വിശുദ്ധ കുര്‍ബാനക്കായി പള്ളിയിലേക്ക് പോവുകയായിരുന്ന സിസ്റ്റര്‍ ബസിടിച്ച് മരിച്ചു

കണ്ണൂര്‍: വിശുദ്ധ കുര്‍ബാനക്കായി പള്ളിയിലേക്ക് പോവുകയായിരുന്ന സിസ്റ്റര്‍ ബസിടിച്ച് മരിച്ചു. പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ സുപ്പീരിയര്‍ ഇറാനികുളം കാകളിശ്ശേരി വാഴപ്പിള്ളി സിസ്റ്റര്‍ സൗമ്യ(55)ആണ് മരിച്ചത്. പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം ബസ് സ്റ്റോപ്പിനു സമീപത്തായിരുന്നു അപകടം. ബുധനഴാ്ച രാവിലെ ആറര മണിയോടെ മറ്റൊരു സിസ്റ്ററോടൊപ്പം കോണ്‍വെന്റിന് സമീപമുള്ള ലിറ്റില്‍ ഫ്ളവര്‍ പള്ളിയിലേക്ക് നടന്നുപോകവെ ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന സെന്റ് മരിയാസ്(പ്ലാക്കാട്ട്) എന്ന ബസ് ഇടിക്കുകയായിരുന്നു. ബസിന്റെ ചക്രങ്ങള്‍ സിസ്റ്ററിന്റെ ദേഹത്തുകൂടി കയറിയിറങ്ങി. ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൂന്ന് മാസം മുമ്പാണ് തൃശൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ സൗമ്യ ഇവിടെ ചുമതലയേറ്റത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സംസ്‌കാരം വൈകീട്ട് ചെറുപുഷ്പ ദേവാലയ സെമിത്തേരിയില്‍ നടക്കും. സംഭവത്തിൽ ഡ്രൈവർക്കെതിരെ തളിപറമ്പ് പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page