അമ്പലമുറ്റത്ത് സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി; കൊയിലാണ്ടിയില്‍ വെള്ളിയാഴ്ച ഹർത്താൽ

കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യന്‍ (64) ആണ് മരിച്ചത്. പെരുവട്ടൂര്‍ ചെറിയപുരം ക്ഷേത്രത്തിന് സമീപം വെച്ചാണ് വെട്ടേറ്റത്.അമ്പലമുറ്റത്താണ് കൊലപാതകം നടന്നത്. വെട്ടേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശരീരത്തില്‍ മഴു കൊണ്ടുള്ള 4ല്‍ അധികം വെട്ടേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ ഒരാൾ കസ്റ്റ‍ഡിയിലായെന്ന സൂചനയുണ്ട്.സംഭവത്തെ തുടർന്ന് കൊയിലാണ്ടി ഏരിയയിൽ വെള്ളിയാഴ്ച സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതൽ വൈകീട്ട് …

പാണത്തൂരിൽ കാണാതായ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാണാതായ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാണത്തൂർ കുണ്ടുപ്പള്ളിയിലെ മാവേലിയിൽ തോമസ്സിൻ്റെ മകൻ ജോസ് (50) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം മുതൽ കൂലിത്തൊഴിലാളിയായ ഇയാളെ കാണാതായിരുന്നു. ഇതേത്തുടർന്ന് രാജപുരം പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച വൈകുന്നേരം വീടിന് കുറച്ചകലെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മുതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം …

അങ്ങനെ ഉമ്മാലിയുമ്മയും സ്വന്തം ഭൂമിയുടെ അവകാശി; ഏറെക്കാലത്തിനു ശേഷം നാലു സെന്റ് ഭൂമി കിട്ടിയ സന്തോഷത്തിൽ ഈ 60 കാരി

കാസർകോട്: സ്വന്തമായി ഒരു ഭൂമിയും വീടും ഏവരുടെയും സ്വപ്നമാണ്. മധൂർ ഹിദായത്ത് നഗറിൽ താമസിക്കുന്ന അറുപതുകാരിയായ ഉമ്മാലിയുമ്മയ്ക്ക് സ്വന്തമായി ഭൂമി എന്നത് ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. ഇതിനായി പലതവണ വിവിധ ഓഫീസുകൾ കയറി ഇറങ്ങിയിരുന്നു. ഏറെക്കാലത്തിനുശേഷംഉമ്മാലിയുമ്മ ഇന്ന് സ്വന്തമായി ഭൂമിയുടെ അവകാശിയായി. സംസ്ഥാന സര്‍ക്കാരിന്റെ പട്ടയമേളയില്‍ മധൂര്‍ ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡായ ഹിദായത്ത് നഗറില്‍ താമസിക്കുന്ന ഉമ്മാലിയുമ്മയ്ക്ക് പട്ടയം ലഭിച്ചിരിക്കുകയാണ്. ഉമ്മാലിയുമ്മ സഹോദരിയുടെ മകളായ സുബൈദയുടെ കൂടെയാണ് താമസിക്കുന്നത്.എല്ലാ വിഭാഗം ജനങ്ങളെയും തുല്യമായി പരിഗണിച്ചു സംസ്ഥാന സര്‍ക്കാരിന്റെ …

പ്ളസ്ടു വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്:കോഴിക്കോട് പ്ലസ്ടു വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കുവ്വക്കാട് ശിവക്ഷേത്രത്തിനടുത്ത് (വി.പി മുക്ക്) പുത്തന്‍പുരയില്‍ താഴെ കുനിയില്‍ ദാസന്റെ മകള്‍ ദിനയ ദാസ് ആണ് മരിച്ചത്. മൃതദേഹം ഇൻക്വസ്റ്റിനു ശേഷം  കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. മരണ കാരണം വ്യക്തമല്ല.

