ചികിത്സക്കായി ഇന്നും കോഴിക്കോട് പോകാന്‍ ഒരുങ്ങിയിരുന്നു; പോളിടെക്നിക് അധ്യാപകന്‍ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍
കാസര്‍കോട്: അര്‍ബുദ ചികിത്സയിലായിരുന്ന പ്രൊഫസര്‍ തൂങ്ങി മരിച്ച നിലയില്‍. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്കിലെ അധ്യാപകന്‍ ഡോ.കെ കുഞ്ഞമ്പു(54) ആണ് മരിച്ചത്. മാങ്ങാട്, അണിഞ്ഞ സ്വദേശിയായ കുഞ്ഞമ്പു മുദിയക്കാല്‍, കുതിരക്കോട്ടാണ് താമസം. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്നു പുലര്‍ച്ചെ ബാത്റൂമില്‍ പോകാനായി എഴുന്നേറ്റിരുന്നു. കുറേ കഴിഞ്ഞിട്ടും ആളെ കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് വീടിനു സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്കില്‍ ലൈബ്രേറിയനായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. നിലവില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. …