3000 ൽ അധികം അനധികൃത അബോർഷൻ കേസ്;കുറ്റാരോപിതനായ സർക്കാർ ഡോക്ടർ മരിച്ച നിലയിൽ

ബംഗളൂരു: അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ ഡോക്ടറും ലാബ് ടെക്നീഷ്യനും കര്‍ണാടകയില്‍ അറസ്റ്റിലായ സംഭവത്തില്‍ കുറ്റാരോപിതനായ ഡോക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മൈസൂരു കൊൻസുര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ സതീഷ്(47) ആണ് മരിച്ചത്.സതീഷ് വിഷം കുത്തിവച്ചു ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 3 വര്‍ഷത്തിനിടെ അനധികൃതമായി 3,000 ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയതിനുള്ള തെളിവുകള്‍ ലഭിച്ചതോടെ 2 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.പിന്നാലെ പ്രതികള്‍ സതീഷിനെതിരെ മൊഴി നല്‍കിയെന്ന സൂചനകള്‍ പുറത്തുവന്നു. ഇതോടെ ഒളിവില്‍ പോയി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ജീവനൊടുക്കിയതായി …

ഫലമെത്തും മുൻപ് ആഘോഷം ; നാണം കെട്ട് കോൺഗ്രസ്സ്

വെബ്ബ് ഡെസ്ക്:4 സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം വരുന്നതിന് മുമ്പ് ആഘോഷം തുടങ്ങിയ കോൺഗ്രസ്സ് നാണംകെട്ടു. എ.ഐ.സി.സി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് രാവിലെ തന്നെ പ്രവർത്തകർ    ആഘോഷം തുടങ്ങിയിരുന്നു.രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയത്. എക്സിറ്റ് പോൾ നൽകിയ ആത്മ വിശ്വാസവുമായി ആയിരുന്നു പ്രവർത്തകർ എത്തിയത്. എന്നാൽ ആദ്യ അര മണിക്കൂറിന് ശേഷം തെലങ്കാനയും ചത്തീസ്ഗഡും ഒഴികെ ലീഡ് നേടാൻ കോൺഗ്രസ്സിനായില്ല. തുടർന്നുള്ള മണിക്കൂറിൽ ചത്തീസ് ഗഡിലും പ്രതീക്ഷിച്ച …

ക്യാപ്റ്റന്‍ ആരോഗ്യവാനാണ്; ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങും; ആരും കിംവദന്തികള്‍ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്; അഭ്യര്‍ഥനയുമായി വിജയകാന്തിന്റെ ഭാര്യ പ്രേമലത

ചെന്നൈ: നടനും രാഷ്ട്രീയനേതാവുമായ വിജയകാന്തിന്റെ ആരോഗ്യത്തെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് ഭാര്യ പ്രേമലത. നടനെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെയാണ് പ്രേമലത പ്രതികരിച്ചത്. ക്യാപ്റ്റന്‍ ആരോഗ്യവാനാണ്. അധികം താമസിയാതെ ക്യാപ്റ്റന്‍ ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങുകയും ഞങ്ങളെ എല്ലാവരെയും കാണുകയും ചെയ്യും. ആരും കിംവദന്തികള്‍ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്ന് അവര്‍ ആരാധകരോട് സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ഥിച്ചു. വിജയകാന്തിനൊപ്പമുള്ള ചിത്രങ്ങളും പ്രേമലത പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും പ്രേമലത അഭ്യര്‍ഥിച്ചു. തൊണ്ടയിലെ അണുബാധയെ തുടര്‍ന്ന് …

പൊലീസെന്ന വ്യാജേന ഹോസ്റ്റലില്‍ കയറി കവര്‍ച്ച; നിയമവിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളും പിടിയില്‍; മോഷണം പോക്കറ്റ് മണിക്കുവേണ്ടി

