ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം; തടയാനെത്തിയ എസ്.ഐയ്ക്ക് കടിയേറ്റു

കാസര്‍കോട്: അപകടത്തില്‍ പരിക്കേറ്റ സഹോദരനെ കാണാന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തി ബഹളം വച്ച യുവാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച എസ്.ഐയെയും പൊലീസുകാരനെയും അടിച്ചും കടിച്ചും പരിക്കേല്‍പ്പിച്ചതായി പരാതി. ബേഡകം എസ്.ഐ. എം ഗംഗാധരന്റെ പരാതിയില്‍ വികലാംഗ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കള്ളാര്‍ ചാമുണ്ഡിക്കുന്ന്, ഗാന്ധിനഗര്‍, ശാസ്ത മംഗലത്ത് ഹൗസില്‍ പ്രമോദ് (39) ആണ് ആശുപത്രിയില്‍ പരാക്രമം കാണിച്ചത്. വ്യാഴാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. പ്രമോദിന്റെ സഹോദരനു അഡൂരില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇയാളെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. …

ഉത്തരാഖണ്ഡില്‍ ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന് തീവച്ചു; നാലുമരണം; അക്രമികളെ കണ്ടാലുടന്‍ വെടിവക്കാന്‍ ഉത്തരവ്

ഉത്തരാഖണ്ഡ്: പൊലീസുകാരെ തീവച്ചുകൊലപ്പെടുത്താന്‍ ഒരുസംഘം നടത്തിയ ശ്രമത്തില്‍ നാലുപേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമികള്‍ പൊലീസ് സ്റ്റേഷന് തീയിട്ടു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. നിരവധി കെട്ടിടങ്ങള്‍ക്ക് കേട് പാട് സംഭവിച്ചു. നൈനിത്താള്‍ ജില്ലയില്‍ വ്യാഴാഴ്ച അര്‍ധ രാത്രിയിലാണ് അക്രമങ്ങളുണ്ടായത്. ഉത്തരഖണ്ഡ് നിയമസഭ ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കിയതിന് തൊട്ടുപിന്നാലെ നൈനിറ്റാളിലെ ഹല്‍ദ്വാനി ടൗണിലെ സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത മദ്രസയും പള്ളിയും നീക്കം ചെയ്യാന്‍ പോയ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സ്‌ക്വാഡിനെയും പൊലീസിനെയും ഒരു സംഘം …

പിവി നരസിംഹ റാവു, ചൗധരി ചരണ്‍ സിംഗ്, എംഎസ് സ്വാമിനാഥന്‍ എന്നിവര്‍ക്കും ഭാരതരത്‌ന പുരസ്‌കാരം

ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന മൂന്ന് പേര്‍ക്ക് കൂടി പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ പ്രധാനമന്ത്രിമാരായ പിവി നരസിംഹ റാവു, ചൗധരി ചരണ്‍ സിംഗ്, പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എംഎസ് സ്വാമിനാഥന്‍ എന്നിവര്‍ക്കാണ് ഭാരത് രത്ന പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നുപേര്‍ക്കും മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. ഈമാസം മൂന്നിന് മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍കെ അദ്വാനിക്ക് ഭാരത് രത്ന നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ …

കണ്ണൂര്‍ സര്‍വ്വകലാശാലാ കലോത്സവം; നൃത്തവേദി ഉണര്‍ന്നു

മുന്നാട്(കാസര്‍കോട്): കണ്ണൂര്‍ സര്‍വ്വകലാശാലാ കലോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങള്‍ക്ക് തുടക്കമായി. ഒന്നാംവേദിയായ ബഹുസ്വരതയില്‍ ആണ് കുട്ടികളുടെ നാടോടി നൃത്തം സിംഗിള്‍ മത്സരത്തോടെയാണ് കലോത്സവവേദി ഉണര്‍ന്നത്. തുടര്‍ന്ന് ആണ്‍കുട്ടികളുടെ നാടോടി നൃത്തം നടന്നു. ഉച്ച കഴിഞ്ഞ് ഇതേ വേദിയില്‍ നാടോടി നൃത്തം ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കും. വൈകുന്നേരം നാലിനു ഇതേ വേദിയില്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നിര്‍വ്വഹിക്കും. ചലച്ചിത്രനടന്‍ ഉണ്ണിരാജ് മുഖ്യാതിഥിയാകും. വൈകുന്നേരം ആറിനു ഇംഗ്ലീഷ്, രാത്രി 11ന് ഹിന്ദി നാടക മത്സരങ്ങളും നടക്കും. മൂന്നാംവേദിയായ …

