അധികാര വടംവലിയെന്ന് സൂചന; എൻമകജെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു

കാസർകോട്: പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് എൻമകജെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വെച്ചു. മുസ്ലിംലീഗിലെ ഡോ. ജഹനാസ് അൻസാർ ആണ് രാജിവെച്ചത്‌. പകരം പത്താം വാർഡ് ലീഗ് മെമ്പർ റംല വൈസ് പ്രസിഡന്റായേക്കും.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ജഹനാസിന്റെയും റംലയുടെയും പേര് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഇതിനെത്തുടർന്ന് ലീഗ് നേതൃത്വം രണ്ടര വർഷം വീതം രണ്ടുപേരെയും വൈസ് പ്രസിഡന്റാക്കാമെന്ന് ഉറപ്പു കൊടുത്തിരുന്നതായി ഒരു വിഭാഗം ലീഗ് പ്രവർത്തകർ പറഞ്ഞു. എന്നാൽ, രണ്ടര കൊല്ലം …

കരിപ്പൂര്‍ ഹജ്ജ് യാത്രാ നിരക്ക്; ലീഗ് പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: കരിപ്പൂര്‍ വഴിയുള്ള ഹജ്ജ് യാത്രാനിരക്കിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. നിരക്ക് വര്‍ദ്ധനവിനെതിരെ പ്രക്ഷോഭം നടത്താന്‍ മുസ്ലീംലീഗ് തീരുമാനിച്ചു. വിഷയത്തില്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ മറുപടി പറയണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു. എയര്‍ഇന്ത്യ സൗദി എയര്‍ലൈന്‍സിന്റെ തുകയിലേയ്ക്ക് നിരക്ക് കുറയ്ക്കണമെന്നും ഇതിനു കഴിയില്ലെങ്കില്‍ റീടെണ്ടര്‍ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തു നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരില്‍ 70 ശതമാനം പേരും യാത്ര പുറപ്പെടുന്നത് കരിപ്പൂരില്‍ നിന്നാണ്. ഇത്തവണ പതിനാലായിരത്തിലധികം പേരാണ് കരിപ്പൂര്‍ വഴിയുള്ള യാത്രയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്. …

ജില്ലയിലെ പോലീസ് സേനയിൽ അഴിച്ചുപണി, സന്തോഷ് കുമാർ കാസർകോട് ടൗൺ ഇൻസ്പെക്ടർ

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി പൊലീസ് സേനയിലെ അഴിച്ചുപണി തുടരുന്നു. സംസ്ഥാനത്തെ പൊലീസ് ഇന്‍സ്‌പെക്ടര്‍മാരുടെ ആദ്യപട്ടിക പുറത്തിറങ്ങി. കൂടുതല്‍ പേരുടെ സ്ഥലം മാറ്റ ഉത്തരവ് ഉടന്‍ ഇറങ്ങും. എസ്.ഐമാരുടെ സ്ഥലം മാറ്റവും ഇറങ്ങിയിട്ടുണ്ട്. ഈ മാസം 31നകം പൊലീസ് ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. കാസര്‍കോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.അജിത്ത് കുമാറിനെ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് കാസര്‍കോട് യൂണിറ്റില്‍ നിയമിച്ചു. കാസര്‍കോട്ട് എം.എ.സന്തോഷിനെ ഇന്‍സ്‌പെക്ടറായി നിയമിച്ചു.ഹൊസ്ദുര്‍ഗ്ഗില്‍ എം.പി ആസാദിനെയും നീലേശ്വരത്ത് ശ്രീഹരി …

പ്രതിപക്ഷം പറയുന്നത് എല്ലാം കേൾക്കാൻ മനസില്ലെന്ന് മുഖ്യമന്ത്രി, ബജറ്റ് തീയതിയില്‍ മാറ്റമില്ല

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15 ന് സഭ പിരിയും. വോട്ട് വോണ്‍ അക്കൗണ്ട് സഭ പാസാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പും കോണ്‍ഗ്രസിന്റെ ജാഥയും പരിഗണിച്ചാണ് നടപടി. എന്നാല്‍ ബജറ്റ് തീയതി മാറ്റണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം ചേരാനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതിയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോരുണ്ടായി. സഭ വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന …

’10 വർഷത്തെ അടുപ്പം, പ്രണയം, ഒടുക്കം സംശയം’, ടെക്കിയായ കാമുകിയെ ഓയോ റൂമിൽ വെച്ച് വെടിവെച്ച് കൊന്നു

മുംബൈ: പൂനെയിലെ ഹോട്ടലില്‍ ഐടി ജീവനക്കാരിയായ യുവതിയെ കാമുകന്‍ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ കാമുകനായ ഋഷഭ് നിഗം ഉത്ത‌ർപ്രദേശ് ലഖ്നൗ സ്വദേശി വന്ദന ദ്വിവേദിയെ കൊലപ്പെടുത്തിയത് സംശയ രോഗത്തെ തുടർന്നാണെന്ന് പൊലീസ്. കുറച്ച് നാളുകളായി വന്ദന തന്നെ അവഗണിക്കുകയാണെന്ന് ഋഷഭ് പരാതിപ്പെട്ടിരുന്നും. ഇതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി പൂനെ പിംപ്രി ചിഞ്ച്‌വാദ് ഹിഞ്ജേവാടി ഏരിയയിലെ ഓയോ ഹോട്ടലിലാണ് സംഭവം. രണ്ട് …

ഡോ.വന്ദന ദാസ് കൊലക്കേസ്; സിബിഐ അന്വേഷണ ഹർജി നാളത്തേക്ക് മാറ്റി

കൊച്ചി: ഡോ. വന്ദന ദാസ് കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി. വന്ദനയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണം ആവശ്യപ്പെട്ട് അച്ഛൻ കെ ജി മോഹൻദാസാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഉത്തരവാദിത്തത്തിൽ നിന്ന് പൊലീസ് കൈ കഴുകുന്നുവെന്നും ശരിയായ അന്വേഷണത്തിൽ പൊലീസിന് താൽപര്യമില്ലെന്നും ആരോപിച്ചാണ് ഹർജി നൽകിയത്. അന്വേഷണത്തിൽ പൊലീസിന് ഉദാസീനതയുണ്ടെന്നും ഇതിനാൽ സിബിഐ അന്വേഷണം അനിവാര്യമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം …

കാസർകോട് ഉളുവാര്‍ സ്‌കൂള്‍ ക്ലാസ് മുറിയില്‍ മൂര്‍ഖന്‍ പാമ്പ്

കാസർകോട്: ഉജാര്‍ ഉളുവാര്‍ ജി.എല്‍.പി സ്‌കൂളിലെ ക്ലാസ് മുറിയില്‍ മൂര്‍ഖന്‍ പാമ്പ്. പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല.പാമ്പ്  വീണ്ടും എത്താന്‍ സാധ്യത ഉണ്ടെന്ന നിഗമനത്തെ തുടര്‍ന്ന് ക്ലാസ് മുറി വിശദമായി പരിശോധിച്ചതിനുശേഷം മാത്രം കുട്ടികളെ ക്ലാസ് മുറിയില്‍ കയറ്റിയാല്‍ മതിയെന്നു പ്രധാന അധ്യാപിക നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് ക്ലാസ് മുറിയില്‍ പാമ്പ് പ്രത്യക്ഷപ്പെട്ടത്. പുതുതായി നിയമനം ലഭിച്ച തിരുവനന്തപുരം സ്വദേശിയായ അധ്യാപകന്‍ ക്ലാസ് മുറിയിലിരുന്ന്  കമ്പ്യൂട്ടറിൽ ജോലി ചെയ്തു കൊണ്ടിരിക്കവെയാണ ഫണം വിടര്‍ത്തിയ മൂര്‍ഖന്‍ പാമ്പിനെ …