കൊച്ചി: പൊലീസെന്ന വ്യാജേന ഹോസ്റ്റലില്‍ കയറി കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍. എറണാകുളം പോണേക്കര സ്വദേശി സെജിന്‍ പയസ് (21), ചേര്‍ത്തല പാണാവള്ളി തൃച്ചാറ്റുകുളം കയിസ് മജീദ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശി ജയ്സണ്‍ ഫ്രാന്‍സിസ് (39), ആലുവ തൈക്കാട്ടുകര ഡിഡി മനു മധു (30) എന്നിവരാണ് അറസ്റ്റിലായത്. നിയമവിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മുല്ലയ്ക്കല്‍ റോഡിലെ ഹോസ്റ്റലില്‍ നവംബര്‍ 15ന് രാത്രി 12നായിരുന്നു കവര്‍ച്ച നടന്നത്. …

നാലിൽ മൂന്നിലും മുന്നേറ്റവുമായി ബിജെപി;മധ്യപ്രദേശിൽ തുടർ ഭരണം, രാജസ്ഥാനും ചത്തീസ്ഗഡും തിരിച്ചു പിടിച്ചു; കോൺഗ്രസ്സിന് ആശ്വസിക്കാൻ തെലങ്കാന മാത്രം ; സെമിയിലും കോൺഗ്രസ്സ് തോൽക്കുമ്പോൾ

വെബ്ബ് ഡെസ്ക്: 4 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ  ബിജെപിക്ക് വൻ മുന്നേറ്റം. രാജസ്ഥാനിൽ ബിജെപി അധികാരത്തിലേക്ക് തിരികെവരുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. 199 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ബിജെപി ലീഡ് നില കേവല ഭൂരിപക്ഷത്തെ മറികടന്നു. കോൺഗ്രസ് ഭരണത്തുടർച്ച പ്രതീക്ഷിച്ച രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് – സച്ചിൻ പൈലറ്റ് ആഭ്യന്തര പോര് തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുന്നുണ്ട്. അഞ്ച് വർഷം കൂടുമ്പോൾ ബിജെപി, കോൺഗ്രസ് പാർട്ടികളെ മാറി മാറി അധികാരത്തിലെത്തിക്കുന്നതാണ് സംസ്ഥാനത്തെ വോട്ടർമാരുടെ പൊതു സ്വഭാവം. ഈ സ്ഥിതിക്ക് ഇക്കുറിയും …

ട്രെയിനില്‍ ഭര്‍തൃമതിക്ക് നേരെ ലൈംഗികാതിക്രമം; പള്ളി വികാരി അറസ്റ്റില്‍

കാസര്‍കോട്: ട്രെയിനില്‍ ഭര്‍തൃമതിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ പള്ളി വികാരിയെ റെയില്‍വേ പൊലീസ് അറസ്റ്റുചെയ്തു. മംഗളൂരു ബണ്ടേല്‍ സ്വദേശി ജെജിസ്(48) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട എഗ്മോര്‍ എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ മലപ്പുറം സ്വദേശിനിയായ 34 കാരിക്ക് നേരെ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. പിന്നീട് ലൈംഗിക ഉദ്ദേശത്തോടെ ലിംഗം ദേഹത്ത് ഉരസിയെന്നാണ് പരാതി. യുവതിക്കൊപ്പം ഭര്‍ത്താവും സുഹൃത്തുമുണ്ടായിരുന്നു. സംഭവം ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെടുത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച വികാരിയെ …

രാഷ്ട്രീയ കൊലപാതകമുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതി; ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഷ്ട്രീയ കൊലപാതക കേസിലുള്‍പ്പെടെ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തു. പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പന്ന്യന്നൂര്‍, അരയാക്കൂല്‍ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബിജു (43) വിനെതിരെയാണ് കാപ്പ ചുമത്തിയത്. കണ്ണൂര്‍ സിറ്റി ജില്ല പൊലീസ് മേധാവി അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം 2007 വകുപ്പ് പ്രകാരം …

