കാസര്‍കോട്: അര്‍ബുദ ചികിത്സയിലായിരുന്ന പ്രൊഫസര്‍ തൂങ്ങി മരിച്ച നിലയില്‍. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്കിലെ അധ്യാപകന്‍ ഡോ.കെ കുഞ്ഞമ്പു(54) ആണ് മരിച്ചത്. മാങ്ങാട്, അണിഞ്ഞ സ്വദേശിയായ കുഞ്ഞമ്പു മുദിയക്കാല്‍, കുതിരക്കോട്ടാണ് താമസം. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്നു പുലര്‍ച്ചെ ബാത്റൂമില്‍ പോകാനായി എഴുന്നേറ്റിരുന്നു. കുറേ കഴിഞ്ഞിട്ടും ആളെ കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് വീടിനു സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്കില്‍ ലൈബ്രേറിയനായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. നിലവില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. പിത്താശയ അര്‍ബുദ ബാധിതനായ കുഞ്ഞമ്പു ഇന്നു കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് ചികിത്സയ്ക്കു പോകേണ്ടതായിരുന്നു. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. പരേതരായ പാറ്റേന്‍ കണ്ണന്‍ മണിയാണിയുടെയും യശോദയുടെയും മകനാണ്. ഭാര്യ: പ്രീതി(ലൈബ്രേറിയന്‍). മക്കള്‍: പ്രണവ് (സൈക്യാട്രിസ്റ്റ്), കൃഷ്ണ പ്രിയ(വിദ്യാര്‍ത്ഥിനി, ചീമേനി എഞ്ചി. കോളേജ്).സഹോദരങ്ങള്‍: മുരളീധരന്‍(ബന്തടുക്ക), സുകുമാരന്‍(ടൈലര്‍), പ്രകാശന്‍(പെരായി), മനു(ഉദയപുരം), സുജാത (പാടി).
