പെർഫ്യൂം കുപ്പിയിലും, ഈന്തപ്പഴത്തിലും ജീൻസിലും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; കാസർകോട് കുമ്പള സ്വദേശി അടക്കം രണ്ട് പേർ കരിപ്പൂരിൽ പിടിയിൽ
കോഴിക്കോട്: ജീൻസിലും, ഈന്തപ്പഴത്തിലും പെർഫ്യൂം കുപ്പിയിലും ഒളിപ്പിച്ചു കടത്തിയ സ്വർണ്ണവുമായി കാസർകോട് കുമ്പള സ്വദേശിയും , ഓമശ്ശേരി സ്വദേശിയും കരിപ്പൂരിൽ പിടിയിൽ.എയർ ഇന്ത്യ എക്‌സ്‌പ്രസ് ഫ്‌ളൈറ്റ് ഐഎക്‌സ് 338-ൽ മസ്‌കറ്റിൽ നിന്ന് എത്തിയ ഓമശ്ശേരി സ്വദേശി ഷറഫുദ്ദീൻ (35) എന്നയാളുടെ ചെക്ക്-ഇൻ ബാഗേജ് കസ്റ്റംസ് പിടികൂടി പരിശോധിച്ചപ്പോൾ സംശയാസ്പദമായ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ, ബാഗേജ് കൂടുതൽ പരിശോധിച്ചതിൽ, ചോക്ലേറ്റ് പൊതികൾക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഈത്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച 141 ഗ്രാം ഭാരമുള്ള 20 സ്വർണക്കഷണങ്ങൾ കണ്ടെടുത്തു. തുടർന്ന് ശരീരം പരിശോധിച്ചപ്പോൾ …