ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന മൂന്ന് പേര്‍ക്ക് കൂടി പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ പ്രധാനമന്ത്രിമാരായ പിവി നരസിംഹ റാവു, ചൗധരി ചരണ്‍ സിംഗ്, പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എംഎസ് സ്വാമിനാഥന്‍ എന്നിവര്‍ക്കാണ് ഭാരത് രത്ന പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നുപേര്‍ക്കും മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. ഈമാസം മൂന്നിന് മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍കെ അദ്വാനിക്ക് ഭാരത് രത്ന നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമരസേനാനിയും ആയ കര്‍പൂരി ഠാക്കുറിനും ഈ വര്‍ഷം മരണാനന്തര ബഹുമതിയായി ഭാരത രത്ന പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഈ വര്‍ഷം 5 പേര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കും.
ഭാരതരത്‌ന ലഭിക്കുന്ന ആദ്യ മലയാളിയാണു സ്വാമിനാഥന്‍.
കോണ്‍ഗ്രസ് നേതാവായ നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന 1991 1996 കാലത്താണു രാജ്യത്തു സാമ്പത്തിക ഉദാരവല്‍ക്കരണം നടപ്പിലാക്കിയത്. വിദേശകാര്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധ മന്ത്രി, മനുഷ്യവിഭവശേഷി മന്ത്രി തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു.
മികച്ച പാര്‍ലമെന്റേറിയനും പ്രായോഗികവാദിയുമായ ചൗധരി ചരണ്‍ സിംഗ് പ്രഭാഷണ ചാതുര്യംകൊണ്ടും ശ്രദ്ധേയനായിരുന്നു.