100 കോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പ്; ‘ജി ആന്‍ഡ് ജി’ ഉടമകളായ അച്ഛനും മകനും അകത്തായി

നൂറു കോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ അച്ഛനും മകനും പൊലീസില്‍ കീഴടങ്ങി. പുല്ലാട് ജി ആന്‍ഡ് ജി നിക്ഷേപത്തട്ടിപ്പ് കേസിലാണ് ജി ആന്‍ഡ് ജി ഫിനാന്‍സിന്റെ ഡയറക്ടര്‍മാരായ തെള്ളിയൂര്‍ ശ്രീരാമ സദനത്തില്‍ ഡി ഗോപാലകൃഷ്ണന്‍ നായര്‍, മകന്‍ ഗോവിന്ദ് ജി നായര്‍ എന്നിവരാണ് തിരുവല്ല ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് ഉടമകള്‍ക്കെതിരെ പത്തനംതിട്ട ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 124 കേസുകളുണ്ട്. 100 കോടിയിലേറെ രൂപ നിക്ഷേപകര്‍ക്ക് തിരികെ കിട്ടാനുണ്ട്. …

കണ്ണടച്ച് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു; വഴികാട്ടിയായി പോയ ക്ഷേത്ര പൂജാരി സ്വീഡിഷ് വിനോദസഞ്ചാരിയെ പീഡിപ്പിച്ചു

വിനോദസഞ്ചാരത്തിനെത്തിയ 28 കാരിയായ സ്വീഡിഷ് വനിതയെ ക്ഷേത്ര പൂജാരി പീഡിപ്പിച്ചു. കേസില്‍ ഒഡീഷയിലെ ഭുവനേശ്വറിലെ ലിംഗരാജ് ക്ഷേത്രത്തിലെ പൂജാരി കുന്ദന്‍ മഹാപാത്രയെ(24) പൊലീസ് അറസ്റ്റുചെയ്തു. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച വൈകുന്നേരം ലിംഗരാജ് ക്ഷേത്രത്തിന് പുറത്ത് ഫോട്ടോ എടുക്കുന്നതിനിടയിലാണ് സ്വീഡിഷ് വനിതയെ പരിചയപ്പെട്ടത്. അങ്ങനെ ക്ഷേത്രവും പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളും യുവതിക്ക് കാട്ടിക്കൊടുക്കാനുള്ള വഴികാട്ടിയായി കൂടെകൂടി. ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ മഹാപാത്ര അവളെ പുറത്തുള്ള ഒരു വാച്ച് ടവറിലേക്ക് കൊണ്ടുപോവുകയായിരുന്നു. …

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗർഭ നിരോധന ഉറകളും; ആന്ധ്രയിൽ നിന്നൊരു വ്യത്യസ്തമായ കാഴ്ച

ആന്ധ്രപ്രദേശ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രപ്രദേശിൽ പ്രചാരണത്തിന് കോണ്ടവും.സംസ്ഥാനത്തെ രണ്ട് പ്രധാന പാർട്ടികളും അവരുടെ പാർട്ടി ചിഹ്നങ്ങൾ അച്ചടിച്ച കോണ്ടം പാക്കറ്റുകൾ പൊതുജനങ്ങൾക്കിടയിൽ വിതരണം നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെയും പ്രമുഖ പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെയും ചിഹ്നങ്ങൾ അടയാളപ്പെടുത്തിയ കോണ്ടം പായ്ക്കറ്റുകളാണ് വിതരണം ചെയ്യ്തത്. പ്രചരണത്തിൻ്റെ ഭാഗമായി പൊതുജനങ്ങൾക്കായി വിതരണം ചെയ്ത കിറ്റിലാണ് കോണ്ടം പാക്കറ്റുകളും ഉൾപ്പെടുത്തിയിരിക്കുന്നത്.വീഡിയോയിൽ, ടിഡിപി പ്രവർത്തകനെന്ന് കരുതപ്പെടുന്ന ഒരാളോട് എന്തിനാണ് കോണ്ടം വിതരണം ചെയ്യുന്നതെന്ന് ചോദിക്കുന്നുണ്ട്. …

പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരിടുമോ? ചോദ്യവുമായി ഹൈക്കോടതി; അക്ബറിന്റെയും സീതയുടെയും പേര് മാറ്റും