ഗൃഹനാഥനെ കിണറിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഗൃഹനാഥനെ കിണറിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍ ആലക്കാട്ടെ തൈവളപ്പില്‍ കൃഷ്ണന്‍ (63) ആണ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തോടെയാണ് വീട്ടിലെ കിണറിനകത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അഗ്‌നിശമന സേനയെത്തി കിണറില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹം പിന്നീട് പൊലീസെത്തി പരിയാരം ഗവ.മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: വിലാസിനി. മക്കള്‍: അശ്വതി, അമൃത. മരുമക്കള്‍: നിഷാന്ത്, വിപിന്‍ദാസ്. സഹോദരങ്ങള്‍: സുലോചന, രമേശന്‍, പ്രകാശന്‍, അജിത.

അഡ്യനടുക്ക ബാങ്കിലെ കവര്‍ച്ച; മോഷണം പോയത് രണ്ടുകിലോ സ്വര്‍ണ്ണവും 17 ലക്ഷം രൂപയും; കേരള രജിസ്ട്രേഷനിലുള്ള ആ കാര്‍ ആരുടെത്?

കാസര്‍കോട്: കര്‍ണ്ണാടക ബാങ്കിന്റെ അഡ്യനടുക്ക ശാഖയിലെ കവര്‍ച്ചയില്‍ നഷ്ടമായത് രണ്ടു കിലോ സ്വര്‍ണ്ണം, 17 ലക്ഷം രൂപയും. കഴിഞ്ഞ ദിവസം നടന്ന വന്‍ കവര്‍ച്ചയ്ക്കു പിന്നില്‍ കാസര്‍കോടു ഭാഗത്തു നിന്നും വാഹനത്തില്‍ എത്തിയ സംഘമാണെന്നു സൂചന. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം കേരളത്തിലേയ്ക്കും വ്യാപിപ്പിച്ചു. വിട്ല പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബാങ്ക് കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ ജനല്‍ കമ്പികള്‍ മുറിച്ചു മാറ്റിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. അതിനു ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് …

താമര തരംഗം തൃശൂരിലുമുണ്ടാകുമെന്ന് സുരേഷ് ഗോപി; മതിലില്‍ താമര വരച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം

തൃശൂരില്‍ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി. സ്ഥാനാര്‍ത്ഥിയുടെ പേര് പറയാതെയാണ് പ്രചാരണം ആരംഭിച്ചത്. അതേസമയം സ്ഥാനാര്‍ഥിയുടെ പേര് എഴുതാന്‍ സമയമായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ത്രികോണപ്പോര് നടക്കുന്ന മണ്ഡലത്തില്‍ താമരയുടെ ചെറിയൊരു ഭാഗം മതിലില്‍ വരച്ചു തുടങ്ങിയാണ് പ്രവര്‍ത്തകര്‍ക്ക് ആവേശം പര്‍ന്നത്.രാജ്യമൊട്ടാകെ താമര തരംഗമാകുമെന്നും അത് തൃശൂരിലുമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.താമര പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തകരോട് പറഞ്ഞ് സുരേഷ് ഗോപി മടങ്ങി. സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ തൃശ്ശൂരിലെ വിവിധ മണ്ഡലങ്ങളില്‍ ബിജെപി പ്രവര്‍ത്തകരും ചുവരെഴുതി. ഇതോടെ …

