ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ മദ്ധ്യവയസ്കനും യുവതിയും തമ്മിലുള്ള പ്രണയലീലകളുടെ വീഡിയോ വൈറൽ; വ്യാപക  വിമർശനം


ന്യൂഡൽഹി: ഡല്‍ഹി മെട്രോയുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലാകാറുണ്ട്.  ഇത്തരത്തില്‍ അടുത്തിടെ വൈറലായ ഡല്‍ഹി മെട്രോ നിന്നുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.മദ്ധ്യവയസ്കനായ ഒരാളും യുവതിയും തമ്മിലുള്ള   പ്രണയലീലകളാണ് വീഡിയോയില്‍ ഉള്ളത്. തന്റെ മടിയില്‍ ഇരിക്കുന്ന യുവതിയുമായ പരസ്യമായി ലൈംഗികചേഷ്ടയില്‍ ഏർപ്പെടുകയാണ് ഇയാള്‍. മറ്റുള്ളവർ ശ്രദ്ധിക്കും എന്ന ബോധമില്ലാതെയാണ് ഇവരുടെ പ്രണയലീലകള്‍.  ഈ പ്രകടനത്തിന് നിരവധി പേരാണ് സാക്ഷ്യം വഹിച്ചത്. ചിലർ ഇവരുടെ പ്രണയത്തെ രസകരമാണെന്ന് കണ്ടെത്തിയപ്പോള്‍ മറ്റുചിലർ വിമ‌ർശനവുമായി എത്തി.

ഒരാൾ”ഡല്‍ഹി മെട്രോ -ഓയോ റൂമുകള്‍” എന്ന് കമന്റ് ചെയ്‌തപ്പോള്‍ മറ്റൊരു പ്രതികരണം “ഈ വീഡിയോ വൈറല്‍ ആക്കുക, അങ്ങനെ അത് അവന്റെ ഭാര്യയില്‍ എത്തും” എന്നായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ അവർക്കായി ഒരു മുറി നിർമ്മിച്ച്‌ 400 രൂപ ഈടാക്കാൻ മെട്രോ അധികാരികളോട് നിർദ്ദേശിക്കണ പ്രതികരണവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page