ബംഗളൂരു: മണ്ഡ്യ ജില്ലയിലെ മേലുകോട്ടില്‍ സ്‌കൂള്‍ അധ്യാപികയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസി നിതീഷിനെ യാണ് അധ്യാപിക ദീപിക വി ഗൗഡ(28)യുടെ മരണത്തില്‍ പ്രതിയാക്കിയത്. മൃതദേഹം മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി രണ്ട് ദിവസത്തിന് ശേഷം വിജയനഗര ജില്ലയിലെ ഹോസ്‌പേട്ടില്‍ നിന്ന് പ്രതിയെ പിടകൂടിയത്.
മൃതദേഹം കണ്ടെത്തിയതു മുതല്‍ നീധീഷ് ഒളിവിലായിരുന്നു. നിതീഷും ദീപികയും കഴിഞ്ഞ 2 വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ ശക്തമായ താക്കീത് നല്‍കിയതോടെ ദീപിക പിന്മാറി. ഇതില്‍ രോഷാകുലനായ നിതീഷ് കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിക്കാനെന്ന പേരില്‍ ദീപികയെ മേലുകോട്ടെ ഹില്‍സിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ജനുവരി 20 ശനിയാഴ്ചയാണ് ദീപികയെ കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പാണ്ഡവപുര താലൂക്കിലെ മേലുകോട്ട് യോഗ നരസിംഹ ക്ഷേത്രത്തിന് സമീപം മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പാണ്ഡവപുരല്‍ താലൂക്കിലെ മാണിക്യഹള്ളി സ്വദേശികളാണ് കൊല്ലപ്പെട്ട യുവതിയും പ്രതിയും ദീപികയ്ക്ക് ഭര്‍ത്താവും 7 വയള്ള മകനുമുണ്ട്. ദീപികയുടെ മൊബൈല്‍ സ്വിച്ച് ഓഫ് ആകുന്നതിന് മുമ്പ് നിതീഷ് അവസാനമായി ദീപികയെ വിളിച്ചിരുന്നതായി തന്നെ അറിയിച്ചതായി ദീപികയുടെ ഭര്‍ത്താവ് പറഞ്ഞു. മേലും കോട്ട് മലനിരകള്‍ക്ക് സമീപം ഇരുവരും തമ്മില്‍ വഴക്കിടുന്നത് ഒരുവിനോദ സഞ്ചാരി മൊബൈലില്‍ ചിത്രീകരിച്ചതും തെളിവായി.