തരായി

കാഞ്ഞങ്ങാട്: പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ എത്തേണ്ടമാവേലി എക്സ്പ്രസ് ട്രാക്ക് മാറി വന്നു നിന്നു. ഒഴിവായത് വൻ ദുരന്തം. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. വ്യാഴാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കാരെ മുൾമുനയിൽ നിർത്തിയ സംഭവം നടന്നത്. കണ്ണൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ കടന്നു പോയതിനുശേഷം ആണ് മാവേലി എക്സ്പ്രസ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഒന്നാമത്തെ പ്ലാറ്റ്ഫോമിന് സമീപമുള്ള ട്രാക്കിൽ വരേണ്ട ട്രെയിൻ എത്തിയത് മധ്യഭാഗത്തെ ട്രാക്കിൽ. കാഞ്ഞങ്ങാട് നിർത്താതെ പോകുന്ന ട്രെയിനുകൾ കടന്നു പോകുന്ന ട്രാക്കിലാണ് മാവേലിയും …

ഗർഭിണി ഭർതൃവീട്ടിൽ മരിച്ച സംഭവം;  ഭർത്താവിനും, ഭർതൃമാതാവിനും കഠിന തടവ്

കാസർകോട്: ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ  തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് കമ്പാർ പുത്തൂർ ഗ്രാമം ബദ്രടുക്ക ഹൗസിംഗ് കോളനിയിലെ സാദിക്സുലൈമാന് (35), ആറുവർഷം കഠിന തടവും ,രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.ഗാർഹിക പീഢനം ,ആത്മഹത്യപ്രേരണ എന്നീ കുറ്റങ്ങൾക്ക് ആണ് ശിക്ഷ വിധിച്ചത്.പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികതടവ്അനുഭവിക്കണം.ഭർതൃമാതാവായ ആസ്യൂമ്മ (56) ക്ക് രണ്ടു വർഷം കഠിന തടവും ,രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ നാലുമാസം അധികതടവ്  അനുഭവിക്കണം. കാസർഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് …

കാസർകോട് വീണ്ടും വൻ കുഴൽപ്പണ വേട്ട; 33. 24 ലക്ഷം രൂപ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

കാസർകോട്:  കാസർകോട് ടൗൺ  പൊലീസ് നടത്തിയ പരിശോധനയിൽ  33.24 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ്, സുലൈമാൻ അഹമ്മദ് എന്നിവരാണ്  പിടിയിലായത്. ടൗണിലെ  ഒരു ജ്വലറി പരിസരത്ത് വെച്ചാണ് ഇരുവരെയും  പിടികൂടിയത്.കാസർകോട് ഡിവൈഎസ്പി പി കെ സുധാകരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ എസ് ഐ അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.പ്രതികളുടെ കൈവശം പണത്തിൻ്റെ രേഖകൾ ഒന്നും ഉണ്ടായിരുന്നില്ല.കാസർകോട്ടും പരിസരങ്ങളിലും അനധികൃത …

8  ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ; നടപടി ഇസ്രായേലിനായി ചാരവൃത്തി നടത്തിയെന്നാരോപിച്ച്; നടപടി ഞെട്ടിപ്പിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം

ദോഹ:ഖത്തറില്‍ തടവിലായ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ. ദഹ്‌റ ഗ്ളോബല്‍ ടെക്‌നോളജീസ് ആന്റ് കണ്‍സള്‍ട്ടൻസി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.ഖത്തര്‍ സേനയ്ക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്ന സ്വകാര്യ കമ്പനിയാണിത്. ഖത്തറിലെ കോ‌ര്‍ട്ട് ഒഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആണ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചത്.ഇസ്രായേലിന് വേണ്ടി ചാരവൃത്തി ചെയ്തുവെന്നാണ് മുൻ നാവിക ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കുറ്റം. ക്യാപ്‌ടൻ നവ്‌തേജ് സിംഗ് ഗില്‍, ക്യാപ്‌ടൻ ബീരേന്ദ്ര കുമാര്‍ വെര്‍മ, ക്യാപ്‌ടൻ സൗരഭ് വസിഷ്ഠ്, കമാൻഡര്‍ അമിത് നാഗ്‌പാല്‍, കമാൻഡര്‍ …