ക്ഷേമ പെൻഷൻ മുടങ്ങിയതിനെ ചൊല്ലി നിയമസഭയിൽ ബഹളം; അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ ചോദ്യോത്തരവേളയില്‍ ആഞ്ഞടിച്ച്‌ നിയമസഭയില്‍ പ്രതിപക്ഷം. അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതിന് എതിരേ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.ക്ഷേമപെന്‍ഷന്‍ സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും കോഴിക്കോട് ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്യേണ്ടി വന്നതിന്റെ ഉത്തരവാദി സര്‍ക്കാരാണെന്നും പ്രതിപക്ഷം ആരോപിച്ചു. കോഴിക്കോട്ടെ ജോസഫ് ആത്മഹത്യ ചെയ്യാന്‍ കാരണമായത് ക്ഷേമപെന്‍ഷന്‍ മുടങ്ങി ജീവിക്കാന്‍ വയ്യാത്ത സാഹചര്യത്തെ തുടര്‍ന്നാണ്. അതുകൊണ്ട് ഈ മരണത്തിന്റെ ഉത്തരവാദി സര്‍ക്കാരാണെന്നും പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ക്ഷേമ പെന്‍ഷനുകളില്‍ മാസങ്ങളുടെ കുടിശ്ശികയാണ് ഉണ്ടായിരിക്കുന്നതെന്നും അത് ഒരാളുടെ ആത്മഹത്യയ്ക്ക് …

‘7 ദിവസത്തിനുള്ളിൽ പൗരത്വ നിയമം നടപ്പിലാക്കും’; കേന്ദ്ര മന്ത്രി ശന്തനു താക്കൂർ

കൊൽക്കത്ത: അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂർ. പശ്ചിമ ബംഗാളിലെ കാക്ദ്വീപിൽ ചേർന്ന പൊതുസമ്മേളനത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുക തന്നെ ചെയ്യും. ബംഗാളിൽ മാത്രമല്ല, രാജ്യത്തുടനീളം നിയമം പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.അയോധ്യയിൽ രാമക്ഷേത്രം നിർമിച്ച് ആരാധന തുടങ്ങിക്കഴിഞ്ഞു.അതുകൊണ്ടുതന്നെ ഒരു കാര്യം കൂടി പറയാം. ‘അടുത്ത ഏഴ് ദിവസത്തിനുള്ളിൽ പശ്ചിമ ബംഗാളിൽ മാത്രമല്ല, ഇന്ത്യയിലുടനീളം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് എനിക്ക് …

സംസ്ഥാനത്തെ 23 തദ്ദേശ ഭരണ വാർഡുകളിലെ തെരഞ്ഞെടുപ്പ് ഫെബ്രുവരി 22ന് ;മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു;വോട്ടെണ്ണൽ 23 ന്

തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ ഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു.വിജ്ഞാപനം തിങ്കളാഴ്ച പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രിക ഫെബ്രുവരി അഞ്ച് വരെ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന ഫെബ്രുവരി ആറിന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. പത്രിക ഫെബ്രുവരി എട്ട് വരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍ ഫെബ്രുവരി 23 ന് രാവിലെ 10 മണിക്ക് ആരംഭിക്കും.മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഉപതിരഞ്ഞെടുപ്പുള്ള ഗ്രാമപഞ്ചായത്തുകളില്‍ മുഴുവന്‍ വാര്‍ഡുകളിലും, കോര്‍പ്പറേഷന്‍, …

ബാറിൽ വെടിവെയ്പ്പ്; മാനേജർക്ക് പരിക്ക്;5 പേർ അറസ്റ്റിൽ

പാലക്കാട്: ആലത്തൂര്‍ കാവശേരിയില്‍ ബാറില്‍ വെടിവെയ്പ്പ്. മാനേജര്‍ രഘുനന്ദന് വെടിയേറ്റു. ബാറിലെ സര്‍വീസ് മോശമാണെന്ന് പറഞ്ഞുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്.നട്ടെല്ലിന് വെടിയേറ്റ രഘുനന്ദന്‍ ചികിത്സയിലാണ്.സംഭവത്തില്‍ കഞ്ചിക്കോട് സ്വദേശികളായ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ആറ് മാസം മുമ്പാണ് ഈ ബാര്‍ തുറന്നത്. ഇന്നലെ രാത്രിയാണ് സംഭവം. ബാറിലെത്തിയ അഞ്ചംഗസംഘം സര്‍വീസ് മോശമാണെന്ന് പറഞ്ഞ് തര്‍ക്കമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച്‌ അഞ്ചുപേരടങ്ങിയ സംഘം മാനേജര്‍ രഘുനന്ദന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.ബാര്‍ ജീവനക്കാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അഞ്ചുപേരെയും കസ്റ്റഡിയില്‍ …

