കോഴിക്കോട്: ജീൻസിലും, ഈന്തപ്പഴത്തിലും പെർഫ്യൂം കുപ്പിയിലും ഒളിപ്പിച്ചു കടത്തിയ സ്വർണ്ണവുമായി കാസർകോട് കുമ്പള സ്വദേശിയും , ഓമശ്ശേരി സ്വദേശിയും കരിപ്പൂരിൽ പിടിയിൽ.എയർ ഇന്ത്യ എക്‌സ്‌പ്രസ് ഫ്‌ളൈറ്റ് ഐഎക്‌സ് 338-ൽ മസ്‌കറ്റിൽ നിന്ന് എത്തിയ ഓമശ്ശേരി സ്വദേശി ഷറഫുദ്ദീൻ (35) എന്നയാളുടെ ചെക്ക്-ഇൻ ബാഗേജ് കസ്റ്റംസ് പിടികൂടി പരിശോധിച്ചപ്പോൾ സംശയാസ്പദമായ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ, ബാഗേജ് കൂടുതൽ പരിശോധിച്ചതിൽ, ചോക്ലേറ്റ് പൊതികൾക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഈത്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച 141 ഗ്രാം ഭാരമുള്ള 20 സ്വർണക്കഷണങ്ങൾ കണ്ടെടുത്തു. തുടർന്ന് ശരീരം പരിശോധിച്ചപ്പോൾ തിരച്ചിലിൽ, 1192 ഗ്രാം സ്വർണ്ണ സംയുക്തവും ധരിച്ചിരുന്ന ജീൻസിന്റെ പാളികൾക്കിടയിൽ ഒട്ടിച്ചതായി കണ്ടെത്തി.ഇത് വേർതിരിച്ചെടുത്തപ്പോൾ 402 ഗ്രാം വിപണി മൂല്യം വരുന്ന 24 കാരറ്റ് സ്വർണം വീണ്ടെടുക്കാൻ കഴിഞ്ഞതായി കസ്റ്റംസ് അറിയിച്ചു. വിപണിയിൽ 34 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വർണ്ണം. രണ്ടാമത്തെ കേസിൽ ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ഐഎക്‌സ് 344ൽ എത്തിയ കാസർകോട് കുമ്പള സ്വദേശി അബ്ദുൾ ലത്തീഫിനെ (31) സംശയത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടി. പരിശോധനയിൽ സംശയാസ്പദമായ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ 6 പെർഫ്യൂം കുപ്പികൾ കണ്ടെത്തി. കുപ്പികളിൽ കണ്ടെത്തിയ ദ്രാവകം പരിശോധിച്ചപ്പോൾ സ്വർണ്ണ മിശ്രിത ദ്രാവകം കണ്ടെത്തി. ദ്രാവകത്തിൽ നിന്ന് സ്വർണ്ണം വീണ്ടെടുത്തപ്പോൾ 83 ഗ്രാം 24 കാരറ്റ് ശുദ്ധമായ സ്വർണ്ണം കണ്ടെടുത്തതായും ഇതിന് വിപണി മൂല്യം 9 ലക്ഷം മതിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.