നാളെ തുലാം പത്ത്; ഉത്തര മലബാറില്‍ ഇനി തെയ്യാട്ടക്കാലം

കാസര്‍കോട്: മലയാള മാസം തുലാം പിറന്നതോടെ കണ്ണൂരിലും ഉത്തര മലബാറിലും തെയ്യങ്ങളുടെ കാലം. തുലാം പത്തു മുതല്‍ കാവുകളിലും തറവാടുകളിലും കഴകങ്ങളിലും തറവാട് മുറ്റങ്ങളിലും തെയ്യങ്ങളുടെ അട്ടഹാസങ്ങളും വായ്ത്താരികളും കൊണ്ട് മുഖരിതമാവും. കുരുത്തോലയും ആടയാഭരണങ്ങളുമായി തെയ്യങ്ങള്‍ക്ക് ജീവനേകാന്‍ തെയ്യം കെട്ടുന്നവര്‍ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. തുലാം പത്തുമുതല്‍ ഇടവപ്പാതി വരെയാണ് ഇവിടെ തെയ്യക്കാലം. വടക്കേ മലബാറിലെ ജനമനസ്സുകളില്‍ അടിയുറച്ച ആത്മീയവും സാമൂഹ്യവുമായ വിശ്വാസങ്ങളിലാണ് തെയ്യത്തിന്റെ നിലനില്‍പ്പ്. ഉത്തരകേരളത്തിന്റെ അനുഷ്ഠാന രൂപമായ തെയ്യത്തിന്റെ തുടക്കവും ഒടുക്കവും കാസര്‍കോട് ജില്ലയിലെ …

വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ നഗ്നതാ പ്രദര്‍ശനം; വൃദ്ധന്‍ അറസ്റ്റില്‍

കാസർകോട്: പൊലീസ്‌ സ്റ്റേഷനു സമീപം   സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ ഉടുമുണ്ടു പൊക്കി നഗ്നത പ്രദര്‍ശിപ്പിച്ച ആൾ  അറസ്റ്റില്‍. കളത്തൂര്‍, ഇച്ചിലംപാടി, നെല്ലിയടുക്കത്തെഎ.ബി.അബൂബക്കറി(66)നെയാണ്‌ കുമ്പള പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ കയ്യോടെ പിടികൂടിയത്‌. കേസ്സെടുത്തശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു.ഇന്നലെ ഉച്ചയ്‌ക്കാണ്‌ കേസിനാസ്‌പദമായ സംഭവം. സ്കൂൾ  ഇന്റര്‍വെല്‍ സമയത്ത്‌ പൊലീസ്‌ സ്റ്റേഷനും വില്ലേജ്‌ ഓഫീസിനും സമീപത്തുള്ള റോഡില്‍ കൂടി നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്കു നേരെയാണ്‌ നഗ്നതാ പ്രദര്‍ശനം നടത്തിയത്‌. സംഭവം കണ്ട വിദ്യാര്‍ത്ഥിനികള്‍ കൂക്കിവിളിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്‌ സംഭവം പൊലീസറിഞ്ഞത്‌. ഉടന്‍ തന്നെ 66കാരനെ …

ഹോട്ടലിലേക്ക് പൊറോട്ട ഉണ്ടാക്കാന്‍ സൈക്കിളില്‍ യാത്ര; മീന്‍ വണ്ടിയുടെ ടയര്‍പൊട്ടി സൈക്കിളിലിടിച്ചു; നാടിന്ന് നൊമ്പരമായി മനോഹരന്റെ മരണം

