കാസർകോട്: ഉജാര്‍ ഉളുവാര്‍ ജി.എല്‍.പി സ്‌കൂളിലെ ക്ലാസ് മുറിയില്‍ മൂര്‍ഖന്‍ പാമ്പ്. പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല.പാമ്പ് വീണ്ടും എത്താന്‍ സാധ്യത ഉണ്ടെന്ന നിഗമനത്തെ തുടര്‍ന്ന് ക്ലാസ് മുറി വിശദമായി പരിശോധിച്ചതിനുശേഷം മാത്രം കുട്ടികളെ ക്ലാസ് മുറിയില്‍ കയറ്റിയാല്‍ മതിയെന്നു പ്രധാന അധ്യാപിക നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് ക്ലാസ് മുറിയില്‍ പാമ്പ് പ്രത്യക്ഷപ്പെട്ടത്. പുതുതായി നിയമനം ലഭിച്ച തിരുവനന്തപുരം സ്വദേശിയായ അധ്യാപകന്‍ ക്ലാസ് മുറിയിലിരുന്ന് കമ്പ്യൂട്ടറിൽ ജോലി ചെയ്തു കൊണ്ടിരിക്കവെയാണ ഫണം വിടര്‍ത്തിയ മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. ശബ്ദമുണ്ടാക്കിയപ്പോള്‍ പാമ്പ് ഓടി മറിഞ്ഞു. വിവരമറിഞ്ഞ് മറ്റ് അധ്യാപകര്‍ വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
നേരത്തെയും സ്‌കൂള്‍ കോമ്പൗണ്ടില്‍ നിരവധി തവണ മൂര്‍ഖന്‍ പാമ്പിനെ കണ്ടിരുന്നതായി അധ്യാപകരും പരിസരവാസികളും പറയുന്നു. എന്നാല്‍ ക്ലാസ് മുറിയില്‍ മൂര്‍ഖന്‍ പാമ്പിനെ ആദ്യമായി കണ്ടത് കഴിഞ്ഞ ദിവസമാണ്.
പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയായി കന്നഡ, മലയാളം മീഡിയങ്ങളിലായി 150 വോളം കുട്ടികളാണ് സ്‌കൂളിലുള്ളത്. പാമ്പിനെ കണ്ട സാഹചര്യത്തില്‍ സ്‌കൂള്‍ വളപ്പിലെ പാര്‍ക്കിലെ കാടുകളും പുല്ലും മറ്റും വെട്ടി വൃത്തിയാക്കി. മുറികള്‍ അടച്ചു പൂട്ടിയാലും വാതിലിനു അടിയിൽ കൂടി പാമ്പിനു അകത്തു കടക്കാന്‍ കഴിയുന്ന വിടവുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.
വൻ വികസനം, സ്കൂളിൽ പാമ്പുവളർത്തു കേന്ദ്രം സ്ഥാപിച്ച കേരളം നമ്പർ 1