തമിഴ്‌നാട്ടിൽ ബസ് മറിഞ്ഞ് ഒരു മരണം; 20 പേർക്ക് പരിക്ക്

ചെന്നൈ:ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക്   പോവുകയായിരുന്ന ബസ് ചെങ്കൽ പട്ട് ജില്ലയ്ക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞ് ഒരു യാത്രക്കാരൻ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കന്യാകുമാരി സ്വദേശിയായ മണികണ്ഠനാണ് മരിച്ചത്.45 പേരാണ് ബസിലുണ്ടായിരുന്നത്.നിയന്ത്രണം വിട്ട് ബസ് റോഡരികിലെ  ആഴത്തിലേക്ക് മറിയുകയായിരുന്നു. സംഭവമറിഞ്ഞ് ചെങ്കൽപട്ട് താലൂക്ക് പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയും പരിക്കേറ്റ ഇരുപത് പേരെ ചെങ്കൽപട്ട്  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കനത്ത മഴയിൽ ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാവാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

വ്യാപാരിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: നീലേശ്വരത്തെ ആദ്യകാല വ്യാപാരിയെ വീട്ടുകിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറ്റം കൊഴുവല്‍ സൗപര്‍ണ്ണികയില്‍ പി.നാരായണന്‍ നായര്‍ (77) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. അബദ്ധത്തില്‍ കിണറില്‍ വീഴുകയായിരുന്നു. നീലേശ്വരം പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം ഞായറാഴ്ച രാത്രി 8 മണിക്ക് സമുദായ ശ്മശാനത്തില്‍. ഭാര്യ: പി.ശ്യാമള. മക്കള്‍: പി.ശിവകുമാര്‍(ബിസിനസ്സ്), ശുഭ പ്രകാശ്. മരുമക്കള്‍: ആതിര ശിവകുമാര്‍, പ്രകാശ്(ഓസോണ്‍ പേപ്പര്‍ ബാഗ്, മൂലപ്പള്ളി). സഹോദരങ്ങള്‍: ലക്ഷ്മി അമ്മ, …

രാജസ്ഥാനിലും മധ്യപ്രദേശിലും ബി ജെ പി മുന്നിൽ; തെലങ്കാനയിൽ കോൺഗ്രസ്സ്; ചത്തീസ്ഗഡിൽ ഒപ്പത്തിനൊപ്പം; 4 സംസ്ഥാനങ്ങളിലെ ആദ്യ ഫല സൂചന ഇങ്ങിനെ

ലോക് സഭാ തെരഞ്ഞെടുപ്പിൻ്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന 4 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽവോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്നേറ്റം; തെലുങ്കാനയിലും   കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ചത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് മത്സരമാണ്.ഒരു മണിക്കൂർ പിന്നിടുമ്പോൾ രാജസ്ഥാനിൽ 199 സീറ്റിൽ  107 സീറ്റുകളിൽ ബിജെപിയും, 83 സീറ്റിൽ കോൺഗ്രസ്സും ലീഡ് ചെയ്യുന്നു. മധ്യപ്രദേശിൽ 230 സീറ്റുകളിൽ 117 സീറ്റുകളിൽ ബിജെപി ലീഡു ചെയ്യുന്നു. 93 സീറ്റുകളിലാണ് കോൺഗ്രസ്സ് ലീഡ്. ചത്തീസ് ഗഡിൽ നേരിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ്സ് ലീഡ് ചെയ്യുന്നു.90 സീറ്റുകളിൽ …

മുട്ടറ്റമല്ല ഇത് നിലത്തിഴയും കാർകൂന്തൽ; ഏറ്റവും നീളം കൂടിയ മുടിക്കുള്ള റെക്കോർഡ് യുപി സ്വദേശിനിക്ക്

വെബ്ബ് ഡെസ്ക്: കറുത്തിരുണ്ട് കണങ്കാൽ വരെ എത്തുന്ന തലമുടി ഏതു സ്ത്രീയാണ് ആഗ്രഹി ക്കാത്തത്? യു.പി പ്രയാഗ് രാജ് ജില്ലയിലെ അല്ലാപുർ സ്വദേശിനി സ്മിത ശ്രീവാസ്തവ എന്ന  46 കാരി നടക്കുമ്പോൾ തലമുടി തറയിൽ ഇഴയും.       ലോകത്ത് ഏറ്റവും നീളമുള്ള തലമുടിക്കാരിയെന്ന ലോക റിക്കാർഡ് ഇവർ നേടിയിരിക്കുന്നു. ഗിന്നസ് ബുക്ക് മൂന്നു ദിവസം മുമ്പ്, അതായത് നവംബർ 29 നു ഈ റിക്കാർഡ് വിവരം ഔദ്യോഗികമായി രേഖപ്പെടുത്തിക്കഴിഞ്ഞു.236.22 സെൻ്റിമീറ്ററാണ് ഇവരുടെ തലമുടിയുടെ നീളം. അതായത്, ഏഴ് അടി …