സാധനം വാങ്ങി വരികയായിരുന്ന 14 കാരനെ കാട്ടാന ആക്രമിച്ചു, വിദ്യാർത്ഥിയുടെ നില ഗുരുതരം

വയനാട്: കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിയെ കാട്ടാന ആക്രമിച്ചു. പുൽപള്ളി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആനയുടെ മുന്നിൽ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുമ്പിക്കൈ കൊണ്ട് ഇടിച്ചിട്ട ശേഷം ശരത്തിനെ എടുത്തെറിയുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആദ്യം പുൽപ്പള്ളിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ആശുപത്രിയിലും എത്തിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് …

പ്രണയ ബന്ധം തകർന്നു; സോഷ്യൽ മീഡിയയിൽ ലൈവ് ഇട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു

മലപ്പുറം:സോഷ്യല്‍ മീഡിയയില്‍ ലൈവ് ഇട്ടശേഷം യുവാവിനെ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയ്യാർപൊയില്‍ തൈക്കാടൻ അബ്ദുവിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് ജാസിദ് (23) ആണ് മരിച്ചത്.പ്രണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.28ന് പുലർച്ചെ 1.13ന് ആണ് സമൂഹമാധ്യമത്തില്‍ ജാസിദ് ലൈവ് പോസ്റ്റ് ചെയ്യുന്നത്. രണ്ടു വർഷമായി ഒരു പെണ്‍കുട്ടിയുമായി പ്രണയബന്ധത്തിലായിരുന്നുവെന്ന് അതില്‍ പറയുന്നു. പിന്നീട് ബന്ധം തകർന്നു. ഈ പ്രണയവുമായി ബന്ധപ്പെട്ട പരാതിയില്‍ നിലമ്പൂർ പൊലീസ് പലതവണ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ബുദ്ധിമുട്ടിച്ചതായും തന്റെ …

പരോളിൽ പുറത്തിറങ്ങി യുവതിയെയും മകളെയും പീഡിപ്പിച്ചു; കൊലക്കേസ് പ്രതി അറസ്റ്റിൽ

മുംബൈ: പരോളിൽ പുറത്തിറങ്ങിയശേഷം യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ച സംഭവത്തിൽ കൊലക്കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവമെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു.ജരിപത്ക സ്വദേശി ഭരത് ഗോസ്വാമി (33) ആണ് അറസ്റ്റിലായത്. 2014ൽ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ ദിവസങ്ങൾക്ക് മുമ്പ് പരോളിൽ പുറത്തിറങ്ങിയിരുന്നു. ജനുവരി 25 ന് ഗോസ്വാമി തനിക്ക് പരിചയമുള്ള 43 കാരിയുടെ വീട്ടിലെത്തി. പിന്നാലെ യുവതിയെയും 14 വയസുള്ള മകളെയും പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാൽ മകളെ കൊലപ്പെടുത്തുമെന്ന് …

എല്ലാ വീഡിയോ കോളുകളും എടുക്കരുത്; നിങ്ങളുടെ പണം മൊത്തം പോയേക്കാം, ജാഗ്രത പാലിക്കണമെന്ന് പൊലീസ്

വിഡിയോ കോളിന്റെ മറവിൽ വൻതോതിൽ പണം തട്ടിപ്പ് തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഓരോ ദിവസവും പണം തട്ടിപ്പിന്റെ വാർത്തകൾ കൂടി വന്നതോടെയാണ് ജാഗ്രത നിർദ്ദേശവുമായി പൊലീസ് രംഗത്തുവന്നത്. ഓരോ ദിവസവും പുതിയ പുതിയ കെണികൾ വിരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അടുത്തിടെയായി വിഡിയോ കോളിലൂടെയാണ് പണം തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പ് രീതി എങ്ങനെ ? അപരിചിതർ സോഷ്യൽ മീഡിയയിൽ വിഡിയോ കോൾ ചെയ്യും. പെട്ടെന്ന് വിഡിയോ കോൾ വരുമ്പോൾ ആരാണെങ്കിലും കോൾ എടുക്കും. …

