മാതാവിന്റെ പ്രസവത്തിനു കുട്ടിരിപ്പിനായിയെത്തിയ 14 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; ഭാര്യയുടെ പ്രസവത്തിനായി എത്തിയ കര്‍ണാടക സ്വദേശി പോക്‌സോ കേസില്‍ അറസ്റ്റില്‍

മാനന്തവാടി: പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കര്‍ണാടക സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുട്ട, കെ ബേഡഗ, മത്തിക്കാടു എസ്റ്റേറ്റില്‍ മണിവണ്ണനെയാണ് (21) മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ പ്രസവത്തിനു കുട്ടിരിപ്പിനായി വയനാട് മെഡിക്കല്‍ കോളജിലെത്തിയതായിരുന്നു ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടി. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് മണിവണ്ണന്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. ആശുപത്രിയില്‍ വച്ച് മണിവണ്ണന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം അടുപ്പംകൂടി. പിന്നീട് പ്രലോഭിപ്പിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. 2023 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നതോടെയാണ് പീഡനം വീട്ടുകാരറിഞ്ഞത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടി. പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page