പ്രണയ ബന്ധം തകർന്നു; സോഷ്യൽ മീഡിയയിൽ ലൈവ് ഇട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു

മലപ്പുറം:സോഷ്യല്‍ മീഡിയയില്‍ ലൈവ് ഇട്ടശേഷം യുവാവിനെ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയ്യാർപൊയില്‍ തൈക്കാടൻ അബ്ദുവിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് ജാസിദ് (23) ആണ് മരിച്ചത്.പ്രണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.28ന് പുലർച്ചെ 1.13ന് ആണ് സമൂഹമാധ്യമത്തില്‍ ജാസിദ് ലൈവ് പോസ്റ്റ് ചെയ്യുന്നത്. രണ്ടു വർഷമായി ഒരു പെണ്‍കുട്ടിയുമായി പ്രണയബന്ധത്തിലായിരുന്നുവെന്ന് അതില്‍ പറയുന്നു. പിന്നീട് ബന്ധം തകർന്നു. ഈ പ്രണയവുമായി ബന്ധപ്പെട്ട പരാതിയില്‍ നിലമ്പൂർ പൊലീസ് പലതവണ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ബുദ്ധിമുട്ടിച്ചതായും തന്റെ ഭാഗം കേള്‍ക്കാൻ പൊലീസ് തയാറായില്ലെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

ഇത് ഗള്‍ഫിലുള്ള സുഹൃത്തുക്കള്‍ കണ്ട് നാട്ടിലെ കൂട്ടുകാരെ വിവരം അറിയിച്ചു. അവർ വീട്ടുകാരെ വിളിച്ചുണർത്തിച്ചെന്നു നോക്കിയപ്പോള്‍ ഒന്നാം നിലയിലെ കിടപ്പുമുറിക്ക് സമീപമുള്ള ടെറസില്‍ ജാസിദിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. എറണാകുളത്ത് മൊബൈല്‍ ഷോപ്പിലാണ് ജാസിദിന് ജോലി. പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കം നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ദുര്‍മന്ത്രവാദം: 31 വര്‍ഷം മുമ്പ് ദേവലോകത്ത് കൊല്ലപ്പെട്ടത് ദമ്പതികള്‍,കൊലയാളി കൈക്കലാക്കിയത് 25 പവനും പണവും; പൂച്ചക്കാട്ടെ പ്രവാസി വ്യാപാരിയുടെ കൈയില്‍ നിന്നു ജിന്നുമ്മയും സംഘവും തട്ടിയത് നാലേ മുക്കാല്‍ കിലോ സ്വര്‍ണ്ണം, പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണ സംഘം കോടതിയിലേക്ക്

You cannot copy content of this page