ബോട്ടുകള്‍ക്കും ഓട്ടോകള്‍ക്കും നിരക്ക് കുറഞ്ഞ ഗ്യാസ് സിലണ്ടര്‍; വ്യാജ ഗ്യാസ് വിതരണ സംഘം വ്യാപകം; പദ്ധതി പൊളിച്ച് പൊലീസ്

പൊലീസ് വീട്ടില്‍ നടത്തിയ റെയ്ഡില്‍ അനധികൃത ഗ്യാസ് നിര്‍മാണ യൂനിറ്റ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ അറസ്റ്റിലായി. മംഗളൂരു ഉള്ളാള്‍ കോട്ടേപുര സ്വദേശി അബ്ദുള്‍ അല്‍ത്താഫി(49)ന്റെ വീട്ടിലാണ് നിര്‍മാണ ശാല കണ്ടെത്തിയത്. വീട്ടില്‍ നിന്ന് 56 ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകള്‍, 230 ലിറ്റര്‍ പെട്രോള്‍, ഗ്യാസ് നിറച്ച സിലിണ്ടറുകള്‍, ഗ്യാസ് നിര്‍മാണത്തിന് ഉപയോഗിച്ച മറ്റ് ഉപകരണങ്ങള്‍ എന്നിവയും അധികൃതര്‍ കണ്ടുകെട്ടി. ഉള്ളാള്‍ കടലില്‍ മല്‍സ്യബന്ധനം നടത്താന്‍ ഉപയോഗിക്കുന്ന നാടന്‍ വള്ളത്തിന് വേണ്ടിയാണ് ഇത് പ്രധാനമായും നിര്‍മിക്കുന്നതെന്നാണ് പൊലീസിന് കിട്ടിയ വിവരം. കൂടാതെ, സോ മില്ലുകളിലും വിവിധ വ്യവസായങ്ങളിലും ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള അഥിതി തൊഴിലാളികള്‍ക്ക് ചെറിയ ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്തതായും വിവരമുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് ചെറിയ സിലിണ്ടറുകള്‍ വിറ്റിരുന്നതായും പറയപ്പെടുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് മംഗളൂരു സൗത്ത് സബ് ഡിവിഷനിലെ എ.സി.പി ധന്യ നായകും സംഘവും നടത്തിയ റെയ്ഡിലാണ് വ്യാജ ഗ്യാസ് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. ഉള്ളാള്‍ ഇന്‍സ്പെക്ടര്‍ ബാലകൃഷ്ണ എച്ച്എന്‍, റെജി വിഎം, ഷാജു നായര്‍, മഹേഷ്, അക്ബര്‍ യാദ്രമി, ശിവകുമാര്‍ എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് പരിശോധനക്കെത്തിയത്. പ്രതിയെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page