മിഷോങ് ചുഴലിക്കാറ്റ്; 118 ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ; 35 എണ്ണം കേരളത്തിലൂടെ സർവ്വീസ് നടത്തുന്നവ

തിരുവനന്തപുരം:മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വെ.കേരളത്തില്‍ സര്‍വീസ് നടത്തുന്ന 35 ട്രെയിനുകളും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് തിരിച്ചുവരുന്നതുമായ 35 ട്രെയിനുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ ഈ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും റെയില്‍വെ അറിയിച്ചു.റദ്ദാക്കിയ ട്രെയിനുകളുടെ വിവരം:നരസാപൂര്‍-കോട്ടയം (07119, ഞായര്‍), കോട്ടയം-നരസാപൂര്‍ (07120, തിങ്കള്‍).സെക്കന്തരാബാദ്-കൊല്ലം (07129, ബുധന്‍), കൊല്ലം-സെക്കന്തരാബാദ് (07130, …

എ.എ റഹീമിനും, എം സ്വരാജിനും ഒരു വർഷം തടവും പിഴയും; ശിക്ഷ പൊതുമുതൽ നശിപ്പിച്ച കേസിൽ

തിരുവനന്തപുരം: എസ്‌എഫ്‌ഐയുടെ നിയമസഭ മാര്‍ച്ചിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ എം പി എ എ റഹീമിനും, എം സ്വരാജിനും ഒരു വര്‍ഷം തടവും പിഴയും വിധിച്ച്‌ കോടതി.പൊതുമുതല്‍ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും അടക്കം വിവിധ വകുപ്പുകളിലാണ് ശിക്ഷ. യുഡിഎഫ് സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ എസ്‌എഫ്‌ഐ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തിലാണ് കേസ്. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ബാരിക്കേഡ് തകര്‍ക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. 150 ഓളം പ്രവര്‍ത്തകരാണ് അന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തത്. കോടതിയിലെത്തിയ ഇരുവരും ജാമ്യമെടുത്തു.

കുട്ടിയെ തട്ടികൊണ്ട് പോയ കേസ്; 3 പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഡിസംബര്‍ 15 വരെയാണ് കേസിലെ പ്രതികളായ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഇയാളുടെ ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരെ കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്.രണ്ട് അഭിഭാഷകരാണ് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.  റിമാൻഡ് ചെയ്ത ഒന്നാംപ്രതി പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലേക്കും രണ്ടും മൂന്നും പ്രതികളായ അനിതകുമാരി, മകള്‍ അനുപമ എന്നിവരെ അട്ടക്കുളങ്ങര വനിതാ ജയിലിലും എത്തിച്ചു.കോവിഡിന് ശേഷം ഉണ്ടായ സാമ്പത്തിക …

പൊലൂഷൻ സർട്ടിഫിക്കറ്റ് കാലാവധി ഒരു വർഷമായി തുടരും: സംസ്ഥാന സർക്കാർ തീരുമാനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഇരുചക്ര-മുചക്ര വാഹനങ്ങളുടെ പുക പരിശോധന കാലാവധി ആറ് മാസമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി ഹൈക്കോടതി.കേന്ദ്രസര്‍ക്കാര്‍ 12 മാസമായിരുന്നു കാലാവധി പ്രഖ്യാപിച്ചിരുന്നത്. ഇത് മന്ത്രി ആന്റണി രാജു ആറ് മാസമായി കുറയ്‌ക്കുകയായിരുന്നു. പുക പരിശോധനാ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ നല്‍കിയ ഹർജിയുടെ പശ്ചാത്തലത്തിലായിരുന്നു നടപടി.അഞ്ചര ലക്ഷത്തോളം വാഹനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 80 രൂപയാണ് ഒരു തവണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി നല്‍കേണ്ടി വരുന്നത്. കാലാവധി കുറയ്‌ക്കുന്നത് കേന്ദ്ര നിയമനത്തിന് വിരുദ്ധമായ റിപ്പോര്‍ട്ടാണെന്ന് അധികൃതര്‍ സമര്‍പ്പിച്ചിരുന്നു.

