കണ്ണൂർ ആലപ്പുഴ എക്സ്പ്രസ് പാളം തെറ്റി; ആളപായമില്ല

കണ്ണൂർ: കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് പാളം തെറ്റി. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഷണ്ടിങ്ങിനിടെയാണ് സംഭവം. അവസാനത്തെ രണ്ടു കോച്ചുകളാണ് പാളം തെറ്റിയത്. യാത്രക്കാർ കയറുന്നതിനു മുൻപ് ആയതിനാൽ അപകടം ഒഴിവായി. ശനിയാഴ്ച രാവിലെ 5.10നു പുറപ്പെടേണ്ട ട്രെയിൻ ഒന്നര മണിക്കൂറിലധികം വൈകി 6.43നാണ് കണ്ണൂരിൽ നിന്നു പുറപ്പെട്ടത്.പാളംതെറ്റിയ കോച്ചുകൾ ഇടിച്ച് സിഗ്നൽ ബോക്സ് തകർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page