ബ്രാ ധരിച്ചില്ല; ഡി.ജെ ആര്‍ട്ടിസ്റ്റായ യുവതിയെ വിമാനത്തില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചതായി പരാതി

ബ്രാ ധരിക്കാത്ത ഡി.ജെ ആര്‍ട്ടിസ്റ്റിനെ വിമാനത്തില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചതായി പരാതി. തന്റെ വസ്ത്രധാരണത്തെ ചൊല്ലി യാത്ര ചെയ്തിരുന്ന വിമാനത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായാണ് ലിസ ആര്‍ച്ച്ബോള്‍ഡ് എന്ന യുവതി രംഗത്തെത്തിയത്. യാത്രക്കിടെ താന്‍ നേരിട്ട അപമാനകരമായ അനുഭവം മാധ്യമങ്ങളോടാണ് വെളിപ്പെടുത്തിയത്. ജനുവരി 22 ന് ഡെല്‍റ്റ എയര്‍ലൈന്‍സില്‍ ആയിരുന്നു സംഭവം. ഡിജെ ആര്‍ട്ടിസ്റ്റായ യുവതി ഒരു ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത ശേഷം സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പുറപ്പെടാനായി വിമാനത്തില്‍ കയറി. എന്നാല്‍ …

പോക്‌സോ ആക്ട് പ്രകാരം കേസെടുത്തതിന് പിന്നാലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളോറ കൂത്തമ്പലം നാലപുര പാട്ടില്‍ പ്രകാശനെ (49)യാണ് ആലക്കോട് തിമിരി കൂത്തമ്പലത്തെ തറവാട് വീട്ടുപറമ്പിനോട് ചേര്‍ന്ന കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ടൈല്‍സ് പണിക്കാരനായ പ്രകാശന്‍ പെരിങ്ങോം സ്റ്റേഷന്‍ പരിധിയിലാണ് താമസം. ദിവസങ്ങള്‍ക്ക് മുമ്പ് പെരിങ്ങോം സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ പെരിങ്ങോം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. വിവരമറിഞ്ഞ ഇയാളെ ബുധനാഴ്ച രാത്രിയോടെ …

പെൻഷൻ മുടങ്ങിയിട്ട് 5 മാസം;നടുറോഡിൽ കസേരയിട്ട് കുത്തിയിരിപ്പു സമരവുമായി വയോധിക

ഇടുക്കി:പെൻഷൻ മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ റോഡില്‍ കസേരയിട്ടിരുന്ന് വയോധിക. വണ്ടിപ്പെരിയാർ കറുപ്പുപാലം സ്വദേശിയായ 90 വയസുകാരി പൊന്നമ്മയാണ് വണ്ടിപ്പെരിയാര്‍ – വള്ളക്കടവ് റോഡില്‍ ബുധനാഴ്ച കസേരയിട്ട് ഒന്നര മണിക്കൂറോളം പ്രതിഷേധിച്ചത്.അഞ്ചുമാസമായി പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്‌നം പരിഹരിക്കാതെ റോഡില്‍ നിന്നു മാറില്ലെന്നും പൊന്നമ്മയും മകന്‍ മായനും അറിയിച്ചു. കിടപ്പു രോഗിയായിട്ടും വീട്ടില്‍ വന്ന് മസ്റ്ററിംഗ് നടപടിയും നടത്തിയിട്ടില്ലെന്നും മായൻ കൂട്ടിച്ചേർത്തു.പ്രതിഷേധത്തെ തുടർന്ന് റോഡില്‍ അല്‍പനേരം ഗതാഗതം തടസപ്പെട്ടു. ഇതോടെ വണ്ടിപ്പെരിയാര്‍ പോലീസ് സ്ഥലത്തെത്തി അനുനയിപ്പിച്ച്‌ പൊന്നമ്മയെയും മകനെയും …

ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.എ.അബൂബക്കര്‍ അന്തരിച്ചു

കാസര്‍കോട്: ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുസ് ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന സി.എ.അബൂബക്കര്‍(68) അന്തരിച്ചു. ബദിയടുക്ക റഹ് മാനിയ ജുമാമസ്ജിദ് പ്രസിഡന്റ്, യുഡിഎഫ് ലെയ്‌സന്‍ കമ്മിറ്റി ചെയര്‍മാന്‍, പെരഡാല ജാറം കമ്മിറ്റി പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷന്‍ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കണ്ണിയത്ത് ഇസ്ലാമിക് അക്കാദമി സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. മലയോര മേഖലയില്‍ മുസ്ലിം ലീഗിനെ കെട്ടിപ്പെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. മത, സാംസ്‌കാരിക, സാമൂഹ്യ രംഗത്തും നിരവധി സേവനങ്ങള്‍ …