കാസര്‍കോട്: നീലേശ്വരത്ത് മീന്‍ വണ്ടിയുടെ ടയര്‍പൊട്ടി സൈക്കിളിലിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികന്‍ മരിച്ചു. നീലേശ്വരം കരുവാച്ചേരി സ്വദേശി പാച്ചാംകൈ കണ്ണന്റെ മകന്‍ പി മനോഹരന്‍ (67) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 5.30 നു വീട്ടില്‍ നിന്ന് ഹോട്ടലിലേക്ക് പൊറോട്ട ഉണ്ടാക്കാന്‍ സൈക്കിളില്‍ പോകുമ്പോഴാണ് അപകടം നടന്നത്. വീടിന്നടുത്ത കരുവാച്ചേരി ദേശീയപാതയില്‍ എത്തിയപ്പോള്‍ മീന്‍ വണ്ടിയുടെ ടയര്‍പൊട്ടി സൈക്കിളില്‍ വന്നിടിക്കുകയായിരുന്നു. സൈക്കിളില്‍ നിന്ന് തെറിച്ചു വീണ മനോഹരനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപതിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഉച്ചക്ക് …

എട്ടു വയസ്സുകാരിക്ക് മദ്യം നൽകി പീഡിപ്പിച്ചു; ചിറ്റാരിക്കലിൽ രണ്ടാനച്ഛനും സഹോദരനും പിടിയിൽ

കാസർകോട്: ചിറ്റാരിക്കലിൽ എട്ടുവയസ്സുകാരിയെ മദ്യംനൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനെയും ഇയാളുടെ സഹോദരനെയും പോലീസ്  കസ്റ്റഡിയിൽ എടുത്തു. ചിറ്റാരിക്കൽ പോലീസ് ഇൻസ്പെക്ടർ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് രണ്ടു പ്രതികളെയും പോക്സോ കേസിൽ കസ്റ്റഡിയിലെടുത്തത്. വീട്ടിൽ ആളില്ലാത്ത സമയത്താണ് രണ്ടാനച്ഛനും ഇയാളുടെ സഹോദരനും എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചത്. പെൺകുട്ടിക്ക് മദ്യം നൽകിയശേഷമാണ് ഇവർ ക്രൂരത കാട്ടിയെന്നാണ് വിവരം. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി വൈകിട്ടോടെ  കോടതിയിൽ ഹാജരാക്കും.

ട്രെയിനില്‍ കവര്‍ച്ചക്കാര്‍; കയ്യോടെ പിടികൂടി റെയില്‍വേ പൊലീസ്; മലബാര്‍ എക്സ്പ്രസ് വൈകിയോടി

കണ്ണൂര്‍: ട്രെയിനില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കളെ മണിക്കൂറുകള്‍ക്കകം വലയിലാക്കി കണ്ണൂര്‍ റെയില്‍വെ പൊലീസ്. യാത്രക്കാരുടെ മൊബൈല്‍ഫോണും പണവുമടങ്ങിയ പഴ്സും കവര്‍ച്ച ചെയ്ത് ട്രെയിനിലെ ബാത്തുറൂമില്‍ ഒളിച്ചിരുന്ന കുപ്രസിദ്ധ മോഷ്ടാക്കളെ പൊലീസ് കയ്യോടെ പിടികൂടി. നിരവധി കേസുകളില്‍ പ്രതിയും ഫോര്‍ട്ട് കൊച്ചി, കലാവതി, പുഴങ്കര ഇല്ലത്ത് തന്‍സീര്‍ (19), മട്ടാഞ്ചേരി സ്വദേശിയായ 17 കാരന്‍ എന്നിവരാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഷൊര്‍ണ്ണൂരില്‍ വച്ച് റെയില്‍വെ പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്തു നിന്നു മംഗളൂരുവിലേയ്ക്ക് വരികയായിരുന്ന മലബാര്‍ എക്സ്പ്രസിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് …

പത്താം ക്ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച  ഏഴാമനും അറസ്റ്റില്‍;ബേഡകം പൊലീസ്  രജിസ്ട്രർ ചെയ്തത്  7 വ്യത്യസ്ത പോക്സോ കേസുകൾ; നടന്നത് സമാനതകളില്ലാത്ത പീഡനം