സിംഹങ്ങള്‍ക്കു സീത, അക്ബര്‍ എന്നു പേരിട്ടതില്‍ വിയോജിപ്പ് അറിയിച്ച് കല്‍ക്കട്ട ഹൈക്കോടതി. പട്ടിക്കും പൂച്ചയ്ക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്നു കോടതി ചോദിച്ചു. അക്ബര്‍ പ്രഗത്ഭനായ മുഗള്‍ ചക്രവര്‍ത്തിയാണ്. അദ്ദേഹത്തിന്റെ പേര് സിംഹത്തിന് ഇട്ടതു ശരിയായില്ല. സിംഹത്തിനു ടാഗോര്‍ എന്നു പേരിടുമോ എന്നും കോടതി ചോദിച്ചു. സിംഹത്തിന് അക്ബര്‍, സീത എന്ന് പേരിട്ടത് ത്രിപുര സര്‍ക്കാരാണെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ അറിയിച്ചു. പേര് മാറ്റാമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. പേര് വിവാദത്തില്‍ …

വിവാഹം നടന്ന വീട്ടില്‍ നിന്നും എട്ടര പവന്റെ ആഭരണങ്ങള്‍ കവര്‍ന്നു

കണ്ണൂര്‍: വിവാഹം നടന്ന വീട്ടില്‍ മോഷണം. വീട്ടില്‍ നിന്നും എട്ടര പവന്റെ ആഭരണങ്ങള്‍ കവര്‍ന്നു. കുഞ്ഞിമംഗലം താമരക്കുളങ്ങര സ്വദേശി കുന്നുമ്മല്‍ വീട്ടില്‍ ഭാസ്‌കരന്‍ മാസ്റ്ററുടെ വീട്ടില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച വളകളും കമ്മലുകളും ഉള്‍പ്പെടെ എട്ടര പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടില്‍ വിവാഹം നടന്നത്. ബുധനാഴ്ച വീടിന്റെ രണ്ടാം നിലയിലെ വാതില്‍ കുത്തിതുറന്നാണ് മോഷ്ടാവ് ആഭരണങ്ങള്‍ കവര്‍ന്നതെന്ന് സംശയിക്കുന്നു. ഭാസ്‌കരന്റെ ഭാര്യ കെ.സുധയുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് …

കാഞ്ഞങ്ങാട് ലോഡ്ജ് മുറിയില്‍ യുവാവ് രക്തം വാര്‍ന്ന് മരിച്ച സംഭവം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണകാരണം കരള്‍ രോഗം മൂലമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ മരണം കൊലപാതകം എന്ന ദുരൂഹത നീങ്ങി. മരണത്തില്‍ അടുത്ത ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് പുതിയ കോട്ടയിലെ സൂര്യാംശി ലോഡ്ജിലെ ജീവനക്കാരനായ മടിക്കൈ മേക്കാട്ട് സ്വദേശി അനൂപിനെ(35) അതേ ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തം …

പോരാട്ടം 2024: പൊന്നാനി; പഴയ ലീഗ് നേതാവിലൂടെ സിപിഎം ലക്ഷ്യം വെക്കുന്നതെന്ത്..?

മലപ്പുറം: മുസ്ലിംലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെഎസ് ഹംസയെ പൊന്നാനിയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയാക്കുക വഴി സിപിഎം ലക്ഷ്യം വെക്കുന്നത് രാഷ്ട്രീയ അടിയൊഴുക്ക്. മലബാര്‍ മേഖലയിലാകെ നല്ല മുന്നേറ്റം ഉണ്ടാക്കുക എന്നതിനുപുറമെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വേരോട്ടം ഉണ്ടാക്കുകയെന്നതും സിപിഎം മുന്‍കൂട്ടി കാണുന്നു. ഇതിന്റെ ഭാഗമായാണ് പഴയകാല ലീഗ് നേതാവ് കെഎസ് ഹംസയെ സ്ഥാനാര്‍ഥിയാക്കുന്നത്. ലീഗില്‍ അസംതൃപ്തരായവരുടെയും ലീഗ് വിരുദ്ധരുടെയും വോട്ട് ഹംസ വഴി പെട്ടിയിലെത്തിക്കാന്‍ കഴിയുമെന്നും സിപിഎം കണക്കുകൂട്ടുന്നുണ്ട്. ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട …

റിയാസ് മൗലവി വധക്കേസിലെ വിധി ഈമാസം 29 ന്

കാസര്‍കോട്: കാസര്‍കോട് പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിധി ഈ മാസം 29ന് പറയും. കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായ കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് വിധിയുടെ തീയതി പ്രഖ്യാപിച്ചു. 2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കേളുഗുഡ്ഡേ അയ്യപ്പ മന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (29), നിധിന്‍ കുമാര്‍ …