മനുഷ്യക്കടത്ത്: ബന്തടുക്കയില്‍ അറസ്റ്റിലായ സംഘത്തെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; പ്രതികളെ ബംഗളൂരുവിലെത്തിച്ച് തെളിവെടുപ്പ് നടത്തും

കാസര്‍കോട്: പാസ്പോര്‍ട്ടുകളും വ്യാജ സീലുകളും രേഖകളുമായി കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ അറസ്റ്റിലായ സംഘത്തെ അഞ്ചുദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തൃക്കരിപ്പൂര്‍, ഉടുമ്പുന്തലയിലെ പുതിയക്കണ്ടം ഹൗസില്‍ എം.എ.അഹമ്മദ് അബ്രാര്‍(26), എം.എ.സാബിത്ത് (25), പടന്നക്കാട് കരുവളം, ഇ.എം.എസ് ക്ലബ്ബിനു സമീപത്തെ ഫാത്തിമ മന്‍സിലില്‍ മുഹമ്മദ് സഫ്വാന്‍ (25) എന്നിവരെയാണ് ബേഡകം എസ്.ഐ എം.ഗംഗാധരന്റെ കസ്റ്റഡിയില്‍ വിട്ടത്.ഈ മാസം ഒന്നിനു രാത്രി ബന്തടുക്ക, കണ്ണാടിത്തോടിനു സമീപത്തു വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സംഘം അറസ്റ്റിലായത്. കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച പ്ലാസ്റ്റിക് കവറുകള്‍ക്ക് അകത്തു നിന്നു …

ക്രിക്കറ്റില്‍ തോല്‍പ്പിച്ചു; എതിര്‍ ടീം അംഗമായ പതിനഞ്ചുകാരനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു

ക്രിക്കറ്റ് മത്സരത്തില്‍ തോല്‍പ്പിച്ചതിന്റെ വൈരാഗ്യത്തില്‍ പതിനഞ്ചുകാരനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു. മത്സരത്തില്‍ തോറ്റ ടീമിലെ കളിക്കാരനാണ് പതിനഞ്ചുകാരനെ അടിച്ചുകൊന്നത്. രാജസ്ഥാനിലെ ഭവാനി മണ്ഡി ടൗണിലാണ് സംഭവം. രാജസ്ഥാന്‍ ടെക്സ്റ്റൈല്‍സ് മില്‍സ് ലേബര്‍ കോളനിയില്‍ താമസിക്കുന്ന പ്രകാശ് സാഹുവാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ മുകേഷ് മീനയെ (20)പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം മത്സരശേഷം സഹതാരങ്ങള്‍ക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെ, എതിര്‍ ടീം അംഗമായ മുകേഷ് രോഷാകുലനായി ബാറ്റുകൊണ്ട് സാഹുവിന്റെ തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാഹുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രോഷാകുലരായ …

ഡല്‍ഹിയില്‍ പ്രതിഷേധമുയർത്തി മുഖ്യമന്ത്രിയും സംഘവും; ഫെഡറലിസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിന് തുടക്കം

ന്യൂഡല്‍ഹി: കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ ധര്‍ണ്ണ ആരംഭിച്ചു. ഫെഡറലിസം സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള സംഘം കേരള ഹൗസില്‍ നിന്നും ജന്തര്‍മന്തറിലെ സമരവേദിയില്‍ എത്തിയത്.സിപിഎം ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി, പ്രകാശ് കാരാട്ട്, സംസ്ഥാന മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ അണിനിരന്നു.വരുമാനം പങ്കുവയ്ക്കുന്നതില്‍ കേന്ദ്രം പിശുക്കു കാണിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സംസ്ഥാനങ്ങള്‍ക്ക് വലിയ ചെലവുകള്‍ വഹിക്കേണ്ടി വരുന്നു. ഇടക്കാല ബജറ്റ് കേരളത്തെ ഞെരുക്കി. ജി.എസ്.ടി നഷ്ടപരിഹാരം വൈകിപ്പിക്കുന്നു- …

ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി രാജസ്ഥാനും യു പി യും

ന്യൂഡൽഹി:ഉത്തരാഖണ്ഡിന് ശേഷം ഏക സിവിൽ കോഡ് നടപ്പാക്കാൻ രാജസ്ഥാനും ഉത്തർപ്രദേശും. യുസിസി നടപ്പാക്കാന്നുള്ള ശ്രമങ്ങൾ തുടങ്ങിയതായി രാജസ്ഥാനിലെ മന്ത്രി കൻഹൈയ ലാൽ ചൗധരി. പോർച്ചുഗീസ് ഭരണ കാലം മുതൽ തന്നെ ഗോവയിൽ ഏക സിവിൽ കോഡ് നിലവിലുണ്ടെന്നും യുസിസി ബിൽ കൃത്യ സമയത്താണ് സഭയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും പുഷ്‌കർ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ താൻ അഭിനന്ദിക്കുന്നതായും ഉത്തർപ്രദേശ് ഡെപ്യൂട്ടി മുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ അഭിപ്രായപ്പെട്ടു. ഏക സിവിൽ കോഡ് ബിൽ ഉത്താരഖണ്ഡ് നിയമസഭയിൽ മുഖ്യമന്ത്രി …

പി എസ് സി പരീക്ഷയിലെ ആള്‍മാറാട്ടം; അപരനെ രക്ഷിച്ചത് അമല്‍ജിത്ത്, പരീക്ഷക്കെത്തിയ ആള്‍ മതില്‍ ചാടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: പി എസ് സി നടത്തിയ കേരള യൂണിവേഴ്‌സിറ്റി ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം നടത്തിയ ആളെ രക്ഷിച്ചത് പരീക്ഷാര്‍ത്ഥിയായ നേമം സ്വദേശി അമല്‍ജിത് ആണെന്ന് തിരിച്ചറിഞ്ഞു. ഹാള്‍ ടിക്കറ്റ് പരിശോധനക്കിടെ പരീക്ഷ എഴുതാന്‍ എത്തിയ ആള്‍ ഇറങ്ങി ഓടുകയായിരുന്നു. സ്‌കൂളിന്റെ മതില്‍ ചാടി കടന്നശേഷം അമല്‍ജിത്താണ് ഇയാളെ ബൈക്കില്‍ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ അമല്‍ ജിത്ത് അടക്കം രണ്ടുപേര്‍ക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളിലാണ് ആള്‍മാറാട്ട ശ്രമം …

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കുടുങ്ങുമോ? ചോദ്യം ചെയ്യാന്‍ എസ്എഫ്‌ഐഒ, നോട്ടീസ് അയക്കും

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ എക്സാലോജിക് കമ്പനി ഉടമ വീണാ വിജയനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി എസ്എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്). ചോദ്യം ചെയ്യലിനായി ഉടന്‍ നോട്ടീസ് നല്‍കാനാണ് തീരുമാനം. എക്സാലോജിക് സൊല്യൂഷന്‍സിന്റെ ബംഗളൂരു മേല്‍വിലാസത്തിലാവും നോട്ടീസ് അയക്കുക. സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. ഇന്നലെ തിരുവനന്തപുരത്തുള്ള കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ഓഫീസില്‍ എസ്എഫ്‌ഐഒ പരിശോധന നടത്തിയിരുന്നു. എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള നാലംഗ …

അശ്ലീല ചിത്രം പ്രചരിപ്പിച്ച കേസ്: വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് വാട്‌സ്ആപ്

തിരുവനന്തപുരം: കിളിമാനൂര്‍ സ്വദേശിനിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് വാട്‌സ്ആപ്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മുമ്പാകെ വാട്സ് ആപ്പിന്റെ ഇന്ത്യന്‍ പ്രതിനിധി കൃഷ്ണമോഹന്‍ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. വാട്‌സ്ആപ് സെര്‍വറിന്റെ നിയന്ത്രണം വാട്‌സ് ആപ് ഇന്ത്യയ്ക്ക് അല്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ വിവരങ്ങള്‍ എങ്ങനെ ശേഖരിക്കാമെന്ന് പൊലീസിന് ഉപദേശം നല്‍കാന്‍ തയ്യാറാണെന്നും കൃഷ്ണമോഹന്‍ ചൗധരിയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ബുധനാഴ്ച വാട്‌സ്ആപ് പ്രതിനിധി നേരിട്ട് ഹാജരായില്ല. ഹര്‍ജിയില്‍ 17ന് വിശദമായ …

