കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഒന്നിന്; അംഗങ്ങള്‍ക്കു 7 ദിവസം മുമ്പ് നോട്ടീസ് നല്‍കാന്‍ നിര്‍ദ്ദേശം

കാസര്‍കോട്: വി.എം.മുനീര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി ഒന്നിനു നടക്കും. ഇതിനായി രാവിലെ 11 ന് നഗരസഭാ കാര്യാലയത്തില്‍ യോഗം ചേരാന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. യോഗം സംബന്ധിച്ച വിവരങ്ങള്‍ യോഗ ദിനത്തിന്റെ ഏഴു ദിവസം മുമ്പ് അംഗങ്ങളെ രേഖാമൂലം അറിയിക്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനു സ്ഥിര സമിതി അംഗമോ സ്ഥിര സമിതി അധ്യക്ഷനോ ആ സ്ഥാനം രാജിവയ്ക്കേണ്ടതില്ല. വോട്ടെടുപ്പ് വേണ്ടി വരികയാണെങ്കില്‍ അംഗങ്ങള്‍ ബാലറ്റു പേപ്പറില്‍ വോട്ടു ചെയ്തശേഷം മറുപുറത്ത് അവരുടെ പേരും ഒപ്പും രേഖപ്പെടുത്തണം. നേരത്തെ മുസ്ലീംലീഗിനു അകത്തുണ്ടാക്കിയ ധാരണ പ്രകാരമാണ് വി.എം.മുനീര്‍ നഗരസഭാധ്യക്ഷ സ്ഥാനം രാജിവച്ചൊഴിഞ്ഞത്. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ബാസ് ബീഗത്തിനെ ചെയര്‍മാനാക്കാനാണ് മുസ്ലീംലീഗ് പാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനം. ചെയര്‍മാന്‍ സ്ഥാനത്തിനൊപ്പം 24-ാം വാര്‍ഡിലെ കൗണ്‍സിലര്‍ സ്ഥാനവും മുനീര്‍ രാജി വച്ചിരുന്നു. ഇതു വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചു; അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, കത്തികൊണ്ട് കുത്താനും ശ്രമം, നരഹത്യാശ്രമകേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page