ഉത്തരാഖണ്ഡിൽ കലാപം ;4 മരണം 250 പേർക്ക് പരിക്ക് ; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹല്‍ദ്‌വാനി പ്രദേശത്ത് അനധികൃതമായി നിര്‍മ്മിച്ചെന്ന് ആരോപിച്ച്‌ മദ്രസ തകര്‍ത്തത്തിനു പിന്നാലെ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.പോലീസും ജനങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 250 പേര്‍ക്ക് പരിക്കേറ്റു. കലാപകാരികളെ വെടിവയ്ക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി നിര്‍ദ്ദേശം നല്‍കി. വര്‍ഗീയ സംഘര്‍ഷം വ്യാപിച്ചതോടെ ബൻഭൂല്‍പുരയില്‍ കർഫ്യൂ ഏർപ്പെടുത്തി. വെള്ളിയാഴ്ച സ്കൂളുകള്‍ അടച്ചിടും. മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ചെന്ന് ആരോപിച്ച്‌ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരാണ് വ്യാഴാഴ്ച്ച ബൻഭൂല്‍പുര പോലീസ്‌ …

യുക്തിചിന്തകള്‍ക്ക് പകരം കെട്ടുകഥകള്‍ക്ക് പ്രാധാന്യം നല്‍കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; കേരള ശാസ്ത്ര കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: യുക്തി ചിന്തകള്‍ക്ക് പകരം കെട്ടുകഥകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് ഗവ.കോളജില്‍ ആരംഭിച്ച കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 51 അനുശാസിക്കുന്നത്, ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളര്‍ത്തുകയെന്നത് പൗരന്റെ കടമയാണ് എന്നുള്ളതാണ്. എന്നാല്‍ ആ കാഴ്ചപാടിനെ കാറ്റില്‍പ്പറത്തി രാജ്യത്തെ മതരാഷ്ട്രമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ തന്നെ അതിനു നേതൃത്വം നല്‍കുന്ന കാഴ്ച ദൗര്‍ഭാഗ്യകരമാണ്. ശാസ്ത്ര ബോധത്തിന് അനുസൃതമല്ലാത്ത പല പ്രവണതകളും …

തെയ്യത്തെ തല്ലിയ സംഭവത്തിൽ വിശദീകരണവുമായി കോലധാരി; തല്ലിയെന്നത് വാസ്തവ വിരുദ്ധമായ കാര്യം; കൈതചാമുണ്ഡി തെയ്യം രൗദ്ര ഭാവത്തിലുള്ളതെന്നും തെയ്യം കലാകാരൻ

കണ്ണൂർ:കണ്ണൂർ തില്ലങ്കേരിയില്‍ തെയ്യം കെട്ടിയ ആളെ മർദ്ദിച്ച സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികളും കോലധാരിയും. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ വലിയ അനിഷ്ട സംഭവം ഉണ്ടായില്ലെന്നും രൗദ്രഭാവത്തിലുള്ള തെയ്യം കെട്ടിയാടുമ്പോൾ നടക്കുന്ന സാധാരണ കാര്യം മാത്രമാണ് ഉണ്ടായതെന്നും തെയ്യം കലാകാരൻ മുകേഷ് പണിക്കർ വ്യക്തമാക്കി. മറ്റുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണ്. കൈതചാമുണ്ഡി തെയ്യം അവസാനിച്ച് വീണു കിടക്കുമ്പോൾ എടുത്ത് കൊണ്ട് വരുന്നതാണ് അടി കിട്ടി എടുത്തു കൊണ്ട് പോകുന്നത് എന്ന രീതിയിൽ പ്രചരിപ്പിച്ചതെന്നും …

വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് വാഹനത്തില്‍ കന്നുകാലിക്കടത്ത്; നൂറിലധികം കന്നുകാലികളെ മോഷ്ടിച്ചുകടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