കാസർകോട് : ബേഡകത്ത് പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഒരു  പ്രതി കൂടെ  അറസ്റ്റില്‍. ഇതോടെ ബേഡകം പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത ഏഴു പോക്‌സോ കേസുകളിലെയും  മുഴുവൻ പ്രതികളും  അറസ്റ്റിലായി. പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഇക്കഴിഞ്ഞ ഓഗസ്‌ത്‌ മാസത്തിലാണ്‌ തന്നെ പീഡിപ്പിച്ചതായി ആദ്യം പരാതി നല്‍കിയത്‌. ഇതനുസരിച്ച്‌ കേസ്സെടുത്ത പൊലീസ്‌ പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്‌തു. പിന്നീട്‌ പെണ്‍കുട്ടിയെ വിശദമായി കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ്‌ അമ്മാവനായ യുവാവടക്കം ഏഴുപേര്‍ കൂടി പീഡിപ്പിച്ചതായി വ്യക്തമായത്‌. തുടര്‍ന്ന്‌ …

ബാര്‍ ഉടമയില്‍ നിന്ന് ഫണ്ട് വാങ്ങിയ സംഭവം; സി.പി.എം ചെറുവത്തൂര്‍ ലോക്കല്‍ കമ്മിറ്റിയിലെ മൂന്ന് അംഗങ്ങള്‍ക്കെതിരേ നടപടിക്ക് സാധ്യത

കാസര്‍കോട്: ചെറുവത്തൂരില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഡീലക്‌സ് ഔട്ട്‌ലറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത നിലനില്‍ക്കെ ബാറുടമയില്‍നിന്ന് പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് അരല ക്ഷം രൂപ സംഭാവന സ്വീകരിച്ച സംഭവത്തില്‍ സി.പി.എം. ചെറുവത്തൂര്‍ ലോക്കല്‍ കമ്മറ്റിയിലെ മൂന്ന് അംഗങ്ങള്‍ക്കെതിരെ നടപടിക്ക് സാധ്യതയേറി. 50,000 രൂപയാണ് ബാര്‍ ഉടമയില്‍ നിന്ന് സംഭാവനയായി കൈപ്പറ്റിയത്. എന്നാല്‍ ഇക്കാര്യം ഏരിയ കമ്മിറ്റിയുടെയോ ജില്ലാ കമ്മിറ്റിയുടെയോ അനുമതിയോടെയല്ലെന്നാണ് വിവരം. പാര്‍ട്ടി ഫണ്ടിലേക്ക് വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നതില്‍ പരമാവധി തുക 5000 രൂപയാണ്. …

ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; ദാരുണ സംഭവം പത്തനംതിട്ടയിൽ; കുടുംബ വഴക്കെന്ന് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട കുന്നന്താനത്ത്  ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുന്നന്താനത്ത് ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. കുന്നന്താനം മുക്കൂര്‍ സ്വദേശി വേണുക്കുട്ടന്‍ നായർ  ആണ് ഭാര്യ ശ്രീജ (36) യെ കുത്തിക്കൊലപ്പെടുത്തിയത്. ശ്രീജയുടെ വീട്ടിലെത്തിയാണ് ആക്രമിച്ചത്. കൊലപ്പെടുത്തിയ ശേഷം വേണുകുട്ടൻ  ആത്മഹത്യ ചെയ്യുകയായിരുന്നു. ഇരുവരും ഏറെ കാലമായി  വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് പറയുന്നു. കൊലപാതക സമയം വീട്ടില്‍ ഇവരുടെ മകളും ഉണ്ടായിരുന്നു. സംഭവത്തില്‍ കീഴ്‌വായ്പൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്ത്യയിൽ  ഭൂഗർഭജല ശോഷണം അടുത്തുവരുന്നു;  മുന്നറിയിപ്പുമായി യുഎൻ റിപ്പോർട്ട് 