പത്മകുമാറിന് അഞ്ചുകോടി കടം; തട്ടിക്കൊണ്ടുപോകാനുള്ള ബുദ്ധി ശാന്തകുമാരിയുടേത്; അനുപമയ്ക്കും കേസില്‍ പങ്കെന്ന് പൊലീസ്

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ എല്ലാ പ്രതികളും അറസ്റ്റിലായെന്നും വളരെ ആസൂത്രിതമായ കുറ്റകൃത്യമാണ് നടന്നതെന്നും എഡിജിപി എംആര്‍ അജിത് കുമാര്‍. ഒരു വര്‍ഷം മുന്‍പ് തന്നെ ആസുത്രണം തുടങ്ങിയിരുന്നു. ഒന്നരമാസമായി ഇവര്‍ തട്ടിക്കൊണ്ടു പോകാനുള്ള കുട്ടികളെ അന്വേഷിക്കുകയായിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സ്വത്തുക്കളുണ്ടായിരുന്നെങ്കിലും ഇവയെല്ലാം പണയത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരമൊരു കൃത്യത്തിന് പത്മകുമാര്‍ മുതിര്‍ന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമാണിതെന്നും എഡിജിപി പറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് …

പോക്‌സോ കേസിലെ പ്രതി ജയിലില്‍ തൂങ്ങി മരിച്ചു

കണ്ണൂര്‍: തലശ്ശേരി സ്പെഷ്യല്‍ സബ് ജയിലില്‍ തടവുകാരന്‍ തൂങ്ങി മരിച്ചു. ആറളം സ്വദേശി കുഞ്ഞിരാമന്‍ (42) ആണ് മരിച്ചത്. പോക്സോ കേസില്‍ അറസ്റ്റിലായി ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു കുഞ്ഞിരാമന്‍. ശനിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ജനല്‍ കമ്പിയില്‍ വസ്ത്രം ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം. സഹതവടുകാരാണ് കുഞ്ഞിരാമനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ വിവരം പൊലീസുകാരെ അറിയിക്കുകയായിരുന്നു. പൊലീസുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കാല്‍നട യാത്രികരായ  പെണ്‍കുട്ടികള്‍ക്ക്‌ നേരെ ലൈംഗിക അതിക്രമം;  വൃദ്ധനെ തേടി പൊലീസ്

കാസർകോട്:“ഇയാളെ കൊണ്ട്‌ വഴിനടക്കാന്‍ കഴിയുന്നില്ല സാര്‍, എന്തെങ്കിലും നടപടിയെടുത്തില്ലെങ്കില്‍ പലര്‍ക്കും എന്നെ പോലെ ദുരനുഭവം ഉണ്ടാകും .” ഇന്നലെ കുമ്പള പൊലീസ്‌ സ്റ്റേഷനില്‍ നേരിട്ടെത്തിയ ഒരു ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥിനി വാക്കാല്‍ നല്‍കിയ പരാതിയാണിത്‌. ആദ്യം ഒന്നു അമ്പരന്നുവെങ്കിലും വനിതാ പൊലീസ്‌ പെണ്‍കുട്ടിയോട്‌ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ്‌ സംഭവത്തിന്റെ ഗൗരവം പൊലീസിനു മനസിലായത്. ഇതേ തുടര്‍ന്ന്‌ പൊലീസ്‌ മൊഗ്രാലില്‍ എത്തി സ്ഥലത്തുള്ള വിവിധ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. വിദ്യാര്‍ത്ഥിനി പറഞ്ഞ കാര്യം ശരിയാണെന്നു ഉറപ്പു വരുത്തിയപ്പോള്‍ പൊലീസും ഞെട്ടി. …