മംഗളൂരു: നൂറിലധികം കന്നുകാലികളെ മോഷ്ടിച്ച് വാഹനത്തില്‍ കടത്തിയ രണ്ടുപേര്‍ ബജ്‌പേ പൊലീസിന്റെ പിടിയിലായി. മൂഡ്ബിദ്രിയിലെ പേപ്പര്‍ മില്‍ പരിസരത്ത് താമസിക്കുന്ന മുഹമ്മദ് ഷെരീഫ് (23), തോഡര്‍ മദ്രസയ്ക്ക് സമീപം താമസിക്കുന്ന ഹസൈനാര്‍ (28) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മുച്ചൂര്‍ കുരിശടിയില്‍ വച്ച് പിടികൂടിയത്. പ്രദേശത്ത് സംശയാസ്പദമായി ഒരു വെള്ള കാര്‍ കറങ്ങുന്നതായി ബജ്പെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ സന്ദീപിന്റെ നേതൃത്വത്തില്‍ ഇടപ്പടവ് മുച്ചൂര്‍ ക്രോസ് റോഡിന് സമീപം വച്ച് വാഹനം തടഞ്ഞ് പ്രതികളെ …

‘ദയാവധത്തിന് തയ്യാർ’ പെൻഷൻ മുടങ്ങിയതിൽ സർക്കാരിനെതിരെ വീണ്ടും പ്രതിഷേധം; ബാനർ സ്ഥാപിച്ച് വൃദ്ധ ദമ്പതികൾ

ഇടുക്കി:സാമൂഹ്യക്ഷേമ പെൻഷൻ മുടങ്ങിയതില്‍ സംസ്ഥാനത്ത് വീണ്ടും പ്രതിഷേധം. അടിമാലിയില്‍ ദയാവധത്തിന് തയ്യാർ എന്ന ബോർഡ് സ്ഥാപിച്ചാണ് വൃദ്ധ ദമ്പതികൾ പ്രതിഷേധമുയർത്തിയത് .വികലാംഗയായ 63 കാരി ഓമനയും ഭർത്താവ് 72 വയസ്സുള്ള ശിവദാസും ആണ് പ്രതിഷേധിക്കുന്നത്.പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്ന് ഇരുവരും പറയുന്നു.അഞ്ച് മാസമായി വാർധക്യകാല പെൻഷൻ മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ 90 വയസ്സുകാരി ഇന്നലെ റോഡില്‍ കസേരയിട്ടിരുന്ന് സമരം ചെയ്തിരുന്നു ഇടുക്കി വണ്ടിപ്പെരിയാർ കറുപ്പ്പാലം സ്വദേശി പൊന്നമ്മയാണ് പ്രതിഷേധിച്ചത്.കൂലിപ്പണിക്കാരനായ മകനൊപ്പമാണ് തൊണ്ണൂറുകാരിയായ പൊന്നമ്മ വഴിയരികിലെ വീട്ടില്‍ കഴിയുന്നത്. പൊന്നമ്മയുടെ …

ശിവസേനാ നേതാവിൻ്റെ മകനെ ഫേസ് ബുക്ക് ലൈവിനിടെ വെടിവെച്ച് കൊലപ്പെടുത്തി; കൊലയാളി സ്വയം വെടിയുതിർത്ത് മരിച്ചു

മുംബൈ:ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫേസ്ബുക്ക് ലൈവിനിടെ വെടിവെച്ച്‌ കൊന്നു. മുംബൈയിലാണ് സംഭവം നടന്നത്.ശിവസേന നേതാവായ വിനോദ് ഗോസാല്‍ക്കറുടെ മകന്‍ അഭിഷേക് ഗോസാല്‍ക്കറാണ് കൊല്ലപ്പെട്ടത്. അഭിഷേകിനൊപ്പം ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്ന മൗറിസ് ഭായി എന്നറിയപ്പെടുന്ന മൗറിസ് നോറോൻഹ എന്നയാളാണ് വെടിയുതിര്‍ത്തത്. മൂന്ന് തവണ അഭിഷേകിന് നേരെ വെടിയുതിര്‍ത്ത ശേഷം ഇയാള്‍ സ്വയം വെടിവെച്ച്‌ ജീവനൊടുക്കിയെന്നും പൊലീസ് പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മൗറിസ് ഭായിയും അഭിഷേകും ഒരുമിച്ച്‌ സോഷ്യല്‍ മീഡിയ ലൈവ് ചെയ്തിരുന്നവരാണ്. …

കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

തൃശ്ശൂർ: കൊടകരയില്‍ കെഎസ്‌ആര്‍ടിസി ബസിന് പിന്നില്‍ ലോറിയിടിച്ച്‌ നിരവധിപ്പേര്‍ക്ക് പരിക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. വേളാങ്കണ്ണിയില്‍ നിന്ന് തൃശൂർ വന്ന് പിന്നീട് കോട്ടയം- ചങ്ങനാശേരി സര്‍വീസ് നടത്തിയ സൂപ്പര്‍ എക്‌സ്പ്രസ് ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ കൊടകര ജംഗ്ഷനിലേക്ക് പെട്ടെന്ന് തിരിയുന്നതിനിടെ മുന്നില്‍ പോയ ലോറിയ്ക്ക് പിന്നില്‍ ബസ് ആദ്യം ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബസിന് പിന്നില്‍ വന്നിരുന്ന മറ്റൊരു ലോറി നിയന്ത്രണം വിട്ട് ബസില്‍ ഇടിച്ചുകയറുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നിരവധി …

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റ രണ്ടു വയസ്സുകാരൻ മരിച്ചു

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റ രണ്ടു വയസ്സുകാരൻ മരണത്തിന് കീഴടങ്ങി. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍- ജംഷിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഉമര്‍ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ട് രക്ഷിതാക്കൾ പരിശോധിച്ചപ്പോഴാണ് കാലിൽ പാമ്പു കടിച്ച പാടുകൾ കണ്ടത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മ‍ൃതദേഹം പോസ്റ്റ്‌മോർട്ട …

മുസ് ലിം ലീഗ് കാസർകോട് ജില്ലാ ആസ്ഥാന മന്ദിരത്തിന് സാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിട്ടു

കാസര്‍കോട്: മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍മിക്കുന്ന ജില്ലാ ആസ്ഥാന മന്ദിര ത്തിന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു.ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വീഡിയോ കോൺഫ്രൻസിലൂടെ ആശംസ നേർന്നു. മുസ് ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ് മാൻ സ്വാഗതം പറഞ്ഞു.സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, ട്രഷറര്‍ …

ദേശീയ ശാസ്ത്ര എക്സ്പോ കാസർകോട് ഗവൺമെന്റ് കോളേജിൽ ആരംഭിച്ചു; 36ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാസർകോട്: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ 36-ാം കേരള ശാസ്ത്ര കോണ്‍ഗ്രസിന് കാസർകോട് ഗവ കോളേജിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഉദ്ഘാടനം ചെയ്യും. ദേശീയ ശാസ്ത്ര എക്സ്പോ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.സി.എസ്.ടി.ഇ (കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍) മെമ്പര്‍ സെക്രട്ടറി ഡോ.എസ് പ്രദീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.ഡബ്ല്യു.ആര്‍.ബി.എം ഡയറക്ടരും സംഘാടകസമിതി കണ്‍വീനറുമായ ഡോ മനോജ് സാമുവല്‍, നാറ്റ് പാക്ക് ഡയറക്ടര്‍ സാംസണ്‍, കെ.എസ്.സി.എസ്.ടി.ഇ …

ആനകൾക്ക് മർദ്ദനം; ഗുരുവായൂരിൽ രണ്ട് പാപ്പാന്മാർക്ക് സസ്പെൻഷൻ

തൃശൂര്‍: ഗുരുവായൂർ ആനകോട്ടയിലെ ആനകളെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടപടി. രണ്ട് പാപ്പാന്മാരെ സസ്‌പെൻഡ് ചെയ്തു. മര്‍ദനമേറ്റ കൃഷ്ണ, കേശവൻ കുട്ടി എന്നീ ആനകളുടെ പാപ്പാന്മാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ആനകളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇരുവരിൽ നിന്നും വിശദീകരണം തേടിയിരുന്നു. ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണ, കേശവൻകുട്ടി എന്നിവയെ പാപ്പാൻ അടിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ദേവസ്വംബോർഡ് അന്വേഷണം തുടങ്ങിയത്. ഒരു മാസം മുമ്പാണ് സംഭവം. കുളിപ്പിക്കാൻ കിടക്കാൻ കൂട്ടാക്കാത്ത …