കണ്ണൂര്‍: ചപ്പുചവറുകള്‍ക്ക് തീയിടുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ വയോധിക മരിച്ചു. പയ്യന്നൂര്‍ മഹാദേവ ക്ഷേത്രത്തിനു സമീപത്തെ പടിഞ്ഞാറെ, കടമ്പത്ത് കാര്‍ത്യായനി (81)യാണ് മരിച്ചത്. ഒറ്റയ്ക്ക് താമസിക്കുന്ന കാര്‍ത്യായനിക്ക് വ്യാഴാഴ്ച വൈകീട്ടാണ് പൊള്ളലേറ്റത്. വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ ഉടന്‍ പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. നില ഗുരതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. പയ്യന്നൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മക്കള്‍: പി.കെ.വിജയകുമാര്‍ (റിട്ട.ഇന്‍കം ടാക്സ്), പി.കെ.രാധ, പി.കെ.സതി, പി.കെ.ലത. മരുമക്കള്‍: രഞ്ജിനി, വി.ടി.വി.വിശ്വനാഥന്, പരോതനായ പ്രഫുല്ല ചന്ദ്രന്, വി.കെ.രാമകൃഷ്ണന്.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/car-jsgdvb.jpg)