ഏഴാം ക്ളാസുകാരിയെ തുടർച്ചയായി പീഡിപ്പിച്ചു; ബന്ധുവായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

പത്തനംതിട്ട:പത്തനംതിട്ടചിറ്റാറില്‍ ഏഴാം ക്ലാസുകാരി പീഡനത്തിനിരയായതായി പരാതി. പ്രതി മാസങ്ങളായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ മീൻകുഴി സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു .വിദ്യാർത്ഥിയുടെ ബന്ധുകൂടിയാണ് പ്രതിയായായ ബിനു. വിദ്യാർത്ഥിനി സ്കൂളില്‍ കൗണ്‍സിലിംഗിന് പോയപ്പോഴാണ് ഇത്തരത്തിലുള്ള പീഡനം നടന്ന വിവരം അറിഞ്ഞത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വിദ്യാർത്ഥിനിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് മൊഴി. ഇതിന് പിന്നാലെയാണ് ബിനുവിനെ കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയെ കൗൺസിലിംഗിന് എത്തിച്ചു. പ്രതിയെ ഇന്നലെ വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ  വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.

വീട്ടില്‍ സൂക്ഷിച്ച രണ്ടുലക്ഷം രൂപ മോഷണം പോയി; മോഷ്ടാക്കള്‍ എത്തിയത് വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം

കാസര്‍കോട്: വീട്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ മോഷണം പോയതായി പരാതി. ഹൊസങ്കടിയിലെ ടൈലറിംഗ് തൊഴിലാളി മഞ്ചേശ്വരം, മൊറത്തണ അരിങ്കള സ്വദേശി നാരായണയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഈ മാസം 11 നും 15നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. നാരായണ ടൈലറിംഗ് ജോലിക്കും ഭാര്യ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കും മക്കള്‍ സ്‌കൂളിലേയ്ക്കും പോയതായിരുന്നു. അലമാരയ്ക്കകത്താണ് പണം സൂക്ഷിച്ചിരുന്നതെന്നു പറയുന്നു. 15-ാം തീയ്യതിക്കു ശേഷം നോക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ട കാര്യം അറിഞ്ഞതെന്നു പരാതിയില്‍ പറഞ്ഞു. …

സ്വന്തമെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങളുടെ തേക്കും പ്ലാവും മുറിച്ചുകടത്തി; ഒടുവില്‍ പിടിവീണു

കാസര്‍കോട്: മലയോര ഹൈവേയുടെ സമീപത്തുനിന്നും മുറിച്ചു കടത്തിയ കൂറ്റന്‍ തേക്കുമരവും പ്ലാവും പിടികൂടി. മരത്തടികള്‍ ലോറിയില്‍ കടത്തുന്നതിനിടെയാണ് പൊലീസ് ഇവ പിടികൂടിയത്. കടത്തിയ മരത്തടികള്‍ക്ക് അഞ്ചുലക്ഷം രൂപ വില മതിക്കും. തൊണ്ടിമുതലുകള്‍ വനം വകുപ്പിനു കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരുന്നതായി കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വിനോദ് കുമാര്‍ പറഞ്ഞു. ഏതാനും ദിവസം മുമ്പ് ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പടിയത്തടുക്കയിലാണ് മരങ്ങള്‍ മുറിച്ചുകടത്തിയത്. അധീനതയിലുള്ള മരമാണെന്നു പറഞ്ഞ് സ്വകാര്യ വ്യക്തിയാണ് മരങ്ങള്‍ മുറിച്ചത്. …

ഈയാഴ്ച കരിപ്പൂരിൽ പിടിച്ചത്  3.87 കോടി രൂപ വിപണി മൂല്യം ഉള്ള 6.3 കിലോ ഗ്രാം സ്വർണ്ണം; പിടിയിലായത് യുവതി ഉൾപ്പെടെ 3 പേർ