‘ വെബ്  ഡെസ്ക്: ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍  ഭൂഗർഭജല ശോഷണം സംഭവിച്ചിരിക്കുന്നു. കൂടാതെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളില്‍ 2025-ഓടെ ഭൂഗർഭജല ലഭ്യത ഗുരുതരാവസ്ഥയില്‍ ആയിരിക്കും എന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. “ഇന്റർകണക്റ്റഡ് ഡിസാസ്റ്റർ റിസ്ക് റിപ്പോർട്ട് 2023” എന്ന തലക്കെട്ടിൽ, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി – ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയൺമെന്റ് ആൻഡ് ഹ്യൂമൻ സെക്യൂരിറ്റി (UNU-EHS) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ്  ലോകം ആറ് തരത്തിലുള്ള  പാരിസ്ഥിതിക അടിയന്തരാവസ്ഥയിലേക്ക് അടുക്കുകയാണെന്ന് എടുത്തുകാണിക്കുന്നത്. വംശനാശം, ഭൂഗർഭ ജലശോഷണം, പർവത ഹിമാനികൾ ഉരുകുന്നത്, ബഹിരാകാശത്തു …

ചിക്ബല്ലാപൂരിൽ ടാറ്റാ സുമോ വാഹനം ട്രക്കിലിടിച്ച് 12 പേർ മരിച്ചു;അപകടമുണ്ടായത് പുലർച്ചെ;അപകടത്തിൽപ്പെട്ടത് ആന്ധ്രയിൽ നിന്നുള്ള സംഘം

ബംഗളൂരു: നിർത്തിയിട്ടിരുന്ന ട്രക്കിൽ ടാറ്റ സുമോ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു.ബംഗളൂരു ഹൈദരാബാദ് ദേശീയ പാത 44 ൽ ചിക്ബല്ലാപൂരിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.അപകടത്തിൽ 2 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഇവർ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. മരിച്ചവരിൽ 3  പേർ സ്ത്രീകളാണ്.ആന്ധ്രയിൽ നിന്ന് വരുന്നവരാണ് അപകടത്തിൽപ്പെട്ടതെന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.ആന്ധ്രയിലെ ഗോറാണ്ടല നിവാസികളാണ് വാഹനത്തിലുണ്ടായിരുന്നത്.ഇവർ ബംഗളൂരില ഹൊസാൻഡ്രയിലാണ് താമസിച്ചിരുന്നത്.രാവിലെ പാതയിലുണ്ടായ മൂടൽമഞ്ഞിനെ തുടർന്ന് ഡ്രൈവർക്ക് ശരിയായി കാണാൻ കഴിയാതെ വന്നതാണ് …

ട്രെയിന്‍ യാത്രക്കാര്‍ക്ക് വിവരങ്ങളറിയാന്‍ സംവിധാനമൊരുക്കണമെന്ന് ഹൈക്കോടതി

കാസര്‍കോട്: റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. സ്റ്റേഷനിലുള്ള ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന്റെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കിയ റെയില്‍വേയുടെ നടപടിക്കെതിരെ അഡ്വ: അനസ് ഷംനാടും എറണാകുളത്തെ കാസര്‍കോട് വെല്‍ഫെയര്‍ അസോസിയേഷനും ചേര്‍ന്ന് സമര്‍പ്പിച്ച റിട്ടിലാണ് വിധി. രാത്രി പത്തു മണി വരെ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും അതിനു ശേഷം ടിക്കറ്റ് കൗണ്ടറില്‍ നിന്നും സ്റ്റേഷന്‍ മാഷില്‍ നിന്നും വിവരങ്ങള്‍ അറിയാമെന്നും റെയില്‍വേക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ സത്യാവാങ് മൂലം നല്‍കിയപ്പോള്‍ …

പലസ്തീൻ വിഷയത്തിൽ മുസ്‌ലിം ലീഗിൻ്റെ മനുഷ്യാവകാശ റാലി ഇന്ന്; കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്:   പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അറിയിച്ച് മുസ്ലീം ലീഗ് സംഘടിപ്പിക്കുന്ന റാലി ഇന്ന്.  പലസ്തീന് ഐക്യദാർഢ്യവുമായി ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ റാലിയായിരിക്കും കോഴിക്കോട് കടപ്പുറത്ത്  നടക്കുന്നതെന്ന് മുസ്ളീം ലീഗ് ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ പരിപാടി മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂർ എം.പി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ദേശീയ, സംസ്ഥാന നേതാക്കൾ പ്രസംഗിക്കും. റാലിയുടെ വിജയത്തിനായി കഴിഞ്ഞ ദിവസങ്ങളിൽ …