നല്ല ആണ്‍കുഞ്ഞുണ്ടാകാന്‍ ഏത് രീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടണം? വിവാഹദിനത്തില്‍ നവവരന്‍ കുറിപ്പുനല്‍കി; കൊല്ലം സ്വദേശിനിയായ യുവതി ഹൈക്കോടതിയില്‍

ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ വിചിത്ര ഹര്‍ജിയുമായി കൊല്ലം സ്വദേശിനി ഹൈക്കോടതിയില്‍.
നല്ല ആണ്‍കുഞ്ഞുണ്ടാകാന്‍ ഏതു രീതിയില്‍ ഏതു സമയത്തുമാണു ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടതെന്ന കുറിപ്പു കൈമാറിയതാണ് പുലിവാലായത്. ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കാത്തതു ചോദ്യം ചെയ്ത് യുവതി ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്.
ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം വിലക്കുന്ന നിയമപ്രകാരം ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിന് എതിരെയാണു കൊല്ലം സ്വദേശിനിയായ മുപ്പത്തിയൊന്‍പതുകാരി ഹര്‍ജി നല്‍കിയത്. തുടര്‍ന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ന്റു സര്‍ക്കാരിന്റെ വിശദീകരണം തേടുകയായിരുന്നു. 2012 ഏപ്രിലായിരുന്നു മുവാറ്റുപുഴ സ്വദേശിയുമായി ഹര്‍ജിക്കാരിയുടെ വിവാഹം.
വിവാഹദിവസം രാത്രി തന്നെ ഇംഗ്ലിഷ് മാസികയില്‍ വന്ന കുറിപ്പു മലയാളത്തിലാക്കി നല്‍കിയെന്നു ഹര്‍ജിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ പിതാവാണ് ഇതു തയാറാക്കിയതെന്നു തെളിയിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടും ഹാജരാക്കി. തന്റെ പരാതി വിവരിച്ചു പ്രി നേറ്റല്‍ ഡയഗ്‌നോസ്റ്റിക് ഡിവിഷന്‍ ഡയറക്ടര്‍ക്കു കത്ത് അയച്ചിരുന്നു. തുടര്‍ന്നു പരാതി പരിശോധിക്കാനും കര്‍ശന നടപടിക്കുമായി കുടുംബക്ഷേമ അഡീഷനല്‍ ഡയറക്ടര്‍ക്കു കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page