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ 3.87 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി. 6304 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വർണ്ണമാണ് പിടികൂടിയത്.  ശരീരഭാഗങ്ങളിലൂടെ ഒളിച്ചു കടത്തുന്നത്തിനു പുറമെ വ്യാപാരാവശ്യങ്ങൾക്കായി കൊണ്ടുവന്ന ചുരിദാറുകളിൽ കുഴമ്പ് രൂപത്തിൽ തേച്ചു പിടിപ്പിച്ച നിലയിലും കടലാസ് ഷീറ്റ്കൾക്ക് ഇടയിലും ഫ്ലവർ വയ്സുകൾക്കിടയിലും ഒളിപ്പിച്ചാണ് സ്വർണ്ണം കൊണ്ട് വന്നത്. 92 ലക്ഷം രൂപ വില മതിക്കുന്ന 1462 ഗ്രാം തൂക്കം ഉള്ള 24 കാരറ്റ് സ്വർണമാണ് ഒരു  യാത്രക്കാരി …

പത്രം എടുക്കാന്‍ പോകുന്നുവെന്ന വ്യാജേന സെന്‍ട്രല്‍ ജയില്‍ ചാടി; ഒരു മാസത്തിനുശേഷം കണ്ണൂര്‍ സ്വദേശി പിടിയില്‍

കണ്ണൂര്‍: ഒരു മാസം മുമ്പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ മയക്കുമരുന്ന് കേസ് പ്രതി പിടിയില്‍. കൊയ്യോട് സ്വദേശി ഹര്‍ഷാദാണ് തമിഴ്നാട്ടിലെ മധുര കാരക്കുടിയില്‍ വെച്ച് പിടിയിലായത്. ഒരു മാസം മുമ്പാണ് ഹര്‍ഷദ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. പത്രം എടുക്കാന്‍ പോകുന്നുവെന്ന വ്യാജേന പുറത്തേക്ക് വന്നശേഷം ദേശീയപാതയിലൂടെ ഓടുകയായിരുന്നു. ജയിലിനു കുറച്ചകലെ നിര്‍ത്തിയിട്ട ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ഹര്‍ഷാദിന്റെ സുഹൃത്താണ് ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് പ്രത്യേക …

തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; മട്ടന്നൂര്‍ നഗരസഭയില്‍ ബിജെപിക്ക് കന്നിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 6 സീറ്റുകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡുകള്‍ ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തു. നെടുമ്പാശ്ശേരിയിലെ കല്‍പക നഗര്‍, മുല്ലശ്ശേരിയിലെ പതിയാര്‍ കുളങ്ങര മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. നെടുമ്പാശേരിയില്‍ ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. മട്ടന്നൂര്‍ നഗരസഭയില്‍ ബിജെപിക്ക് കന്നിജയം നേടി. മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നാണ് ബിജെപി പിടിച്ചെടുത്തത്. ടൗണ്‍ വാര്‍ഡില്‍ …

സിപിഐ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 27ന് നടക്കും; ബിജെപി തിരുവനന്തപുരത്ത് കേന്ദ്രമന്ത്രിമാരടക്കം ആരെ ഇറക്കിയാലും എല്‍ഡിഎഫ് വിജയിക്കുമെന്ന് ബിനോയ് വിശ്വം

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ഥികളെ 27 ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ത്ഥികളെപ്പറ്റി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെല്ലാം ഊഹാപോഹം മാത്രമാണ്. തെരഞ്ഞെടുപ്പ് നേരിടാന്‍ എല്‍ഡിഎഫ് സജ്ജമാണ്. തിരുവനന്തപുരത്ത് ശക്തമായ മത്സരം ഉണ്ടാകും. തിരുവനന്തപുരത്ത് ബിജെപി കേന്ദ്രമന്ത്രിമാരടക്കം ആരെ ഇറക്കിയാലും എല്‍ഡിഎഫ് വിജയിക്കും. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഇതിന്റെ സൂചനയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പാനല്‍ തയ്യാറാക്കുന്നതിനായി സിപിഐ ജില്ലാ കൗണ്‍സില്‍ യോഗങ്ങള്‍ ഇന്ന് …

ആംബുലന്‍സിന്റെ ടയര്‍ ഊരി തെറിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു

തിരുവനന്തപുരം: രോഗിയുമായി പോയ ആംബുലന്‍സിന്റെ ടയര്‍ ഊരി തെറിച്ചു. പള്ളിപ്പുറത്ത് വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ആംബുലന്‍സ് വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇയാള്‍ക്ക് ഗുരുതര പരിക്കേറ്റു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പാരിപ്പള്ളിയില്‍ നിന്നും രോഗിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്നു ആംബുലന്‍സ്. ഊരിത്തെറിച്ച ടയര്‍ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മേല്‍ പതിക്കുകയായിരുന്നു. നിയന്ത്രണം പാളിയതോടെ സ്‌കൂട്ടര്‍ യാത്രക്കാരന്‍ തൊട്ടടുത്ത ഓടയിലേക്ക് തെറിച്ചുവീണു. നിര്‍മാണം നടക്കുന്ന റോഡിന്റെ ഒരു വശത്തേക്കാണ് യാത്രക്കാരന്‍ തെറിച്ചുവീണത്. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് …

കാർ ഡിവൈഡറിലിടിച്ച്  തെലങ്കാന യുവ എം.എൽ.എക്ക് ദാരുണാന്ത്യം; ഡ്രൈവർക്ക് ഗുരുതര പരിക്ക്

ഹൈദരാബാദ്:ഭാരത് രാഷ്ട്ര സമിതി എം എല്‍ എ ലസിയ നന്ദിത (37) കാറപകടത്തില്‍ കൊല്ലപ്പെട്ടു. വാഹനം നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ലസിയയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ആശുപത്രിയില്‍ ചികിത്സയിലാണ്. പത്ത് ദിവസം മുമ്പും ലസിയ അപകടത്തില്‍പ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ റാലിയില്‍ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. അന്ന് എം എല്‍ എ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഹോംഗാർഡ് കൊല്ലപ്പെട്ടിരുന്നു. 1986ല്‍ ഹൈദരാബാദിലാണ് ലസിയ ജനിച്ചത്. ഒരു പതിറ്റാണ്ട് മുമ്പാണ്  …

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് കത്തിയമര്‍ന്നു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; രക്ഷകനായത് ഡ്രൈവര്‍

ആലപ്പുഴ: നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. ബസ് പൂര്‍ണമായി കത്തി നശിച്ചു. ദേശീയപാതയില്‍ കായംകുളം എംഎസ്എം കോളേജിന് മുന്‍വശത്തായിരുന്നു ബസിനു തീ പിടിച്ചത്. തീ പടരും മുമ്പേ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ബസിനാണ് തീ പിടിച്ചത്. കായംകുളത്ത് നിന്നും പുറപ്പെട്ടപ്പോള്‍ മറ്റു സാങ്കേതിക തകരാര്‍ ഒന്നും ഉണ്ടായിരുന്നില്ല. കോളേജ് പരിസരത്ത് എത്തിയപ്പോള്‍ ബസില്‍ നിന്നും അതിരൂക്ഷമായ ഗന്ധം ഉണ്ടായതോടെ ഡ്രൈവര്‍ ബസ് …

നല്ല ആണ്‍കുഞ്ഞുണ്ടാകാന്‍ ഏത് രീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടണം? വിവാഹദിനത്തില്‍ നവവരന്‍ കുറിപ്പുനല്‍കി; കൊല്ലം സ്വദേശിനിയായ യുവതി ഹൈക്കോടതിയില്‍

ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ വിചിത്ര ഹര്‍ജിയുമായി കൊല്ലം സ്വദേശിനി ഹൈക്കോടതിയില്‍.നല്ല ആണ്‍കുഞ്ഞുണ്ടാകാന്‍ ഏതു രീതിയില്‍ ഏതു സമയത്തുമാണു ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടതെന്ന കുറിപ്പു കൈമാറിയതാണ് പുലിവാലായത്. ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കാത്തതു ചോദ്യം ചെയ്ത് യുവതി ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്.ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം വിലക്കുന്ന നിയമപ്രകാരം ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിന് എതിരെയാണു കൊല്ലം സ്വദേശിനിയായ മുപ്പത്തിയൊന്‍പതുകാരി ഹര്‍ജി നല്‍കിയത്. തുടര്‍ന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ന്റു സര്‍ക്കാരിന്റെ വിശദീകരണം തേടുകയായിരുന്നു. 2012 ഏപ്രിലായിരുന്നു മുവാറ്റുപുഴ …

അമ്മയുടെ കയ്യില്‍ നിന്നും പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വീട്ടില്‍ അതിക്രമിച്ചുകയറിയ രണ്ടു യുവതികള്‍ ഓടിരക്ഷപ്പെട്ടു

വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയുടെ കയ്യില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കര്‍ണാടക ബ്രഹ്‌മാവറിലെ ഉപ്പിനെകൊട്ടയിലാണ് സംഭവം. രണ്ടു യുവതികള്‍ ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെയാണ് വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോകാന്‍ എത്തിയത്. പിടിക്കപ്പെടുമെന്നു ഉറപ്പായതോടെ യുവതികള്‍ ഓടിരക്ഷപ്പെട്ടു. ഉപ്പിനെകൊട്ടയിലെ മഹിമയുടെ വീട്ടിലാണ് അജ്ഞാതരായ യുവതികള്‍ എത്തിയത്. രഹാവിലെ 11 മണിയോടെ മുംബൈ സ്വദേശികളാണെന്ന് പരിചയപ്പെടുത്തിയാണ് രണ്ടുപേര്‍ എത്തിയത്. നിലവില്‍ മംഗളൂരുവിലെ ഹമ്പങ്കട്ടയിലാണ് താമസിക്കുന്നതെന്നും ഇരുവരും പറഞ്ഞു. ഇതിനിടെ എതിര്‍പ്പ് അവഗണിച്ച് മഹിമയുടെ വീട്ടില്‍ കയറാന്‍ ശ്രമിച്ചു. അകത്ത് കയറി …

അഞ്ചുദിവസം മുമ്പ് ക്ഷേത്രോത്സവ സ്ഥലത്തുനിന്നും കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍

ക്ഷേത്രോത്സവത്തിനു പോയി കാണാതായ യുവാവിന്റെ മൃതദേഹം നേത്രാവതി പുഴയില്‍. ഉള്ളാള്‍ സോമേശ്വര സ്വദേശി എം ഗൗതമിന്റെ (30) മൃതദേഹമാണ് നേത്രാവതി പുഴയില്‍ തൊക്കോട്ട് ഭാഗത്ത് കണ്ടെത്തിയത്. സോമേശ്വര്‍ മൂഡ എക്സ്റ്റന്‍ഷനില്‍ താമസിക്കുന്ന ഗൗതമിനെ ഈ മാസം 19 നാണ് കാണാതായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് തൊക്കോട്ടുവില്‍ ബാബ സ്വാമി ദൈവത്തിന്റെ പുനഃപ്രതിഷ്ഠ ചടങ്ങിലും കലശാഭിഷേക ഹൊറകാണിക്കയിലും പങ്കെടുത്തിരുന്നു. ഇതിനുശേഷം രാത്രി ഏറെ വൈകി വീട്ടിലെത്തിയിരുന്നു. വീട്ടില്‍ വെച്ച് ബന്ധുക്കളുമായി വാക്കുതര്‍ക്കം ഉണ്ടായി. …

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ശിവസേന നേതാവുമായ മനോഹര്‍ ജോഷി അന്തരിച്ചു

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ശിവസേന നേതാവുമായ മനോഹര്‍ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഫെബ്രുവരി 21 നാണ് 86 കാരനായ ജോഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ദാദര്‍ ശിവാജി പാര്‍ക്ക് ശ്മശാനത്തില്‍ സംസ്‌കാരം പിന്നീട് നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് 2023 മെയ് മുതല്‍ ജോഷി ചികില്‍സയിലായിരുന്നു.1995 മുതല്‍ 1999 വരെ മഹാരാഷ്ട്ര …

പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവം; മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട യുവതി മരിച്ചു

കാസർകോട്: പ്രസവത്തിന് ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. ഉദുമ പടിഞ്ഞാർ ബേവൂരിയിലെ ടികെ അബ്ദുല്ല ഹുസൈ നാറിൻ്റെയും മറിയയുടെയും മകൾ ഫാത്തിമത്ത് തസ് ലീമ (28) ആണ് മരിച്ചത്. കാസർകോട് നെല്ലിക്കുന്നിലെ ജമാലിൻ്റെ ഭാര്യയാണ്.വ്യാഴാഴ്ച രാവിലെ 9.30 മണിയോടെയാണ് തസ് ലീമ കാസർകോട് സ്വകാര്യ ആശുപത്രിയിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. സുഖ പ്രസവമായിരുന്നു. പ്രസവത്തിന് ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് അവശയായ യുവതിയെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. അവിടെ വെച്ചാണ് മരണപ്പെട്ടത്.മക്കൾ: …