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടു; പിന്നാലെ വധഭീഷണിയും, വിഷം കഴിച്ച പെൺകുട്ടി മരിച്ചു

ബദിയടുക്ക: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട ആളുടെ നിരന്തര ഭീഷണിയെത്തുടർന്ന് വിഷം കഴിച്ച് ആശുപത്രിയിലായ വിദ്യാർത്ഥിനിയായ 16 കാരി മരിച്ചു. പെൺകുട്ടിയുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ ആളെ ബദിയടുക്ക കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൊഗ്രാൽപുത്തൂർ കോട്ടക്കുന്ന് സ്വദേശിയും ഗൾഫുകാരനുമായ അൻവറിനെയാണ് അറസ്റ്റ് ചെയ്തത്. കാസർകോട് കോടതിയിൽ ഹാജരാക്കിയ അൻവറിനെ റിമാൻഡ് ചെയ്തു. സമൂഹ മാധ്യമത്തിലൂടെ സൗഹൃദത്തിലായ വിവരം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞിരുന്നു. തുടർന്ന് പെൺകുട്ടിയെ പിന്തിരിപ്പിക്കുകയും …

ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ മദ്ധ്യവയസ്കനും യുവതിയും തമ്മിലുള്ള പ്രണയലീലകളുടെ വീഡിയോ വൈറൽ; വ്യാപക  വിമർശനം

ന്യൂഡൽഹി: ഡല്‍ഹി മെട്രോയുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലാകാറുണ്ട്.  ഇത്തരത്തില്‍ അടുത്തിടെ വൈറലായ ഡല്‍ഹി മെട്രോ നിന്നുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.മദ്ധ്യവയസ്കനായ ഒരാളും യുവതിയും തമ്മിലുള്ള   പ്രണയലീലകളാണ് വീഡിയോയില്‍ ഉള്ളത്. തന്റെ മടിയില്‍ ഇരിക്കുന്ന യുവതിയുമായ പരസ്യമായി ലൈംഗികചേഷ്ടയില്‍ ഏർപ്പെടുകയാണ് ഇയാള്‍. മറ്റുള്ളവർ ശ്രദ്ധിക്കും എന്ന ബോധമില്ലാതെയാണ് ഇവരുടെ പ്രണയലീലകള്‍.  ഈ പ്രകടനത്തിന് നിരവധി പേരാണ് സാക്ഷ്യം വഹിച്ചത്. ചിലർ ഇവരുടെ പ്രണയത്തെ രസകരമാണെന്ന് കണ്ടെത്തിയപ്പോള്‍ മറ്റുചിലർ വിമ‌ർശനവുമായി എത്തി. ഒരാൾ”ഡല്‍ഹി …

ലോക്സഭാ തെരഞ്ഞെടുപ്പ്; കാസർകോട് സീറ്റ് ലീഗിന് കിട്ടുമോ? ഉത്തരം ഇന്നറിയാം

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി അധികം വേണമെന്ന് മുസ്ലിംലീഗ്. കാസർകോട് സീറ്റ് വേണം എന്നാണ് ലീഗ് നേതൃത്വത്തിന്റെ ആവശ്യം. കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേർന്ന ലീഗ് സംസ്ഥാന നേതൃയോഗത്തിൽ ഇത് സംബന്ധിച്ച് ധാരണയായി. രാഹുൽഗാന്ധി മത്സരിക്കാത്ത പക്ഷം വയനാട് സീറ്റ് ലീഗിന് നൽകണമെന്നാണ് ആവശ്യം. അതില്ലെങ്കിൽ കാസർകോട് സീറ്റ് വേണം എന്ന നിലപാടിലാണ് ലീഗ് സംസ്ഥാന നേതൃത്വം. അതേസമയം രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നുവെങ്കിൽ നിലവിലെ സീറ്റ് മതിയെന്നാണ് നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്. രാഹുൽ ഗാന്ധി മത്സരിക്കുന്നെങ്കിൽ …