എല്ലാ വീഡിയോ കോളുകളും എടുക്കരുത്; നിങ്ങളുടെ പണം മൊത്തം പോയേക്കാം, ജാഗ്രത പാലിക്കണമെന്ന് പൊലീസ്

വിഡിയോ കോളിന്റെ മറവിൽ വൻതോതിൽ പണം തട്ടിപ്പ് തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഓരോ ദിവസവും പണം തട്ടിപ്പിന്റെ വാർത്തകൾ കൂടി വന്നതോടെയാണ് ജാഗ്രത നിർദ്ദേശവുമായി പൊലീസ് രംഗത്തുവന്നത്. ഓരോ ദിവസവും പുതിയ പുതിയ കെണികൾ വിരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അടുത്തിടെയായി വിഡിയോ കോളിലൂടെയാണ് പണം തട്ടിപ്പ് നടക്കുന്നത്.

തട്ടിപ്പ് രീതി എങ്ങനെ ?

അപരിചിതർ സോഷ്യൽ മീഡിയയിൽ വിഡിയോ കോൾ ചെയ്യും. പെട്ടെന്ന് വിഡിയോ കോൾ വരുമ്പോൾ ആരാണെങ്കിലും കോൾ എടുക്കും. മറുതലയ്ക്കൽ നഗ്നമായി നിൽക്കുന്ന സ്ത്രീയോ പുരുഷനോ ആകും. വിഡിയോ കോളിൽ നമ്മുടെ മുഖം തെളിയുന്നതോടെ അവർ ഇത് സ്‌ക്രീൻഷോട്ട് ആക്കും. സ്‌ക്രീൻഷോട്ടിൽ നാം നഗ്നരായി നിൽക്കുന്ന അപരിചിതരുമായി വിഡിയോ കോൾ ചെയ്യുന്നത് പോലെയാകും. ഈ സ്‌ക്രീൻഷോട്ട് ഉപയോഗിച്ചാണ് പിന്നീടുള്ള ബ്ലാക്ക്‌മെയിലിംഗ്.

എങ്ങനെ രക്ഷപ്പെടാം.?

സോഷ്യൽ മീഡിയ കോൺടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിന് ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നതെന്ന് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്ക്കാൻ അവർക്ക് കഴിയും. അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുതെന്നത് മാത്രമാണ് ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി പോംവഴിയെന്ന് പൊലീസ് പോസ്റ്റിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page