ഉള്ളി ചാക്കിനടിയിൽ ഒളിപ്പിച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തി; രണ്ട് പേർ പിടിയിൽ; പിടികൂടിയത് 20 ലക്ഷം വില മതിക്കുന്ന ലഹരി വസ്തുക്കൾ

പത്തനംതിട്ട: തിരുവല്ലയില്‍ 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടു പേര്‍ അറസ്റ്റില്‍. പാലക്കാട് തിരുമറ്റക്കോട് സ്വദേശികളായ അമീന്‍, ഉനൈസ് എന്നിവരാണ് പിടിയിലായത്.പിക്ക് അപ്പ് വാനില്‍ ഉള്ളി ചാക്കുകള്‍ക്ക് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു  നിരോധിത പുകയില ഉല്‍പ്പന്നങ്ങളെന്ന് പൊലീസ് പറഞ്ഞു. 45 ഉള്ളി ചാക്കുകളിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത്. ബംഗളൂരുവില്‍ നിന്നുമാണ് പ്രതികള്‍ ലഹരി വസ്തുക്കള്‍ കൊണ്ടുവന്നത്. തിരുവല്ലയിലെ മൊത്തക്കച്ചവടക്കാര്‍ക്ക് കൈമാറാന്‍ കൊണ്ടുവന്നതെന്നാണ് നിഗമനമെന്നും പൊലീസ് പറഞ്ഞു.അമീനും ഉനൈസും ഇതര സംസ്ഥാനങ്ങളില്‍ നിന്നും …

സി പി എം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം;പ്രതി അഭിലാഷ് കീഴടങ്ങി; കൊയിലാണ്ടിയിൽ അതീവ ജാഗ്രത

കോഴിക്കോട്: സിപിഐഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്  സിപിഐഎം മുൻ പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പാർട്ടി മുൻ ബ്രാഞ്ച് കമ്മിറ്റി അം​ഗവും ന​ഗരസഭയിലെ മുൻ ഡ്രൈവറുമായ അഭിലാഷ് ആണ് പൊലീസിൽ  കീഴടങ്ങിയത്.പാർട്ടിയിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഇയാൾക്ക് സത്യനാഥനുമായി ശത്രുതയുണ്ടായിരുന്നതായാണ് സൂചന. സത്യനാഥനെ ആക്രമിക്കുമ്പോൾ അഭിലാഷിനൊപ്പം കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നു.മകൻ്റെ മുന്നില്‍ വെച്ചായിരുന്നു സത്യനാഥന് വെട്ടേറ്റത്. ലതികയാണ് സത്യനാഥന്റെ ഭാര്യ. സലിൽനാഥ്, സെലീന എന്നിവരാണ് മക്കൾ. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നു …

ഒരു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി രണ്ട് പേർ പിടിയിൽ; പിടിയിലായത് മലപ്പുറം സ്വദേശികൾ

പാലക്കാട്:പാലക്കാട്‌ മണ്ണാർക്കാട് ഒരു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി 2 പേർ പിടിയില്‍. മലപ്പുറം പാണ്ടിക്കാട് സ്വദേശി റാഫേല്‍ (47), മലപ്പുറം പൂരൂർ സ്വദേശി ഫൈസല്‍ (41) എന്നിവരെയാണ് കള്ളനോട്ടുകളുമായി മണ്ണാർക്കാട് പോലീസ് പിടികൂടിയത്.കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്കൂളിന് സമീപത്തു വച്ചാണ് 91000 രൂപയുടെ കള്ളനോട്ടുകളുമായി പ്രതികള്‍ പിടിയിലാകുന്നത്. സംസ്ഥാനത്തെ കള്ളനോട്ട് മാഫിയയിലെ പ്രധാന കണ്ണികളെയാണ് അറസ്റ്റ് ചെയ്തതെന്ന് മണ്ണാർക്കാട് പൊലീസ് അറിയിച്ചു.പ്രതികൾ നോട്ട് പ്രിൻ്റ് ചെയ്തത് എവിടെ നിന്നാണെന്നതടക്കമുള്ള വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.