ഇന്നോവ കാറില്‍ കടത്തിയ 26,317 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 26,317 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍. പാക്കം, കരുവാക്കോട്, സോയാമന്‍സിലിലെ എ.എം.മുഹമ്മദ് ഹനീഫ (56), ഉത്തര്‍പ്രദേശ് മാവു, കസ്ബാക്കര്‍ സ്വദേശിയും ബേക്കല്‍ കോട്ടയ്ക്കു സമീപം താമസക്കാരനുമായ സുനില്‍ ചൗഹാന്‍ (26) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ പുതുതായി ചാര്‍ജ്ജെടുത്ത എസ്.ഐ പി.പി.അഖിലും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി അഡുക്കത്തുബയല്‍ ദേശീയപാതയില്‍ നടന്ന വാഹന പരിശോധനയിലാണ് സംഘം കുടുങ്ങിയത്. കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്ന …

വിനോദ സഞ്ചാരത്തിനെത്തിയ വിദേശ വനിതയെ കാണാതായി

ഈമാസം അഞ്ചിന് കര്‍ണാടക ഗോകര്‍ണയിലെത്തിയ ജപ്പാനീസ് യുവതിയെ കാണാതായതായി പരാതി. യുമി യമസാക്കി എന്ന 40 കാരിയെയാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായത്. ഗോകര്‍ണ ബംഗ്ല ഗുഡ്ഡയ്ക്ക് സമീപമുള്ള പ്രകൃതി കോട്ടേജിലാണ് യുവതി ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 10:30 ന് ഭര്‍ത്താവ് ദായ് യമസാക്കി കോട്ടേജില്‍ നിന്ന് പുറത്തുപോയിരുന്നു. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ യുവതിയെ കോട്ടേജില്‍ കണ്ടില്ല. തുടര്‍ന്ന് പലേടത്തും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ദായ് യമസാക്കി ഗോകര്‍ണ പൊലീസില്‍ പരാതി നല്‍കി. ദായ് …

പാറപ്പള്ളി മഖാം സൂക്ഷിപ്പുകാരന്‍ മമ്മി മൗലവി അന്തരിച്ചു

കാസര്‍കോട്: കഴിഞ്ഞ അമ്പതിലധികം വര്‍ഷമായി ചരിത്രപ്രസിദ്ധമായ പാറപ്പള്ളിയിലെ മഖാം സൂക്ഷിപ്പുകാരനായിരുന്ന മമ്മി മൗലവി(82) അന്തരിച്ചു. 1970 കളില്‍ മലപ്പുറം പറപ്പൂരില്‍ നിന്നും എത്തി പാറപ്പള്ളി മഖാമിന് കീഴിലുള്ള പള്ളിയിലും മദ്രസയിലും മമ്മി മൗലവി സേവനമനുഷ്ടിച്ച് വരികയായിരുന്നു. ദിനം പ്രതി നൂറു കണക്കിന് ആളുകള്‍ വരുന്ന പാറപ്പള്ളി മഖാമിലെത്തുന്ന വിശ്വാസികളുടെ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുക മമ്മി മൗലവിയായിരുന്നു. കഴിഞ്ഞ പാറപ്പള്ളി ഉറൂസിനടക്കം മമ്മി മൗലവിയെത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും മമ്മിമൗലവി ദര്‍ഗയിലെത്തിയിരുന്നു. പാറപ്പള്ളി കൂടാതെ എടത്തോട്, നമ്പ്യാര്‍ കൊച്ചി, നീലേശ്വരം, …

വിദേശ ജോലിക്കും പഠനത്തിനും വ്യാജ സർട്ടിഫിക്കറ്റ്; യുവതി പിടിയിൽ; നടപടി യു.എസ്. കോൺസുലേറ്റിൻ്റെ പരാതിയിൽ

