കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം


തൃശ്ശൂർ: കൊടകരയില്‍ കെഎസ്‌ആര്‍ടിസി ബസിന് പിന്നില്‍ ലോറിയിടിച്ച്‌ നിരവധിപ്പേര്‍ക്ക് പരിക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. വേളാങ്കണ്ണിയില്‍ നിന്ന് തൃശൂർ വന്ന് പിന്നീട് കോട്ടയം- ചങ്ങനാശേരി സര്‍വീസ് നടത്തിയ സൂപ്പര്‍ എക്‌സ്പ്രസ് ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ കൊടകര ജംഗ്ഷനിലേക്ക് പെട്ടെന്ന് തിരിയുന്നതിനിടെ മുന്നില്‍ പോയ ലോറിയ്ക്ക് പിന്നില്‍ ബസ് ആദ്യം ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബസിന് പിന്നില്‍ വന്നിരുന്ന മറ്റൊരു ലോറി നിയന്ത്രണം വിട്ട് ബസില്‍ ഇടിച്ചുകയറുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഗുരുതര പരിക്കേറ്റവരെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലേക്ക് മാറ്റി. മറ്റു എട്ടുപേര്‍ക്ക് കൂടി പരിക്കുണ്ട്. ഇവരെ കൊടകരയിലെയും ചാലക്കുടിയിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page