കൊലക്കേസ് പ്രതിയുടെ സഹോദരനെ വെട്ടിക്കൊല്ലാന്‍ പദ്ധതിയിട്ട സംഘം അറസ്റ്റില്‍

പെര്‍ള: കൊലക്കേസ് പ്രതിയുടെ സഹോദരനെ വെട്ടിക്കൊലപ്പെടുത്താന്‍ ആയുധങ്ങളുമായി കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ അക്രമി സംഘം പിടിയിൽ. മറ്റൊരു കൊലക്കേസില്‍ അടുത്തിടെ ജയിലില്‍ നിന്നു ഇറങ്ങിയ യുവാവും കൂട്ടാളികളുമാണ് അറസ്റ്റിലായത്. വിട്‌ല, കല്ലടുക്കയിലെ കിഷോര്‍ പൂജാരി (36), മനോജ് (23), ആഷിഖ് (28), സനത് കുമാര്‍ (24) എന്നിവരെയാണ് പുത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.2022 ജൂണ്‍ നാലിനു രാത്രി പെര്‍ളംപാടിയിലെ ചരണ്‍രാജ് റൈ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കിഷോര്‍ പൂജാരി. പ്രസ്തുത കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ …

സിപിഎം ലക്ഷ്യം കാസര്‍കോട് പിടിച്ചെടുക്കല്‍; രംഗത്തിറക്കുന്നത് ജില്ലാ സെക്രട്ടറിയെ; 2019 ല്‍ ഉണ്ണിത്താന്റെ ഭൂരിപക്ഷം 40,438 വോട്ട്

കാസര്‍കോട്: കഴിഞ്ഞ തവണ കൈവിട്ടുപോയ കാസര്‍കോട് മണ്ഡലം ഏതുവിധേനയും തിരിച്ചുപിടിക്കുകയെന്ന ഒറ്റ ലക്ഷ്യമാണ് സിപിഎം നേതൃത്വത്തിനുള്ളത്. അതുകൊണ്ടുതന്നെ ഇക്കുറി കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കുന്നത് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനെയാണ്. കടുത്ത പോരാട്ടം നടത്തുക എന്നതിനപ്പുറം മണ്ഡലം ഒപ്പം നിര്‍ത്തുക എന്ന തീരുമാനത്തോടെയാണ് സി.പി.എം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അണികള്‍ക്കിടയില്‍ പ്രവര്‍ത്തനം സജീവമാക്കുക എന്നതിനപ്പുറം പരമാവധി വീടുകള്‍ കേന്ദ്രീകരിക്കുക എന്ന രീതിയാണ് ഇക്കുറി എല്‍ഡിഎഫ് അവലംബിക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥിയായി എംവി ബാലകൃഷ്ണനെ തീരുമാനിച്ചതിനു പിന്നാലെ കഴിഞ്ഞ …

ഇടപാടുകാര്‍ക്കായി അതിവേഗം പാഞ്ഞ് കാര്‍; കുറുകെയിട്ട് തടഞ്ഞ് പൊലീസ്, കാറില്‍ കണ്ടെത്തിയത് എംഡിഎംഎ; മൂന്നുപേര്‍ അറസ്റ്റില്‍

ഇടപാടുകാര്‍ക്ക് വേണ്ടി അതിവേഗം പായുകയായിരുന്ന കാര്‍ തടഞ്ഞ പൊലീസ് പിടിച്ചെടുത്തത് 0.618 ഗ്രാം എംഡിഎംഎ. സംഭവത്തില്‍ മൂന്നുയുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെ തളിപ്പറമ്പ ബാവുപ്പറമ്പില്‍ വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്ന് പൊലീസ് പിടികൂടിയത്. കണ്ണാടിപ്പറമ്പ് നാറാത്ത് സ്വദേശി വിവി അന്‍സാരി(32), വളപട്ടണം പാലോട്ടുവയല്‍ സ്വദേശി പി എം റിസ്വാന്‍(34), അഴീക്കോട് മയിലടത്തടം സ്വദേശി കെഎം റംഷാദ്(39) എന്നിവരെയാണ് തളിപ്പറമ്പ ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം തടഞ്ഞ് അറസ്റ്റ് …

