മുസ് ലിം ലീഗ് കാസർകോട് ജില്ലാ ആസ്ഥാന മന്ദിരത്തിന് സാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിട്ടു

കാസര്‍കോട്: മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍മിക്കുന്ന ജില്ലാ ആസ്ഥാന മന്ദിര ത്തിന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു.
ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വീഡിയോ കോൺഫ്രൻസിലൂടെ ആശംസ നേർന്നു. മുസ് ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ് മാൻ സ്വാഗതം പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ ചുമതല വഹിക്കുന്ന സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല,എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, രാജ് മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എൻഎ നെല്ലിക്കുന്ന്, എകെഎം അഷ്റഫ്, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം വികെ പി ഹമീദലി, ജില്ലാ ട്രഷറർ പിഎം മുനീർ ഹാജി, അബ്ബാസ് ബീഗം എന്നിവർ സംസാരിച്ചു. സയ്യിദ് ഹാദി തങ്ങൾ പ്രാർത്ഥന നടത്തി.
കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് പുതിയ ബസ് സ്റ്റാന്റിന് സമീപം 33.5 സെന്റ് സ്ഥലം വിലക്ക് വാങ്ങി നാൽപത്തി അയ്യായിരത്തോളം ചതുരശ്ര അടി വിസ്ത്രിതിയിൽ അത്യാധുനിക സംവിധാനങ്ങളോടെ നിര്‍മ്മിക്കുന്ന ജില്ലാ ആസ്ഥാന മന്ദിരം പാര്‍ട്ടി പ്രവര്‍ത്തകരുടെ പതിറ്റാണ്ടുകളായിട്ടുള്ള ആഗ്രഹ വും അഭിലാഷവുമാണ്.
അതിനായുള്ള ജനകീയ ഫണ്ട് ശേഖരണം വര്‍ധിത ആവേശത്തോടെ പുരോഗമിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അനുഭാവികളില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും സുതാര്യമായ രീതിയില്‍ സംഭാവന സ്വീകരിക്കുന്നതിനായി പ്രത്യേകം തയാറാക്കിയ ആപ്ലിക്കേഷന്‍ വഴിയാണ് ഫണ്ട് സ്വരൂപിക്കുന്നത്. ഒരു മെമ്പര്‍ഷിപ്പിന് 200 രൂപ ആനുപാതികമായി പാര്‍ട്ടി ഘടകങ്ങൾ ഫണ്ട് സ്വരൂപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page