‘കൊച്ചി:വിദേശ രാജ്യങ്ങളില്‍ പഠനത്തിനും ജോലിക്കും വേണ്ടി  കള്ള സർട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നല്‍കുന്ന യുവതി പോലീസ് പിടിയിലായി.എറണാകുളം സ്വദേശിനി ഷാഹിന മോളാണ് അറസ്റ്റിലായത്. വ്യാജ സർട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി നല്‍കുക ഷാഹിന പതിവാക്കിയിരുന്നു എന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. അടുത്തിടെ നടന്ന ഒരു വിസ അപേക്ഷയുമായി ബന്ധപ്പെട്ട് നല്‍കിയ സർട്ടിഫിക്കറ്റില്‍ സംശയം തോന്നിയതിനെ തുടർന്ന്‌, ചെന്നൈയിലെ യു.എസ്. കോണ്‍സുലേറ്റാണ് പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച ചെന്നൈ സിറ്റി പോലീസ് ചെന്നെത്തിയത് എറണാകുളത്ത് പ്രവർത്തിക്കുന്ന റോയല്‍ അക്കാദമി എന്ന സ്ഥാപനത്തിലേക്കും തുടർന്ന് …

തെയ്യത്തെ കണ്ട് ഓടിയ കുട്ടിക്ക് വീണ് പരിക്കേറ്റു;തെയ്യത്തെ തല്ലി നാട്ടുകാർ; സംഭവം കണ്ണൂരിൽ

കണ്ണൂർ:കണ്ണൂർ തില്ലങ്കേരിയില്‍ തെയ്യം കെട്ടിയയാള്‍ക്ക് നാട്ടുകാരുടെ കൂട്ടത്തല്ല്. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. പരാതി ഇല്ലാത്തതിനാൽ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുകാർ തല്ലിയത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങ് നടന്നിരുന്നു. ഇതിനിടയില്‍ ഉഗ്രരൂപത്തില്‍ ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്താറുണ്ട്. ഇത് കണ്ട് പേടിച്ചോടിയ ഒരു കുട്ടിക്ക് വീണു പരിക്കേറ്റു. തുടർന്ന് നാട്ടുകാരില്‍ ഒരു വിഭാഗം …

ഹോസ്ദുർഗ് മേഖലയിൽ മൊത്ത വിൽപ്പന; മംഗളൂരുവിൽ നിന്നും സ്വിഫ്റ്റ് കാറിൽ കടത്തിയ 112 ലിറ്റർ കർണാടക നിർമ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: മംഗളൂരുവിൽ നിന്ന് സ്വിഫ്റ്റ് കാറിൽ കടത്തിയ 112.32 ലിറ്റർ കർണാടക നിർമ്മിത വിദേശ മദ്യവുമായി മയിലാട്ടി സ്വദേശി അറസ്റ്റിലായി. കുച്ചങ്ങാട്ട് വീട്ടിൽ അശോക് കുമാറിനെയാണ് എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് പ്രിവന്റീവ് ഓഫീസർ സാജൻ അപ്യാലും സംഘവും ബുധനാഴ്ച ഉച്ചയോടെ ബന്തിയോട്ട് നടത്തിയ വാഹന പരിശോധനയിലാണ് മദ്യശേഖരം പിടികൂടിയത്. സ്വിഫ്റ്റ് കാറിൽ ഒറ്റയ്ക്കാണ് അശോക് കുമാർ മദ്യം കടത്താൻ ശ്രമിച്ചത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ വാഹനം തടഞ്ഞു …

അരി കിലോയ്ക്ക് 29 രൂപ; കേരളത്തില്‍ ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം; റേഷൻ കാര്‍ഡ് ആവശ്യമില്ല

കിലോയ്ക്ക് 29 രൂപ നിരക്കില്‍ ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ചില്ലറവിപണിയായി അഞ്ചുലക്ഷം ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. തൃശൂരില്‍ 29 രൂപ നിരക്കില്‍ 150 പായ്ക്കറ്റ് പൊന്നിയരിയുടെ വില്‍പന നടത്തി. ജില്ലയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ കൂടുതല്‍ ഇടങ്ങളില്‍ അരി എത്തിക്കുന്നുണ്ട്. മറ്റ് ജില്ലകളില്‍ വരുന്ന ദിവസം മുതല്‍ വിതരണം നടത്തും. ഉപഭോക്താക്കള്‍ക്ക് നേരിട്ട് റീട്ടെയിലായി അരി …