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും; നടപടി ഇ ഡി കൊച്ചി ഓഫീസിൻ്റെ നിർദ്ദേശ പ്രകാരം

ന്യൂഡൽഹി:ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉടൻ പുറത്തിറക്കിയേക്കും . ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ബ്യൂറോ ഓഫ് ഇമിഗ്രേ​ഷനോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഭ്യർഥിച്ചതായാണ് വിവരം.ഇക്കണോമിക്സ് ടൈംസാണ് ഇതുസംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഒന്നര വർഷം മുമ്പ് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇ.ഡിയുടെ കൊച്ചി ഓഫീസ് നിർദേശ പ്രകാരമായിരുന്നു അന്ന് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ബൈജു രവീന്ദ്രൻ വിദേശത്തേക്ക് പോകുന്നത് തടയണമെന്നാവശ്യപ്പെട്ട് അന്ന് പുറത്തിറക്കിയ ലുക്ക് …

മഞ്ചേശ്വരത്ത് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട 4 വാഹനങ്ങള്‍ കത്തി നശിച്ചു

കാസര്‍കോട്: മഞ്ചേശ്വരത്ത് മൂന്നിടത്ത് വന്‍ തീപിടിത്തം. പൊലീസ് സറ്റേഷന് പരിസരത്ത് നിര്‍ത്തിയിട്ട നാല് വാഹനങ്ങള്‍ കത്തി നശിച്ചു. ഒരു ഓംനി വാനിനും മൂന്നു ഓട്ടോകള്‍ക്കുമാണ് തിപിടിച്ചത്. കേസുകളില്‍ പിടികൂടി കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചത്. ബുധനാഴ്ച ഉച്ചയോടെ ചേവാറിലെ ആളൊഴിഞ്ഞ പറമ്പിലും തീപിടുത്തമുണ്ടായി. കുബണൂരിലെ മാലിന്യ സംസ്‌കരണ പ്ലാന്റിലും തീപിടിത്തമുണ്ടായിരുന്നു. മൂന്നു സ്ഥലത്തും ഉപ്പളയിലെ ഫയര്‍ഫോഴ്‌സ് ജീവനക്കാരാണ് തീ കെടുത്താന്‍ ഓടിയെത്തിയത്. വേനല്‍ കടുത്തതോടെ ജില്ലയില്‍ പലേടത്തും തീപിടിത്തം …

ലക്ഷങ്ങള്‍ ശമ്പളം; യൂട്യൂബ് വ്‌ളോഗറെ വിശ്വസിച്ച് റഷ്യയിലെത്തിയ ഇന്ത്യന്‍ യുവാക്കള്‍ക്ക് സംഭവിച്ചത്

സ്വകാര്യ സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാര്‍, സഹായികള്‍ എന്ന ജോലി വാഗ്ദാനം വിശ്വസിച്ച് റഷ്യയിലെത്തിയ ഇന്ത്യന്‍ യുവാക്കള്‍ക്ക് തിരിച്ചുകിട്ടിയത് എട്ടിന്റെ പണി. സെക്യൂരിറ്റി ജോലി ലഭിക്കുമെന്ന ഫൈസല്‍ ഖാന്‍ എന്ന യൂട്യൂബ് വ്‌ളോഗറുടെ വീഡിയോ വിശ്വസിച്ച യുവാക്കള്‍ ഒന്നും നോക്കാതെ ജോലിക്ക് അപേക്ഷിക്കുകയായിരുന്നു. റഷ്യയില്‍ എത്തിയപ്പോഴാണ് യൂട്യൂബ് വ്‌ളോഗര്‍ തങ്ങളെ പച്ചക്ക് പറ്റിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ തിരിച്ചറിഞ്ഞത്.വ്യാജ വാഗ്ദാനം വിശ്വസിച്ച് 12 ഇന്ത്യന്‍ യുവാക്കളാണ് ഇപ്പോള്‍ യുദ്ധമേഖലയില്‍ കുടുങ്ങിയിരിക്കുന്നത്. തെലങ്കാനയില്‍ നിന്ന് രണ്ട് പേരും കര്‍ണാടകയില്‍ നിന്ന് മൂന്ന് പേരും …