റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 65 പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ ഏറെയും തടവുകാരായ യുക്രൈന്‍ സൈനികര്‍

റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 65 പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ തടവുകാരായ യുക്രൈന്‍ സേനാംഗങ്ങളാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. റഷ്യയുടെ ഐ എല്‍ 76 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് ബുധനാഴ്ച ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. റഷ്യ യുക്രൈന്‍ അതിര്‍ത്തി പ്രദേശമായ ബെല്‍ഗ്രോഡ് മേഖലയിലേക്കുള്ള യാത്രക്കിടെയാണ് ദുരന്തമുണ്ടായതെന്നാണ് വിവരം. തടവുകാരെ മാറ്റി പാര്‍പ്പിക്കാനായി കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടയത്. 65 പേരില്‍ 6 ക്രൂ മെമ്പര്‍മാരും 3 റഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിനകത്തുണ്ടായിരുന്നതായി റഷ്യന്‍ ഡിഫന്‍സ് മിനിസ്ട്രി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റഷ്യന്‍ വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങള്‍ക്കായുള്ള മിസൈലുകള്‍ വിമാനത്തിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സ്‌ഫോടനത്തോടെ യാബ്ലോനോവോ ഗ്രാമത്തിന് സമീപം ഒരു വിമാനം താഴേക്ക് പോകുന്നതായി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page