മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള ആരോപണം സ്ത്രീത്വത്തിനെതിരെയുള്ള കടന്നാക്രമണം: ഇ.പി ജയരാജന്‍

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെയുള്ള ആരോപണങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് എല്‍.ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പാവം പെണ്‍കുട്ടിയുടെ ജീവിതം ഹോമിക്കുന്നതിനാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. കഴിവും പ്രാപ്തിയുമുള്ള സ്വയം സംരഭകരാണവരെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ മുഖ്യമന്ത്രി സ്വീകരിക്കാന്‍ പോയതിനെ കുറിച്ചു നിലവാരം കുറഞ്ഞ പ്രസ്താവനയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞത്. രണ്ടു കമ്പനികളിലായി 4000 കോടിയുടെ മൂന്ന് പദ്ധതികളാണ് കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ വന്നത്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോയില്ലെങ്കില്‍ അതിനും കുറ്റം പറയും. ഭരിക്കുന്നവരുടെ ചുമതലയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കല്‍. കൊച്ചി കപ്പല്‍ നിര്‍മ്മാണശാല ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായ കാലത്ത് ഇടതുപക്ഷം സമരം ചെയ്തു നേടിയെടുത്തതാണ്. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് മുഖ്യമന്ത്രിയെ കുറിച്ചു പറയാന്‍ അവകാശമില്ല. അവര്‍ കമ്പനിയുടെ ആദായ നികുതികള്‍ മാത്രം നോക്കേണ്ട കമ്പിനിയാണ് രാഷ്ട്രീയം പറയാനുള്ള അവകാശം അവര്‍ക്കില്ല മാധ്യമങ്ങള്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നത്. ഒരു പെണ്‍കുട്ടിയെ കേരളത്തില്‍ ജീവിക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ആര്‍.ഒ.സി റിപ്പോര്‍ട്ടില്‍ വസ്തുതയുണ്ടോ ആരാണ് ആറിപ്പോര്‍ട്ട് കണ്ടിട്ടുള്ളതെന്നും ഇ.പി.ജയരാജന്‍ ചോദിച്ചു. മാധ്യമങ്ങള്‍ക്ക് എന്തും വിളിച്ചു പറയാനുള്ള അധികാരമുണ്ടോ? ഒരു പെണ്‍കുട്ടി ഐ ടി മേഖലയില്‍ പ്രഗത്ഭയായതു കൊണ്ടു അവരെ വേട്ടയാടുകയാണ്. ഇവിടെ ആരൊക്കെ വ്യാപാരവും കച്ചവടവും നടത്തുന്നുണ്ട്. ഒരു സ്ത്രീത്വത്തെ വേട്ടയാടുകയാണ് ഒരു ഏജന്‍സിയും അവര്‍ക്കെതിരെ പറഞ്ഞിട്ടില്ല. ആര്‍.ഒ.സി റിപ്പോര്‍ട്ട് കോടതി വിധിയല്ല, വ്യവസായ വികസന കോര്‍പറേഷന്‍ ഭരിക്കുന്നത് വ്യവസായ വകുപ്പ് മന്ത്രി ക്കാണ്. സ്വകാര്യ സ്ഥാപനങ്ങളുമായി അവര്‍ സഹകരിക്കാറുണ്ട് അവരുമായി പലര്‍ക്കും ഷെയറുണ്ട് രവി പിള്ളയ്ക്കും യുസഫലിക്കും ഷെയറുണ്ട്’ അതില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും’- ഇ.പി ജയരാജന്‍ ചോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page